ദി സ്ക്രീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദി സ്ക്രീം
നോർവീജിയൻ: Skrik
The Scream.jpg
കലാകാ(രൻ/രി) എഡ്വേർഡ് മങ്ക്
വർഷം 1893
തരം എണ്ണ ച്ഛായാചിത്രം, ടെംപറ and പേസ്റ്റൽ കാർഡ് ബോർഡിൽ
സ്ഥലം നാഷണൽ ഗ്യാലറി, ഒസ്ലോ, ഒസ്ലോ

നോർവീജിയൻ ചിത്രകാരൻ എഡ്വേർഡ് മങ്കിന്റെ ഒരു രചനയാണ് ദി സ്ക്രീം. സായന്തനച്ചോപ്പു പടർന്ന ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ ഭീതിതനായി നിൽക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് ദ സ്ക്രീം. ചിത്രത്തിന്റെ നാലു പതിപ്പുകൾ ചിത്രകാരൻ വരച്ചിരുന്നു. ആശങ്കയും ഭയവുമാണ് ചിത്രം പ്രതിഫലിപ്പിക്കുന്നത്. 11.99 കോടി ഡോളർ രൂപക്ക് ലേലത്തിൽ പോയ ഈ ചിത്രം ലോകത്തിലെ ഏറ്റവും വില കൂടിയ ചിത്രങ്ങളിലൊന്നാണ്. പിക്കാസോയുടെ ചിത്രമായിരുന്നു ഇതുവരെ ഏറ്റവും കൂടിയ വിലക്ക് വിറ്റുപോയത്. 2010ൽ 10.65 കോടി ഡോളറാണ് ഈ ചിത്രത്തിന്റെ ലേലത്തിലൂടെ ലഭ്യമായത്.2012 മെയ്‌ മൂന്നിന് ഈ ചിത്രം വീണ്ടും ലേലം ചെയ്യപ്പെട്ടപ്പോൾ ലഭിച്ചത് 119.9 മില്യൺ ഡോളറാണ്[1][2] . ഈ മാസ്റ്റർപീസ് വരയ്ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് ഒരിക്കൽ മങ്ക് എഴുതി,

ഒരു സായാഹ്നത്തിൽ ഞാനും എൻറെ രണ്ടു സുഹൃത്തുക്കളും നടക്കുകയായിരുന്നു. ആകാശം പെട്ടെന്നു ചുവന്നു. അതു കണ്ട് ഞാൻ വഴിയിൽ നിന്നു. ആകെപ്പാടെ ശ്വാസം മുട്ടുന്നതുപോലെ തോന്നി. എൻറെ സുഹൃത്തുക്കൾ നടന്ന വഴിയുടെ മുകളിൽ ആകാശത്തു രക്തക്കറ പതിഞ്ഞ നാവുകൾ പോലെ തീനാളങ്ങളുയർന്നു. വിറച്ചുകൊണ്ട് ഞാൻ അവിടെത്തന്നെ നിന്നു. എന്തിനെന്നറിയാതെ പ്രകൃതി കരയുന്നതായി എനിക്കു തോന്നി...

[3]

ബിസിനസുകാരനായ പീറ്റർ ഒസ്ലന്റെ കൈവശമായിരുന്നു ദ സ്ക്രീം. ഈ ചിത്രം ഇപ്പോൾ വിൽക്കുന്നതു മഞ്ചിൻറെ ഓർമയ്ക്കായി വലിയൊരു മ്യൂസിയം നിർമ്മിക്കാനാണെന്നും പീറ്റർ പറയുന്നു. മങ്കിന്റെ അയൽക്കാരനും സുഹൃത്തുമായിരുന്നു പീറ്ററിൻറെ അച്ഛൻ തോമസ്. അഡോൾഫ് ഹിറ്റ്ലർ നോർവെ കീഴടക്കിയപ്പോൾ തൻറെ ചിത്രങ്ങൾ നാസികൾ നശിപ്പിക്കും എന്ന് മങ്ക് ഭയപ്പെട്ടിരുന്നു. ഇക്കാര്യം തോമസിനോടു പറയുകയും ചെയ്തിരുന്നു. 1944ൽ മങ്ക് അന്തരിച്ചു. നാസികളുടെ കൈയിൽപ്പെടാതെ മങ്കിന്റെ എഴുപത്തിനാലു പെയ്ൻറിങ്ങുകൾ തോമസ് രക്ഷപെടുത്തുകയായിരുന്നു.[4]

പുറം കണ്ണികൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=149056
  2. http://www.nytimes.com/2012/05/03/arts/design/the-scream-sells-for-nearly-120-million-at-sothebys-auction.html?_r=1
  3. http://www.metrovaartha.com/2012/05/04005555/PAINTING-FEA-20120504.html
  4. http://www.metrovaartha.com/2012/05/04005555/PAINTING-FEA-20120504.html
"https://ml.wikipedia.org/w/index.php?title=ദി_സ്ക്രീം&oldid=2283532" എന്ന താളിൽനിന്നു ശേഖരിച്ചത്