ദി സോർഡ് ഡാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Sword Dance (4 variations)
കലാകാരൻHenryk Siemiradzki
വർഷം1881—1898
MediumOil on canvas
സ്ഥാനംdiverse

പോളിഷ് ചിത്രകാരനായ ഹെൻറിക് സീമിറാഡ്‌സ്‌കി വരച്ച 19-ാം നൂറ്റാണ്ടിലെ ഒരു ചിത്ര പരമ്പരയാണ് ദി സോർഡ് ഡാൻസ് (പോളീഷ്: Taniec wśród mieczów). ഡാൻസ് എമങ്സ്റ്റ് ഡാഗേഴ്സ്, ഡാൻസ് എമങ്സ്റ്റ് സോർഡ്സ് എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. ഒരു കൂട്ടം സ്ത്രീകൾ സംഗീതം വായിക്കുകയും കുറച്ച് പുരുഷന്മാർ കാണുകയും ചെയ്യുമ്പോൾ വാളുകൾക്കിടയിൽ നൃത്തം ചെയ്യുന്ന ഒരു നഗ്നയായ സ്ത്രീയെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ക്രമീകരണം ഇറ്റാലിയൻ ആണ്, പെയിന്റിംഗ് കൃത്യമായി എന്താണ് ചിത്രീകരിക്കുന്നത് എന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.[1]

Siemiradzki നാല് പതിപ്പുകൾ നിർമ്മിച്ചു. ഓരോന്നിനും അല്പം വ്യത്യസ്തമായ ഘടനയും വർണ്ണ സ്കീമും ഉണ്ട്. K. T. Soldatenkov കമ്മീഷൻ ചെയ്ത പതിപ്പുകളിലൊന്ന്, മോസ്കോയിലെ ട്രെത്യാക്കോവ് ഗാലറിയിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു പതിപ്പ് 2011-ൽ ലേലത്തിൽ 2,098,500 ഡോളറിന് വിറ്റു. ഇത് സീമിറാഡ്സ്കി പെയിന്റിംഗിന്റെ പുതിയ റെക്കോർഡായിരുന്നു.[1][2] 2013-ൽ ഉൻ നൗഫ്രേജ് 1,082,500 പൗണ്ട് സ്റ്റെർലിംഗിന് വില്ക്കുന്നത് വരെ ഈ റെക്കോർഡ് നിലനിന്നിരുന്നു.[2][3]എല്ലാം ക്യാൻവാസിൽ ഓയിൽ പെയിന്റ് കൊണ്ട് വരച്ചതാണ്.

Variations[തിരുത്തുക]

No. year size Museum/collection image
1. 1881 120 x 225 cm Tretyakov Gallery
2. 1881 56.5 x 102 cm private collection
3. 1887 77 x 155 cm private collection
4. unknown unknown private collection[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Henryk Siemiradzki: The Sword Dance". Sotheby's. ശേഖരിച്ചത് 2016-05-25.
  2. 2.0 2.1 Micińska, Ania (2013-11-26). "Siemiradzki Skyrockets in London". Culture.pl. ശേഖരിച്ചത് 2016-05-25.
  3. "Henri Ippolitovich Semiradsky: Un naufragé mendiant". Sotheby's. ശേഖരിച്ചത് 2016-05-25.
  4. "Archived copy". www.mkidn.gov.pl. മൂലതാളിൽ നിന്നും 7 November 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 January 2022.{{cite web}}: CS1 maint: archived copy as title (link)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_സോർഡ്_ഡാൻസ്&oldid=3728946" എന്ന താളിൽനിന്ന് ശേഖരിച്ചത്