ദ കോൺജൂറിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Conjuring
Theatrical release poster
സംവിധാനംജെയിംസ് വാൻ
നിർമ്മാണം
 • ടോണി ഡീറോസ-ഗ്രൻഡ്
 • പീറ്റർ സഫ്രാൻ
 • റോബ് കോവൻ
രചന
 • ഛാഡ് ഹേയസ്
 • കാറി ഹേയസ്
അഭിനേതാക്കൾ
സംഗീതംജോസഫ് ബിഷാര
ഛായാഗ്രഹണംജോൺ ആർ. ലിയോണെറ്റി
ചിത്രസംയോജനംകിർക്ക് യെം. മോറി
സ്റ്റുഡിയോ
വിതരണംവാർണർ ബ്രദേർസ്
റിലീസിങ് തീയതി
 • ജൂലൈ 19, 2013 (2013-07-19)
രാജ്യംയുഎസ്
ഭാഷഇംഗ്ലീഷ്
ബജറ്റ്$20 ദശലക്ഷം[1]
സമയദൈർഘ്യം112 minutes[2]
ആകെ$318 ദശലക്ഷം[1]

2013 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹൊറർ ചിത്രമാണ് ദ കോൺജൂറിങ്ങ്. ജെയിംസ് വാൻ സംവിധാനം ചെയ്ത ചിത്രത്തിൽ പാട്രിക് വിൽസണും വെറ ഫാർമിഗയും മുഖ്യകഥാപാത്രങ്ങളായ എഡ് വാറൻ, ലൊറെയ്ൻ വാറൻ എന്നിവരെ അവതരിപ്പിച്ചു. പ്രേതബാധപോലുള്ള അസാധാരണമായ കാര്യങ്ങൾ അന്വേഷിക്കുകയും ഈ വിഷയത്തിൽ അനേകം പുസ്തകങ്ങൾ എഴുതുകയും ചെയ്തിട്ടുള്ള വാറൻ ദമ്പതികൾ സമാനമായ സാഹചര്യം നേരിടുന്ന പെറോൺ കുടുംബത്തിന്റെ സഹായതിനെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജൂലായ് 19, 2013 -ൽ ചിത്രം യുഎസിലും കാനഡയിലും പ്രദർശനത്തിനെത്തി. യുകെ യിലും ഇന്ത്യയിലും ആഗസ്റ്റ് 6 -ന് ആണ് ചിത്രം പുറത്തിറങ്ങിയത്. 20 ദശലക്ഷം ഡോളർ ചിലവിൽ നിർമിച്ച ചിത്രം മികച്ച പ്രതികരണം നേടുകയും ലോകമെമ്പാടും ആയി 318 ദശലക്ഷം ഡോളർ വരുമാനം നേടുകയും ചെയ്തു. ഹൊറർ ശ്രേണിയിൽ എക്കാലത്തെയും ഏറ്റവും വരുമാനം നേടുന്ന ചിത്രങ്ങളിൽ ഒന്നാണ് ദ കോൺജൂറിങ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദ കോൺജൂറിങ്ങ് 2, ജൂൺ 10, 2016- ന് പുറത്തിറങ്ങി.

ഇതിവൃത്തം[തിരുത്തുക]

1971 -ൽ റോജർ-കാരോലിൻ പെറോൺ ദമ്പതികൾ തങ്ങളുടെ മക്കളായ ആൻഡ്രിയ, നാൻസി, ക്രിസ്റ്റീൻ, സിൻഡി പിന്നെ ഏപ്രിൽ എന്നിവരോടൊപ്പം ഒരു പഴയ ഫാം ഹൗസിലേക്ക് താമസം മാറ്റുന്നു. വളർത്തുനായ ആയ സാഡി വീട്ടിലേക്കു പ്രവേശിക്കാൻ തയ്യാറാവാത്തതും പെൺകുട്ടികളിൽ ഒരാൾ വീട്ടിൽ ഒരു നിലവറ കണ്ടെത്തിയതും ഒഴിച്ചാൽ വീടുമാറ്റം സുഗമമായി നടന്നു. 

