ധൂമകേതുവിന്റെ കോമ
[1] ഒരു ധൂമകേതുവിന്റെ കോമ എന്നാൽ അതിന്റെ ന്യൂക്ലിയസിനു ചുറ്റുപാടും പൊതിഞ്ഞിരിക്കുന്ന നെബുലാവശിഷ്ടങ്ങൾ ആണ്. ഒരു ധൂമകേതു അതിന്റെ ദീർഘവർത്തുളമായ പാതയിലൂടെ സൂര്യന്റെ അടുത്തുകൂടി കടന്നുപോകുമ്പോൾ അതു ചൂടാവുകയും അതിന്റെ ഒരു ഭാഗം ആവിയാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് കോമ ഉണ്ടാകുന്നത്. അങ്ങനെ ഇതിനെ ഒരു ദൂരദർശിനിയിലൂടെ നോക്കിയാൽ ഈ ധൂമകേതു ഒരു മങ്ങിയ ആവിയാകുന്ന രൂപത്തിൽ കാണാനാകും. അങ്ങനെ അതിനെ നക്ഷത്രങ്ങളിൽനിന്നും വേർതിരിച്ചു കാണാനാവും. കോമ എന്ന വാക്ക് ഗ്രീക്കു ഭാഷയിലെ "kome" (κόμη) എന്ന വാക്കിൽനിന്നുമുണ്ടായതാണ്. ഇതിനർഥം തലമുടി എന്നാണ്. കോമെറ്റ് എന്ന വാക്കും ഇതിൽ നിന്നുമുത്ഭവിച്ചതാണ്.
കോമ പൊതുവായി, മഞ്ഞുകട്ടയും ധൂമകേതുവിന്റെ പൊടികൊണ്ടും നിർമ്മിക്കപ്പെട്ടിരിക്കുന്നു. സൂര്യന് 3-4 ആസ്ട്രോണമിക്കൽ യൂണിറ്റ് അടുത്തെത്തുമ്പോൾ നൂക്ലിയസ് ഭാഗത്തു നിന്നും ബഹിർഗമിക്കുന്ന ആവിയാകുന്ന വസ്തുക്കളിൽ 90 ശതമാനവും വെള്ളമാണ്. ഫോട്ടോഡിസ്സോസിയേഷൻ, ഫോട്ടോഅയണൈസേഷൻ എന്നീ പ്രക്രിയകൾ വഴിയാണ് ജലതന്മാത്ര(H2O) വിഘടിച്ചില്ലാതെയാകുന്നത്. സൗരവാതം ഇത്തരത്തിൽ ജലത്തിന്റെ നാശത്തിനു ചെറിയതോതിൽ കാരണമാകുന്നുണ്ട്. വലിയ ധൂളിതരികൾ ധൂമകേതുവിന്റെ ഭ്രമണപാതയിലുടനീളം തങ്ങിനിൽക്കുകയും താരതമ്യേന ചെറിയ തരികൾ സൂര്യനിൽനിന്നും ദൂരേയ്ക്ക് ധൂമകേതുവിന്റെ വാലിലെയ്ക്ക് പ്രകാശമർദ്ദം മൂലം തള്ളിമാറ്റപ്പെടുകയും ചെയ്യുന്നു.
