ദ ഗോൾഡ് റഷ്
ദൃശ്യരൂപം
ദ ഗോൾഡ് റഷ് The Gold Rush | |
---|---|
സംവിധാനം | ചാർളി ചാപ്ലിൻ |
നിർമ്മാണം | ചാർളി ചാപ്ലിൻ |
രചന | ചാർളി ചാപ്ലിൻ |
അഭിനേതാക്കൾ | ചാർളി ചാപ്ലിൻ മാക് സ്വേൻ ടോം മുറേ |
സംഗീതം | ചാർളി ചാപ്ലിൻ |
ഛായാഗ്രഹണം | റോളണ്ട് ടോത്തറോ |
ചിത്രസംയോജനം | ചാർളി ചാപ്ലിൻ |
വിതരണം | യുണൈറ്റഡ് ആർടിസ്റ്റ്സ് |
റിലീസിങ് തീയതി | ജൂൺ 26, 1925 |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $923,000 |
സമയദൈർഘ്യം | 96 മിനിറ്റ് |
ആകെ | $4,250,001 |
1925-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ഹാസ്യ ചലച്ചിത്രമാണ് ദ ഗോൾഡ് റഷ്. ഇംഗ്ലീഷ് ഹാസ്യ അഭിനേതാവും സംവിധായകനുമായ ചാർളി ചാപ്ലിനാണ് ചിത്രത്തിന്റെ നിർമ്മാണം, രചന, സംവിധാനം, സംഗീതം, ചിത്രസംയോജനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. തന്റെ വിശ്വപ്രശസ്തമായ "ട്രാമ്പ്" വേഷമാണ് ചാപ്ലിൻ ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്. സിനിമാ നിരൂപകർ മുക്തകണ്ഡം പുകഴ്ത്തിയ ചിത്രമാണിത്. ചാപ്ലിൻ തന്റെ പ്രിയപ്പെട്ട ചിത്രമായി തിരഞ്ഞെടുത്തത് ഈ സിനിമയെയാണ്.[1] ഇന്ന്, ലോകത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ദ ഗോൾഡ് റഷ് വിലയിരുത്തപ്പെടുന്നു.
ഒരു നിശ്ശബ്ദചിത്രമായാണ് ദ ഗോൾഡ് റഷ് 1925-ൽ റിലീസ് ചെയ്യുന്നതെങ്കിലും 1942-ൽ ചാപ്ലിന്റെ നറേഷനോടുകൂടി ഈ ചിത്രം വീണ്ടും റിലീസ് ചെയ്യുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ 1001 Movies You Must See Before You Die, Swedish version, ISBN 978-91-46-21330-7, page 60
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]The Gold Rush എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.