ആദ്യ രാത്രികളിൽ ചില അസാധാരണ സംഭവങ്ങൾ നടന്നു. വളർത്തുനായ മുറ്റത്ത് ചത്തു കിടക്കുന്നത് കാണപ്പെട്ടു. വീട്ടിലെ എല്ലാ ക്ലോക്കുകളും പുലർച്ചെ കൃത്യം 3.07 പ്രവർത്തനം നിലക്കും. ഒരു രാത്രി, ക്രിസ്റ്റീൻ ഒരു ആത്മാവിനെ കാണാനിടയാവുകയും ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നു. കാരോലിൻ തുണികൾ അടക്കിവെക്കുന്നതിനിടെ ഹാളിൽ കയ്യടി ശബ്ദം കേൾക്കുകയും നോക്കുമ്പോൾ നിലവറയിലേക്കുള്ള വാതിൽ പയ്യെ തുറക്കുന്നതും കണ്ടു. അന്വേഷിക്കാൻ തീപ്പെട്ടി വെളിച്ചവുമായി നിലവറയിൽ ഇറങ്ങിയ കാരോലിനു മുന്നിൽ ഒരു ആത്മാവ് പ്രത്യക്ഷപ്പെടുകയും അവളെ നിലവറയിൽ കുടുക്കികളയുകയും ചെയ്യുന്നു. ഇതേ നിമിഷം തന്നെ ആൻഡ്രിയെയും സിൻഡിയെയും അലമാരയുടെ മുകളിൽ നിന്ന് ഒരു പ്രേതം ആക്രമിക്കുന്നു.

പ്രേതബാധ ഒഴിപ്പിക്കുന്നതിൽ വിദഗ്ദ്ധരായ എഡ് വാറനെയും ലൊറെയ്ൻ വാറനെയും സമീപിക്കാൻ കാരോലിൻ തീരുമാനിക്കുന്നു. പ്രാഥമിക നിരീക്ഷണത്തിൽ പ്രേതബാധ ഉണ്ടെന്നു കണ്ടെത്തിയ വാറൻ ദമ്പതികൾ ബാധയൊഴിപ്പിക്കൽ വേണ്ടിവരുമെന്ന തീരുമാനത്തിൽ എത്തി. എന്നാൽ ഇതിന് അനുമതി ലഭിക്കണമെങ്കിൽ പള്ളി മുൻപാകെ തെളിവ് സമർപ്പിക്കേണ്ടി വരും. 

വീടിന്റെ ചരിത്രം വിശകലനം ചെയ്ത വാറൻ ദമ്പതികൾ, ബാത്‌ഷെബാ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കൈവശം ആയിരുന്നു ഒരിക്കൽ വീട് എന്ന് കണ്ടെത്തി. ദുർമന്ത്രവാദിനി ആയി അറിയപ്പെട്ടിരുന്ന അവർ തന്റെ കുട്ടിയെ ബലികൊടുത്തശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരിക്കൽ 200 ഏക്കറിലധികം ഉണ്ടായിരുന്ന സ്ഥലം പിന്നെ പല കഷ്ണങ്ങളായി വിൽക്കുകയുണ്ടായി. ഇവിടെ നിർമിച്ച വീടുകളിൽ എല്ലാം നിരവധി കൊലപാതകങ്ങളും ആത്മഹത്യകളും നടന്നിട്ടുണ്ട്. 

വാറൻ ദമ്പതികൾ ബാധയൊഴിപ്പിക്കൽ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിനാവശ്യമായ തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. ഉറക്കത്തിൽ ആൻഡ്രിയയുടെ മുറിയിലേക്ക് കയറുന്ന സിൻഡിയെ കാണാതാവുന്നു. മുറിയിലെ അലമാരക്കുള്ളിൽ ഒരു രഹസ്യമാർഗ്ഗം കണ്ടെത്തിയ ലൊറെയ്ൻ അതുവഴി പ്രവേശിക്കുമ്പോൾ തറയിൽ വിരിച്ചിരിക്കുന്ന പലക തകർന്ന് നിലവറയിൽ പതിക്കുന്നു. അവിടെ വച്ച് അവർ ഒരു പ്രേതത്തെ കാണുന്നു. അതെ സമയം നാൻസിയെ ഒരു ബാഹ്യശക്തി മുടിക്കുപിടിച്ചു നിലത്തുകൂടി വലിച്ചിഴക്കുന്നു. 

