ധാരാസിംഗ്
ധാരാസിംഗ് | |
---|---|
ജനനം | ധാരാസിംഗ് രന്ധാവ 19 നവംബർ 1928 |
മരണം | ജൂലൈ 12, 2012 | (പ്രായം 83)
മറ്റ് പേരുകൾ | ധാരാ |
തൊഴിൽ | ഗുസ്തിക്കാരൻ, നടൻ |
സജീവ കാലം | 1962–2012 |
കുട്ടികൾ | പ്രദുമ്ന സിംഗ് രന്ധാവാ,[1] വിന്ദു ധാരാ സിംഗ് & അമ്രിക് സിംഗ് |
ഹിന്ദി സിനിമയിലെ പ്രശസ്ത നടനും ഗുസ്തിക്കാരനുമായിരുന്നു ധാരാസിംഗ് (1928 നവംബർ 19 – 2012 ജൂലൈ 12).
ജീവിതരേഖ
[തിരുത്തുക]1928-ൽ അമൃത്സറിലാണ് ധാരാസിങ് ജനിച്ചത്. പ്രാദേശിക ഗുസ്തി മത്സരങ്ങളിൽ തുടങ്ങിയ അദ്ദേഹം പിന്നീട് അന്താരാഷ്ട്ര വേദികളിലും ശ്രദ്ധേയ സാന്നിധ്യമായി. 500-ഓളം ഗുസ്തി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. 1959-ൽ കോമൺവെൽത്ത് ചാമ്പ്യനും 68-ൽ ലോക ചാമ്പ്യനുമായി. 1983-ൽ ഗുസ്തിയിൽനിന്ന് വിരമിച്ചു. 2003 മുതൽ 2009 വരെ രാജ്യസഭാംഗമായിരുന്നു.[2] രാമാനന്ദ് സാഗർ സംവിധാനം ചെയ്‌ത രാമായണം ടെലിവിഷൻ സീരിയലിൽ ഹനുമാന്റെ വേഷം ധാരാസിംഗിനായിരുന്നു. മഹാഭാരതം ടെലിവിഷൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ഗുസ്തിക്കാരനായിരുന്ന സിംഗ് കിങ്ങ് കോങ്ങ്, ഫൗലാദ് എന്നീ സിനിമകളിലൂടെയാണ് ഹിന്ദി ചലച്ചിത്രലോകത്ത് പ്രശസ്തനാകുന്നത്.[3]
ഏറെനാളായി വാർദ്ധക്യസഹജമായ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ധാരാസിംഗിനെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് 2012 ജൂലൈ 7-ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ തലച്ചോറിന് രക്തപ്രവാഹം നിലച്ചതുമൂലം വൻതോതിൽ കേടുപാടുകൾ പറ്റിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്ന് പുറത്തിറക്കിയ അദ്ദേഹം സ്വവസതിയിൽ വച്ച് ജൂലൈ 12-ന് അന്തരിച്ചു. 84 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ജുഹു ശ്മശാനത്തിൽ സംസ്കരിച്ചു. നിരവധി പ്രമുഖരാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്.
ഗുസ്തി - ലോക ചാമ്പ്യൻ
[തിരുത്തുക]പാകിസ്താനിലെ ഗുസ്തി ചാമ്പ്യൻ കിംകോങിനെ തോൽപിച്ചാണ് ധാരാസിങ് ലോകചാമ്പ്യനായത്. ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ ഇവർ തമ്മിലുള്ള മത്സരം നടന്നിട്ടുണ്ട്. കോഴിക്കോട് മാനാഞ്ചിറയിലും ഇരുവരും തമ്മിലുള്ള മത്സരം നടന്നിട്ടുണ്ട്. ഒട്ടുമിക്ക ലോക ഗുസ്തിക്കാരുമായും ഏറ്റുമുട്ടിയ ധാരാസിങ് വളരെ കുറച്ച് ഗുസ്തി മത്സരങ്ങളിലേ പരാജയപ്പെട്ടിട്ടുള്ളു.[4]
സിനിമകൾ
[തിരുത്തുക]സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ. എന്ന മലയാളചിത്രത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
- വാട്ടൺ സി ദൂർ
- ദാദ
- റുസ്‌തം ഇ ബാഗ്‌ദാദ്
- ഷേർ ദിൽ
- സിക്കന്ദർ ഇ അസം
- രാക്ക
- മേരാ നാം ജോക്കർ
- ധരം കരം
- ജബ് വി മെറ്റിൽ
- മുത്തരാംകുന്ന് പി ഒ
പുരസ്കാരങ്ങൾ
[തിരുത്തുക]- റുസ്‌തം ഇ ഹിന്ദ്
അവലംബം
[തിരുത്തുക]- ↑ Dara Singh Meri Atmkatha (en. my autobiography by Dara Singh) page 47
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-27. Retrieved 2012-07-12.
- ↑ http://mangalam.com/index.php?page=detail&nid=588442&lang=malayalam
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-12. Retrieved 2012-07-12.