ദേവസ്ഥൽ ഒബ്സർവേറ്ററി
ദേവസ്ഥൽ ഒബ്സർവേറ്ററി | |
---|---|
3.6 m Devasthal Optical telescope, India.jpg | |
സ്ഥലം | നൈനിറ്റാൾ, ഇന്ത്യ |
ഇന്ത്യയിലെ കുമയൂണിലെ നൈനിറ്റാൾ ജില്ലയിലെ ഒരു ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണ് ദേവസ്ഥൽ ഒബ്സർവേറ്ററി.[1] ഈ സ്ഥലത്തിൻ്റെ പേരിൻ്റെ അക്ഷരാർത്ഥം "ദൈവത്തിൻ്റെ വാസസ്ഥലം" എന്നാണ്. 2450 മീറ്റർ ഉയരത്തിൽ കുമയോൺ ഹിമാലയത്തിലാണ് നിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ദൂരദർശിനികൾക്കായി നീക്കിവെച്ചിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ജ്യോതിശാസ്ത്ര സൈറ്റാണ് ദേവസ്ഥൽ കൊടുമുടി. നിലവിൽ 130 സെൻ്റീമീറ്റർ ഒപ്റ്റിക്കൽ ടെലിസ്‌കോപ്പ്, 3.6 മീറ്റർ ദേവസ്ഥൽ ഒപ്റ്റിക്കൽ ടെലിസ്കോപ്പ് എന്നിവ ഇവിടെ പ്രവർത്തിപ്പിക്കുന്നുണ്ട്. നൈനിറ്റാളിലെ ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് (ARIES) ആണ് സൈറ്റുകൾ നിയന്ത്രിക്കുന്നത്.
സൈറ്റിൽ ഒരു 400-സെ.മീ ലിക്വിഡ് മിറർ ടെലിസ്കോപ്പും നിർമ്മാണത്തിലുണ്ട്. സോളാർ ടെലിസ്‌കോപ്പ് സ്ഥാപിക്കുന്നതിനുള്ള സർവേയും കൊടുമുടിക്ക് സമീപം നടക്കുന്നുണ്ട്. 2008 മുതൽ ഈ സ്ഥലം ഗസ്റ്റ് ഹൗസ്, കാൻ്റീന്, ഇൻ്റർനെറ്റ് കണക്ഷൻ, വെള്ളം, വൈദ്യുതി വിതരണം എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സജ്ജീകരിച്ചിരിക്കുന്നു.
ദേവസ്ഥൽ സ്ഥിതി ചെയ്യുന്നത് നൈനിറ്റാൾ ജില്ലയിലെ ഏറ്റവും അടുത്തുള്ള പട്ടണമായ ധനചൂലിയിൽ നിന്ന് 9 കി.മീ. അകലെയാണ്.
സ്ഥാനം
[തിരുത്തുക]ഇന്ത്യയിലെ കുമയൂണിലെ നൈനിറ്റാളിന് സമീപമുള്ള ധന-ചുളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു പർവതശിഖരമാണ് ദേവസ്ഥൽ. 79.7 E രേഖാംശത്തിലും 29.4 N അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന ഇതിന് സമുദ്രനിരപ്പിൽ നിന്ന് ~2450 മീറ്റർ ഉയരവുമുണ്ട്. പ്രദേശത്തെ പ്രധാന നഗര വാസസ്ഥലങ്ങളിൽ നിന്ന് ഈ സൈറ്റ് അകലെയായ ഇതിന് ഇരുണ്ട ആകാശവും മികച്ച നിരീക്ഷണ സാഹചര്യവും ഉള്ളതിൻ്റെ ഗുണങ്ങളുണ്ട്.[2] നൈനിറ്റാളിലെ മനോര കൊടുമുടിയിൽ നിന്ന് ഇവിടേക്ക് ഏകദേശം 22 കിലോമീറ്റർ ദൂരമുണ്ട്. 1980 - 2001 കാലത്ത് മധ്യ ഹിമാലയൻ ശ്രേണിയിൽ നടത്തിയ വിപുലമായ ഒരു സൈറ്റ് പഠനത്തിന് ശേഷമാണ് ഈ സൈറ്റ് തിരഞ്ഞെടുത്തത്.
ഇതും കാണുക
[തിരുത്തുക]- ഇന്ത്യൻ ജ്യോതിശാസ്ത്രനിരീക്ഷണകേന്ദ്രം, ഹാൻലെ
- പ്ലാനറ്റോറിയങ്ങളുടെ പട്ടിക
- ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ "Devasthal Campus | Aryabhatta Research Institute of Observational Sciences". www.aries.res.in. Retrieved 2022-11-14.
- ↑ "Devasthal Campus".