വാറൻ ദമ്പതികൾ തെളിവുകൾ പള്ളി മുൻപാകെ സമർപ്പിക്കാൻ പോകുന്ന സമയം പെറോൺ കുടുംബം ഒരു ഹോട്ടലിൽ അഭയം തേടുന്നു. തിരികെ വരുന്ന സമയത്ത് വാറൻ ദമ്പതികളുടെ മകളായ ജൂഡിയെ ബാത്‌ഷെബയുടെ ആത്മാവ് ആക്രമിക്കുന്നു. തക്കസമയത്ത് എഡ് വാറൻ എത്തിച്ചേരുന്നതിനാൽ കുട്ടിക്ക് ഒന്നും സംഭവിക്കുന്നില്ല. 

ബാത്‌ഷെബയുടെ ആത്മാവ് കയറിക്കൂടിയ കാരോലിൻ മക്കളായ ക്രിസ്റ്റീനെയും ഏപ്രിലിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നു. എഡ്, ലൊറെയ്ൻ, റോജർ, രണ്ടു അനുയായികൾ, ഒരു പോലീസ് ഓഫിസർ എന്നിവർ വീട്ടിലേക്ക് വേഗം തിരിക്കുന്നു. വീടിന്റെ നിലവറയിൽ ക്രിസ്റ്റീനിനേ വധിക്കാൻ ശ്രമിക്കുന്നതിനിടെ അവർ എത്തിച്ചേരുകയും തടയുകയും ചെയ്യുന്നു. അനുമതിക്ക് കാത്തുനിൽക്കാതെ ബാധയൊഴിപ്പിക്കൽ ഉടനെ നടത്താൻ എഡ് തീരുമാനിക്കുന്നു. കസേരയിൽ ബന്ധിപ്പിക്കപ്പെട്ട കാരോലിൻ ഇടക്ക് മോചിതയാവുകയും ഏപ്രിലിനെയും വധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ലൊറെയ്ൻ അവരുടെ ശ്രദ്ധ തിരിക്കുന്നതിൽ വിജയിക്കുകയും അത് വഴി ബാധയൊഴിപ്പിക്കൽ പൂർത്തിയാക്കാൻ കഴിയുകയും ചെയ്യുന്നു. 

അഭിനേതാക്കൾ[തിരുത്തുക]

 • വെറ ഫാർമിഗ - ലൊറെയ്ൻ വാറൻ
 • പാട്രിക് വിൽസൺ -എഡ് വാറൻ
 • റോൺ ലിവിങ്സ്റ്റൺ -റോജർ പെറോൺ
 • ലിലി ടെയ്‌ലർ - കാരോലിൻ പെറോൺ
 • ഷാൻലി കാസ്വൽ - ആൻഡ്രിയ പെറോൺ
 • ഹെയ്ലി മക്ഫാർലണ്ട് - നാൻസി പെറോൺ
 • ജോയി കിങ്ങ് - ക്രിസ്റ്റീൻ പെറോൺ
 • മക്കൻസീ ഫോയ് - സിൻഡി പെറോൺ
 • കയ്‌ല ഡീവർ - ഏപ്രിൽ പെറോൺ
 • ജോസഫ് ബിഷാര - ബാത്ഷെബ

ബഹുമതികൾ[തിരുത്തുക]

