ദ സീക്രട്ട് ലൈഫ് ഓഫ് സാല്വദോർ ദാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

The Secret Life of Salvador Dalí
പ്രമാണം:TheSecretLifeOfSalvadorDalí.jpg
First edition
കർത്താവ്Salvador Dalí
ചിത്രരചയിതാവ്William R. Meinhardt
വിഷയംAutobiography
പ്രസാധകർDial Press
പ്രസിദ്ധീകരിച്ച തിയതി
1942

ദ സീക്രട്ട് ലൈഫ് ഓഫ് സാല്വദോർ ദാലി , പ്രസിദ്ധ ചിത്രകാരനായ സാല്വദോർ ദാലിയുടെ ആത്മകഥയാണ്. 1942ൽ ഡയൽ പ്രെസ്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

ഈ പുസ്തകം ആദ്യം ഫ്രഞ്ചിൽ പുറത്തിറക്കിയെങ്കിൽ പിന്നീട് ഇംഗ്ലിഷിൽ മൊഴിമാറ്റം നടത്തി. ഹാക്കോൺ ഷവലിയർ ആണ് ഈ പുസ്തകം ഇംഗ്ലിഷിലാക്കിയത്. ഈ പുസ്തകത്തിൽ ദാലിയുടെ വ്യക്തിജീവിതം, കുടുംബജീവിതം, 1930കളിൽ അദ്ദേഹം ചെയ്ത ചിത്രങ്ങൾ, എന്നിവ വിവരിക്കുന്നു. ഈ പുസ്തകം അവസാനിപ്പിക്കുന്നത്, രണ്ടാം ലോകമഹായുദ്ധത്തിന്റെ ആഗോളമായ പൊട്ടിപ്പുറപ്പെടലിനു കുറച്ചുമുമ്പുമാത്രം ദാലി കത്തോലിക്കാ മതത്തിൽ ചേരുന്ന സമയത്താണ്. ഈ പുസ്തകത്തിന് 400 പേജാണുള്ളത്. ഇതിൽ അനേകം ചിത്രങ്ങളുമുണ്ട്. അന്നത്തെ നിരൂപകർ ഈ പുസ്തകത്തെ പ്രകീർത്തിച്ജ്ചിട്ടുണ്ട്. അതിനൊപ്പംതന്നെ ഇതിനു ജോർജ്ജ് ഓർവെൽ പോലുള്ള പ്രഗല്ഭരിൽനിന്നും വിമർശനവും നേരിടേണ്ടിവന്നു.

ഉള്ളടക്കം[തിരുത്തുക]

Sant Pere in Figueres, where Dalí was baptised and took his First Communion.

ദാലി തന്റെ പുസ്തകം തുടങ്ങുന്നത്: "ആറു വയസ്സുള്ളപ്പോൾ ഞാൻ ഒരു പാചകക്കാരൻ (കുക്ക്) ആകാൻ ആഗ്രഹിച്ചു. ഏഴു വയസ്സിൽ ഞാൻ നെപ്പോലിയൻ ആകണമെന്നാണ് ആഗ്രഹിച്ചത്. അങ്ങനെ എന്റെ ആഗ്രഹങ്ങൾ പതുക്കെപ്പതുക്കെ വളർന്നുവന്നു" എന്നാണ്. [1]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Salvador Dalí (1993). The secret life of Salvador Dalí. Courier Dover Publications. pp. 1. ISBN 978-0-486-27454-6.