ദി ഹാങ്ങ് ഓവർ II

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ഹാങ്ങ് ഓവർ II
The Hangover Part II
രണ്ടാം ഭാഗത്തിന്റെ അന്തർദേശീയ പോസ്റ്റർ
സംവിധാനം ടോഡ് ഫിലിപ്പ്സ്
നിർമ്മാണം ഡാനിയൽ ഗോൾഡ്‌ബർഗ്
ടോഡ് ഫിലിപ്പ്സ്
രചന സ്കോട്ട് ആംസ്ട്രോങ്
ക്രെയിഗ് മാസിൻ
ടോഡ് ഫിലിപ്പ്സ്
അഭിനേതാക്കൾ ബ്രാഡ്‌ലി കൂപ്പർ
എഡ് ഹെൽമ്‌സ്
സാക്ക് ഗലിഫിയാൻകിസ്
സംഗീതം ക്രിസ്റ്റോഫ് ബെക്ക്
ഛായാഗ്രഹണം ലോറൻസ് ഷെർ
ചിത്രസംയോജനം ഡെർബ നെയിൽ-ഫിഷർ
മൈക്ക് സെയിൽ
സ്റ്റുഡിയോ ലെജെൻഡറി പിക്ചേഴ്സ്
ഗ്രീൻ ഹാറ്റ് ഫിലിംസ്
വിതരണം വാർണർ ബ്രദേഴ്സ്
റിലീസിങ് തീയതി
  • മേയ് 26, 2011 (2011-05-26)
സമയദൈർഘ്യം 102 മിനിറ്റ്സ്
രാജ്യം അമേരിക്ക
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $80 മില്ല്യൻ
ബോക്സ് ഓഫീസ് $202,872,321

2009- ൽ പുറത്തിറങ്ങിയ ദി ഹാങ്ങ് ഓവർ എന്ന അമേരിക്കൻ കോമഡി ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദി ഹാങ്ങ് ഓവർ II. ടോഡ് ഫിലിപ്പാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന ബാച്ചിലർ പാർട്ടിയിലെ മദ്യസേവയ്ക്ക് ശേഷം നാല് ചെറുപ്പക്കാർ ചെയ്തു കൂട്ടുന്ന അബദ്ധങ്ങളായിരുന്നു ആദ്യ ഭാഗത്തിന്റെ ഇതിവൃത്തം. രണ്ടാം ഭാഗത്തിൽ തായ്‌ലന്റിൽ ബാച്ചിലർ പാർട്ടിയും തുടർന്നുള്ള അബദ്ധങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. 2011 മേയ് 26 - നാണ് ചിത്രം റിലീസ് ചെയ്തത്. ബ്രാഡ്‌ലി കൂപ്പർ, എഡ് ഹെൽമ്‌സ്, സാക്ക് ഗലിഫിയാൻകിസ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_ഹാങ്ങ്_ഓവർ_II&oldid=1714634" എന്ന താളിൽനിന്നു ശേഖരിച്ചത്