വലിപ്പം
[തിരുത്തുക]സൂര്യനെ സമിപിക്കുന്നതോടെ കോമയുടെ വലിപ്പം ക്രമാതീതമായി വർദ്ധിക്കുന്നു. സാന്ദ്രത വളരെക്കുറവാണെങ്കിലും വ്യാഴത്തിന്റെ അത്രയും വ്യാസത്തിൽ വരെ വലിപ്പത്തിലെത്താറുണ്ട്. 2007 ഒക്ടോബറിലെ പൊട്ടിത്തെറിയിൽ ഹോംസ് 17പി എന്ന ധുമകേതുവിന്റെ ധൂളീഅന്തരീക്ഷം കുറച്ചുസമയത്തേക്കെങ്കിലും സൂര്യനേക്കാൾ വലിപ്പത്തിൽ എത്തിയിരുന്നു. [2]Great Comet of 1811ന്റെ വലിപ്പവും ഇതുപോലെ സൂര്യന്റെ ഏതാണ്ട് അതെ വലിപ്പത്തിലായിരുന്നു. [3]
എക്സ്-റെയ്സ്
[തിരുത്തുക]Comets were found to emit X-rays in late-March 1996.[4] 1996 മാർച്ച് അവസാനം ചില ധൂമകേതുക്കൾ എക്സ്-റേ പുരപ്പെടുവിക്കുന്നതായി കണ്ടെത്തി. ഇത് ഗവേഷകരെ അത്ഭുതപ്പെടുത്തി, കാരണം എക്സ്-റേ പുറപ്പെടുവിക്കാൻ അതി താപനിലയുള്ള വസ്തുക്കൾക്കേ കഴിയൂ എന്നതുകോണ്ടാണ്. സൗരവാതവും ധൂമകേതുക്കളുമായി പരസ്പര പ്രവർത്തനം മൂലമാണ് ഇങ്ങനെ എക്സ്-റെ ഉണ്ടായതെന്നു കരുതപ്പെടുന്നു.
നിരീക്ഷണം
[തിരുത്തുക]ഭൂമിയുടെ മുകളിൽ സ്ഥാപിച്ച ദൂരദർശിനിയുടെയും ചില സാങ്കെതികവിദ്യയുടെയും സഹായത്താൽ കോമയുടെ വലിപ്പം അളക്കാൻ കഴിയും. [5]
ഹൈഡ്രജൻ വാതക പ്രഭാവലയം
[തിരുത്തുക]OAO-2 ('Stargazer') ധൂമകേതുക്കളുടെ ചുറ്റിലും ഹൈഡ്രജൻ വാതക പ്രഭാവലയം കണ്ടുപിടിച്ചു. [6]
ഘടകപദാർഥങ്ങൾ
[തിരുത്തുക]റോസെറ്റ ദൗത്യം ധൂമകേതുവായ 67പിയിൽ കാർബൺ ഡയൊക്സൈഡ്, അമോണിയ, മിഥേൻ, മെഥനോൾ എന്നിവ കണ്ടെത്തി. ഇവ കൂടാതെ ചെറിയ അളവിൽ, ഫോർമാൽഡിഹൈഡ്, ഹൈഡ്രജൻ സൾഫൈഡ്, ഹൈഡ്രജൻ സയനൈഡ്, സൾഫർ ഡയൊക്സൈഡ്, കാർബൺ ഡൈ സൾഫൈഡ് എന്നിവയും കണ്ടെത്തി. [7]
67പിയുടെ പ്രഭാവലയത്തിൽ നീരാവി, കാർബൺ ഡയൊക്സൈഡ്, കാർബൺ മോണോക്സൈഡ്, ഓക്സിജൻ എന്നീ നാലു പ്രധാന വാതകങ്ങളും ഉണ്ടായിരുന്നു. [8]
കോമ സ്പെക്ട്രം
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Combi, Michael R.; Harris, W. M.; Smyth, W. H. (2004). "Gas Dynamics and Kinetics in the Cometary Coma: Theory and Observations" (PDF). Lunar and Planetary Institute (Comets II). 745: 523–552. Bibcode:2004come.book..523C.
- ↑ Jewitt, David (2007-11-09). "Comet Holmes Bigger Than The Sun". Institute for Astronomy at the University of Hawaii. Retrieved 2007-11-17.
- ↑ Gary W. Kronk. "The Comet Primer". Cometography.com. Retrieved 2011-04-05.
- ↑ "First X-Rays from a Comet Discovered". Goddard Spaceflight Center. Retrieved 2006-03-05.
- ↑ David. H. Levy - David Levy's Guide to Observing and Discovering Comets - Page 127
- ↑ Orbiting Astronomical Observatory OAO-2
- ↑ The scent of a comet: Rotten eggs and pee
- ↑ Rosetta finds molecular oxygen on comet 67P (Update)