ദ ഗ്രെംലിൻസ്
പ്രമാണം:Gremcov.jpg | |
കർത്താവ് | Roald Dahl |
---|---|
ചിത്രരചയിതാവ് | Bill Justice Al Dempster |
ഭാഷ | English |
സാഹിത്യവിഭാഗം | Children's |
പ്രസിദ്ധീകൃതം | 1943 Walt Disney Company (original) Dark Horse Comics (current) |
മാധ്യമം | Hardback |
ISBN | 1-59307-496-4 |
ബ്രിട്ടീഷ് എഴുത്തുകാരനായ റൊആൽഡ് ദാൽ എഴുതിയ ഒരു ബാലസാഹിത്യ കൃതിയാണ് ദ ഗ്രെംലിൻസ് (The Gremlins). 1943ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം റൊആൽഡ് ദാൽ എഴുതിയ ആദ്യ ബാലസാഹിത്യകൃതിയാണ്.[1] [Note 1]
പാശ്ചാത്യലോകത്തെ കെട്ടുകഥകളിലേയും യക്ഷിക്കഥകളിലേയും വികൃതികളായ കുട്ടിച്ചാത്തന്മാരാണ് ഗ്രെംലിനുകൾ. യന്ത്രങ്ങളെപ്പറ്റിയും വിമാനങ്ങളെ പറ്റിയും പ്രത്യേക അറിവും താത്പര്യമുള്ളവരുമായാണ് ഇവയെ പൊതുവെ ചിത്രീകരിക്കാറ്. ആകാശനൗകകൾ പറപ്പിക്കുന്നവരുടെ ഇടയിലാണ് ഗ്രെംലിൻ സങ്കല്പത്തിന്റെ ഉദ്ഭവം. യാദൃച്ഛികവും ദുരൂഹവുമായ വിധത്തിൽ യന്ത്രങ്ങൾക്കോ വിമാനങ്ങൾക്കോ തകരാറു സംഭവിക്കുമ്പോൾ പഴി ചാരപ്പെടുന്നത് ഗ്രെംലിനുകളുടെ മേലാണ്. റോഅൽഡ് ദാലിന്റെ കഥയിൽ ഗ്രെംലിനുകൾ ബ്രിട്ടീഷ് വിമാനങ്ങൾ തകർക്കുന്നതിനു കാരണം വിമാനഫാക്ടറിയിലേക്ക് വഴി വെട്ടിത്തെളിക്കവേ ഗ്രെംലിനുകളുടെ വാസസ്ഥാനങ്ങൾ നശിപ്പിക്കപ്പെട്ടു എന്നതാണ്. ഗസ് എന്നുപേരുള്ള ഒരു സാങ്കൽപികകഥാപാത്രമാണ് കഥയിലെ നായകൻ.