ദ റോളിങ് സ്റ്റോൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Rolling Stones
RollingStonesNice080806.jpg
The Rolling Stones, 2006.
ജീവിതരേഖ
അറിയപ്പെടുന്ന പേരു(കൾ) The Stones
സ്വദേശം London, England
സംഗീതശൈലി Blues-rock, R&B, rock and roll
സജീവമായ കാലയളവ് 1962–present
റെക്കോഡ് ലേബൽ Decca, Rolling Stones, Virgin, ABKCO, Interscope, Polydor
Associated acts Chuck Leavell
Darryl Jones
വെബ്സൈറ്റ് www.rollingstones.com
അംഗങ്ങൾ Mick Jagger
Keith Richards
Charlie Watts
Ronnie Wood
മുൻ അംഗങ്ങൾ Brian Jones
Ian Stewart
Dick Taylor
Mick Taylor
Bill Wyman

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു സംഗീതസംഘമാണ് ദ റോളിങ് സ്റ്റോൺസ്. റിഥം ആന്റ് ബ്ലൂസ്, റോക്ക് & റോൾ ശൈലികളിലുള്ളതാണ് ഇവരുടെ സംഗീതം. ലണ്ടനിൽ രൂപീകൃതമായ സംഗം യുകെയിൽ പ്രശസ്തി നേടിയ ശേഷം 1960കളിൽ നടന്ന "ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിൽ" യുഎസിലും പ്രസിദ്ധരായി.[1]

1962ൽ, ബാന്റിന്റെ ആദ്യകാല നായകനായ ബ്രയാൻ ജോൺസ്, പിയാനിസ്റ്റ് ഇയാൻ സ്റ്റിവാർട്ട് എന്നിവർക്കൊപ്പം ഗായകൻ മിക്ക് ജാഗർ, ഗിറ്റാറിസ്റ്റ് കെയ്ത്ത് റിച്ചാർഡ്സ് എന്നിവർ ചേർന്നതോടെയാണ് ബാന്റ് രൂപീകൃതമായത്. പിന്നീട് ബേസിസ്റ്റ് ബിൽ വൈമാൻ, ഡ്രമ്മർ ചാർളി വാട്ട്‌സ് എന്നിവർ ബാന്റിൽ അംഗങ്ങളായി.

റോളിങ് സ്റ്റോൺസ് യുകെയിൽ 22 സ്റ്റുഡിയോ ആൽബങ്ങളും(യുഎസിൽ 24), 8 കൺസേർട്ട് ആൽബങ്ങളും (യുഎസിൽ 8) പുറത്തിറക്കിയിട്ടുണ്ട്. അരനൂറ്റാണ്ട് കാലത്തോളം സംഗീത രംഗത്ത് സജീവമായിരുന്ന റോളിങ്ങ് സ്റ്റോൺസ് ലോകവ്യാപകമായി തൊണ്ണൂറിലേറെ സിംഗിളുകളും രണ്ട് ഡസനോളം ആൽബങ്ങളും പുറത്തിറക്കി. [2][3] ലോകവ്യാപകമായി ഇവരുടെ 20 കോടി ആൽബങ്ങൾ വിറ്റഴിഞ്ഞിട്ടുണ്ട്.[4]

ബെഗ്ഗേഴ്‌സ് ബാങ്‌ക്വെറ്റ് (1968), എക്‌സൈൽ ഓൺ മെയിൻ സ്ട്രീറ്റ് (1972) എന്നീ ആൽബങ്ങൾ ഏറ്റവും മികച്ച സൃഷ്ടികളായി അറിയപ്പെടുന്നു. സം ഗേൾസ് (1978), സ്റ്റീൽ വീൽസ് (1989), സ്ട്രിപ്ഡ് (1996) എന്നിവ മറ്റ് പ്രശസ്ത ആൽബങ്ങൾ.

അവലംബം[തിരുത്തുക]

  1. "The Rolling Stones Biography". Rock and Roll Hall of Fame and Museum. The Rock and Roll Hall of Fame and Museum, Inc. Retrieved 2006-06-01. 
  2. McPherson, Ian. "The Rolling Stones' Complete Discography". Retrieved 2008-03-30. 
  3. "Rolling Stones Discography". All Music Guide. All Media Guide. Retrieved 2006-12-21.  Unknown parameter |STONES&sql= ignored (help)
  4. "Everything is turning to gold", Record sales of the Rolling Stones.
"https://ml.wikipedia.org/w/index.php?title=ദ_റോളിങ്_സ്റ്റോൺസ്&oldid=1714574" എന്ന താളിൽനിന്നു ശേഖരിച്ചത്