പുരസ്കാരം വിഭാഗം സ്വീകർത്താവ് ഫലം
Empire Awards മികച്ച ഹൊറർ വിജയിച്ചു
Saturn Awards മികച്ച ഹൊറർ ചലച്ചിത്രം വിജയിച്ചു
Critics' Choice Movie Award Best Sci-Fi/Horror Movie നാമനിർദ്ദേശം ചെയ്തു
Denver Film Critics Society Awards മികച്ച സയൻസ്-ഫിക്ഷൻ / ഹൊറർ ചലച്ചിത്രം നാമനിർദ്ദേശം ചെയ്തു
North Carolina Film Critics Association ടാർ ഹീൽ അവാർഡ് നാമനിർദ്ദേശം ചെയ്തു
Fangoria Chainsaw Awards Best Wide Release Film വിജയിച്ചു
മികച്ച സഹനടി ലിലി ടെയ്ലർ വിജയിച്ചു
Fright Meter Awards മികച്ച ഹൊറർ ചലച്ചിത്രം വിജയിച്ചു
മികച്ച സംവിധായകൻ ജെയിംസ് വാൻ വിജയിച്ചു
മികച്ച തിരക്കഥ ചാഡ് ഹെയ്സ്, കാരി ഹെയ്സ് നാമനിർദ്ദേശം ചെയ്തു
മികച്ച ഛായാഗ്രഹണം ജോൺ ആർ. ലിയോണെറ്റി വിജയിച്ചു
മികച്ച എഡിറ്റിംഗ് കിർക്ക് എം മോറി നാമനിർദ്ദേശം ചെയ്തു
മികച്ച സ്കോർ ജോസഫ് ബിഷാര നാമനിർദ്ദേശം ചെയ്തു
മികച്ച മേക്കപ്പ് നാമനിർദ്ദേശം ചെയ്തു
മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ നാമനിർദ്ദേശം ചെയ്തു
Best Ensemble Cast വിജയിച്ചു
മികച്ച നടൻ പാട്രിക് വിൽസൺ നാമനിർദ്ദേശം ചെയ്തു
മികച്ച നടി Vera Farmiga നാമനിർദ്ദേശം ചെയ്തു
Best Actor in a Supporting Role Ron Livingston നാമനിർദ്ദേശം ചെയ്തു
Best Actress in a Supporting Role Lili Taylor വിജയിച്ചു
Hollywood Film Festival Hollywood Movie Award James Wan നാമനിർദ്ദേശം ചെയ്തു
CinEuphoria Awards Best Special Effects (Sound or Visual) നാമനിർദ്ദേശം ചെയ്തു
IGN Summer Movie Awards മികച്ച ഹൊറർ ചലച്ചിത്രം വിജയിച്ചു
MTV Movie Awards Best Scared-As-Shit Performance Vera Farmiga നാമനിർദ്ദേശം ചെയ്തു
People's Choice Awards Favorite Horror Movie നാമനിർദ്ദേശം ചെയ്തു
Key Art Awards Best Trailer – Audio/Visual New Line Cinema മൂന്നാം സ്ഥാനം
മൂന്നാം സ്ഥാനം
Best Audio/Visual Technique മൂന്നാം സ്ഥാനം
മൂന്നാം സ്ഥാനം
Golden Trailer Awards മികച്ച ഹൊറർ വിജയിച്ചു
Best Horror TV Spot വിജയിച്ചു
Best Voice Over TV Spot നാമനിർദ്ദേശം ചെയ്തു
Online Film & Television Association Awards Best Titles Sequence വിജയിച്ചു
Golden Schmoes Awards മികച്ച ഹൊറർ ചലച്ചിത്രം വിജയിച്ചു
Biggest Surprise of the Year നാമനിർദ്ദേശം ചെയ്തു

അവലംബം[തിരുത്തുക]

 1. 1.0 1.1 "The Conjuring (2013)". Box Office Mojo. Retrieved October 4, 2014.
 2. "THE CONJURING (15)". British Board of Film Classification. April 15, 2013. Retrieved March 4, 2014.
"https://ml.wikipedia.org/w/index.php?title=ദ_കോൺജൂറിങ്ങ്&oldid=2652837" എന്ന താളിൽനിന്ന് ശേഖരിച്ചത്