ദൈവദാസൻ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടപ്പുറം രൂപതയും തീരദേശ ജനതയും നിറഞ്ഞ ആഹ്ലാദത്തിലും തികഞ്ഞ അഭിമാനത്തിലുമാണ്. കാരണം കോട്ടപ്പുറം രൂപതാംഗമായ തീരദേശത്തിന്റെ അപ്പസ്തോലൻ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി അദ്ദേഹത്തിന്റെ 75-ാം ചരമവാർഷിക ദിനമായ ഡിസംബർ 26 വൈകീട്ട് 3 ന് ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്[1].   പാണ്ടിപ്പിള്ളിയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടപ്പുറം രൂപതയിലെ മടപ്ലാതുരുത്ത് സെന്റ് ജോർജ് പള്ളിയിൽ നടന്ന സമൂഹ ദിവ്യബലി മധ്യേയായിരുന്നു ദൈവദാസ പദവി പ്രഖ്യാപനം.  

പൗരോഹിത്യം അൾത്താരയിൽ ഒതുങ്ങാനുള്ളതല്ലെന്നും സമൂഹത്തിൽ സ്നേഹവും സേവനവുമായി തണൽ വിരിക്കാനുള്ളതാണെന്നും ഈ പുണ്യശ്ലോകന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ആഗോളമിഷൻ പ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ചൈതന്യത്തോടെ ഇന്നത്തെ കോട്ടപ്പുറം, വരാപ്പുഴ , കൊച്ചി, ആലപ്പുഴ രൂപതകളുടെ തീരദേശത്തുകൂടെ ഓടി നടന്ന് സുവിശേഷം പ്രസംഗിക്കുകയും അവശർക്കും ആർത്തർക്കും ആലംബഹീനർക്കും ക്രിസ്തുവിന്റെ സാന്ത്വനമായി തീരുകയും , നല്ല സമറായനായി മാറുകയും ചെയ്ത പുണ്യാന്മാവാണ് തിയോഫിലസച്ചൻ.

ജീവിത കാലത്തു തന്നെ 'പുണ്യാളനച്ച'നെന്നും തീക്ഷ്ണതയും പ്രർത്തനങ്ങളും കൊണ്ട് 'കേരള ഫ്രാൻസിസ്  സേവ്യറെന്നും  അറിയപ്പെട്ട തിയോഫിലസ് പാണ്ടിപ്പിള്ളിയച്ചന്റെ 162-ാം ജന്മവാർഷികമായിരുന്നു  2022 ഒക്ടോബർ 10 ന് .  കോട്ടപ്പുറം രൂപതയിൽ ജനിച്ച രണ്ടാമത്തെ ദൈവദാസനും കോട്ടപ്പുറം രൂപതയിൽ ദൈവദാസനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ  വ്യക്തിയുമാണ് അദ്ദേഹം. ആദ്യ ദൈവദാസൻ കോട്ടപ്പുറം ഇടവകാംഗമായ വരാപ്പുഴ അതിരൂപതയിലെ പൊന്നുരുന്തിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഫാ. തിയോഫിൻ കപ്പുച്ചിനാണ്.

കുടുംബ പശ്ചാത്തലം[തിരുത്തുക]

ഭാരത ക്രൈസ്തവ പാരമ്പര്യത്തിനപ്പുറം പഴക്കമുള്ള മുസിരിസ് പദ്ധതി പ്രദേശത്ത് എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ വടക്കേക്കര പഞ്ചായത്തിൽ വാവക്കാട് ഗ്രാമത്തിലാണ് പാണ്ടിപ്പിള്ളിയച്ചന്റെ ജനനം. അന്നത്തെ പള്ളിപ്പുറം മഞ്ഞു മാതാ ഇടവകയിൽ പാണ്ടിപ്പിള്ളി ജോസഫ് - മറിയം ദമ്പതി കളുടെ മൂന്നാമത്തെ മകനായി 1860 ഒക്ടോബർ 10 ന് അദ്ദേഹം ഭൂജാതനായി. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമമാണ് ജ്ഞാനസ്നാന സമയത്ത് അദ്ദേഹത്തിന് നൽകപ്പെട്ടത്. ആ ശിശു മാതാപിതാക്കളുടെ പരിലാളനയിൽ ദൈവ ഭക്തിയിലും ആന്മീയ ചൈതന്യത്തിലും വളർന്നുകൊണ്ടിരുന്നു.ആശാൻ കളരിയിൽ നിലത്തെഴുത്ത് അഭ്യസിക്കുമ്പോഴും ബാലനായ സേവ്യർ ഗൃഹജോലികളിൽ മാതാപിതാക്കളെ സഹായിച്ചിരുന്നു. എന്നാൽ അക്കാലത്ത് പള്ളിപ്പുറത്തും പരിസരപ്രദേശങ്ങളിലും പടർന്നുപിടിച്ച കോളറ സേവ്യറിന്റെ മാതാപിതാക്കളുടെ ജീവനപഹരിച്ചു. ബാല്യത്തിൽ അനാഥത്വം പേറേണ്ടി വന്ന സേവ്യർ തുടർന്ന് പള്ളിപ്പുറത്ത് പടമാടൻ കുടുംബത്തിൽപ്പെട്ട പിതാമഹന്റെയും മാതാമഹിയുടെയും സംരക്ഷണത്തിലാണ് വളർന്നത്. ചെറിയ ക്ലാസുകളിൽ തന്നെ നല്ല അച്ചടക്കമുള്ള വിദ്യാർത്ഥിയായിരുന്ന സേവ്യറിനെ മാതൃകയായി അധ്യാപകർ ഉയർത്തി കാണിച്ചിരുന്നു. മുത്തച്ഛൻ വിശുദ്ധരുടെ ജീവചരിത്രവും സന്മാർഗ കഥകളും കൊണ്ട് അവന്റെ കുഞ്ഞ് മനസ് നിറച്ചു. അദ്ദേഹത്തിന്റെ കൈകളിൽ തൂങ്ങി അവൻ പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയിലെത്തി ദിവ്യബലിയിൽ സംബന്ധിച്ചു വന്നു.  സഹോദര സ്നേഹം, ദയ, കാരണ്യം. കാവൽ, കരുതൽ തുടങ്ങിയ പുണ്യങ്ങളാൽ നിറഞ്ഞതായിരുന്നു സേവ്യറിന്റെ ജീവിതം .

കർമ്മലസഭയിലെ പുണ്യസൂനം[തിരുത്തുക]

സേവ്യറിന്റെ തറവാട് നല്ല സാമ്പത്തിക ഭദ്രതയുള്ളതായിരുന്നു. അതിനാൽ ഉന്നത വിദ്യാഭ്യാസം നേടി ഉയരങ്ങളിലെത്താമായിരുന്ന എല്ലാ ജീവിത സാഹചര്യങ്ങളും അവന് ഉണ്ടായിരുന്നു. എന്നാൽ അവന്റെ ഉള്ളിൽ കത്തിജ്വലിച്ച ദൈവസ്നേഹം മറ്റൊരു വഴിയേയാണ് അവനെ നയിച്ചത്. ജീവിതം മുഴുവൻ ഈശോക്ക് സമർപ്പിക്കാനായിരുന്നു ആ പതിനാറുകാരന് മോഹം. മാതൃഭക്തനായ സേവ്യർ കർമ്മലീത്ത സഭ തന്നെ തിരഞ്ഞെടുത്ത് സന്യാസവൈദീകനാകാൻ തീരുമാനിച്ചു. പരിശുദ്ധ അമ്മയുടെ പ്രത്യേക കരുതലും കാരുണ്യവും അതിനു കാരണമായെന്നു വേണം കരുതാൻ. 1878 ൽ മഞ്ഞുമ്മൽ കർമ്മലീത്ത സഭയിൽ യോഗാർത്ഥിയായി. ആശ്രമത്തിൽ പ്രാർത്ഥനയിലും തപശ്ചര്യകളിലും സേവ്യർ മുന്നേറിക്കൊണ്ടിരുന്നു. നോമ്പും, പ്രാർത്ഥനയും, കഠിനമായ പരിത്യാഗ പ്രവർത്തികളും , ആന്മീയ പുണ്യങ്ങളും നിത്യേന പരിശീലിച്ചു.തിയോഫിലസ് എന്ന നാമം സ്വീകരിച്ച അദ്ദേഹം 1886 ൽ ലെയോനാർദ് മെല്ലാനോ മെത്രാപ്പോലീത്തയിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ചു.







  1. "ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ദൈവദാസപദവി പ്രഖ്യാപനം" (in ഇംഗ്ലീഷ്). Retrieved 2022-12-28.