Jump to content

ദി എക്സിക്യൂഷൻ ഓഫ് മേരി സ്റ്റ്യൂവാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി എക്സിക്യൂഷൻ ഓഫ് മേരി സ്റ്റ്യൂവാർട്ട്
ചലച്ചിത്രത്തിന്റെ ഡിജിറ്റൽ പതിപ്പിന്റെ സ്ക്രീൻ കാപ്ചർ
സംവിധാനംആൽഫ്രഡ് ക്ലാർക്ക്
നിർമ്മാണംതോമസ് എഡിസൺ
അഭിനേതാക്കൾറോബർട്ട് തോമേ
ഛായാഗ്രഹണംവില്യം ഹൈസ്
വിതരണംഎഡിസൺ മാന്യുഫാക്ചറിംഗ് കമ്പനി
റിലീസിങ് തീയതി1895 ആഗസ്റ്റ് 28
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷനിശ്ശബ്ദ ചിത്രം
സമയദൈർഘ്യം18 സെക്കന്റുകൾ

ദി എക്സിക്യൂഷൻ ഓഫ് മേരി സ്റ്റ്യൂവാർട്ട് 1895-ൽ നിർമ്മിക്കപ്പെട്ട ഒരു ഹ്രസ്വചിത്രമാണ്. മേരിയുടെ (സ്കോട്ട്സ് രാജ്ഞി) വധശിക്ഷയാണ് പ്രതിപാദ്യവിഷയം.

18 സെക്കന്റ് നീളമുള്ള ചിത്രം തോമസ് എഡിസണാണ് നിർമിച്ചത്. സംവിധായകൻ ആൽഫ്രഡ് ക്ലാർക്ക് എന്നയാളായിരുന്നു. പരിശീലനം ലഭിച്ച അഭിനേതാക്കളെ ഉപയോഗിച്ച ആദ്യ ചലച്ചിത്രമായിരുന്നിരിക്കാം ഇത്. സ്പെഷ്യൽ ഇഫക്റ്റിനു വേണ്ടി എഡിറ്റിംഗ് ഉപയോഗിക്കപ്പെട്ട ആദ്യ ചലച്ചിത്രങ്ങളിലൊന്നാണിത്. [1] പേരറിയാത്ത ഒരു അഭിനേത്രി ഇതിൽ മേരിയായി അഭിനയിക്കുന്നു.കണ്ണുകെട്ടി വധശിക്ഷ നടപ്പാക്കാനുള്ള സ്ഥലത്തേയ്ക്ക് മേരിയെ കൊണ്ടുപോകുന്നതും ആരാച്ചാർ മഴു ഉയർത്തുന്നതും ചിത്രീകരിച്ച ശേഷം ഒരു ആൾരൂപം അഭിനേത്രിയുടെ സ്ഥാനത്തു വയ്ക്കുന്ന രംഗം എഡിറ്റു ചെയ്ത് നീക്കം ചെയ്തിരിക്കുകയോ കാമറ നിർത്തുകയോ ചെയ്തതിലൂടെ ഒഴിവാക്കിയിട്ടുണ്ട്. അടുത്തതായി ആൾരൂപത്തിന്റെ ശിരസ് ആരാച്ചാർ ഛേദിക്കുന്ന രംഗം എഡിറ്റു ചെയ്ത് ചേർത്തിരിക്കുന്നു. ചലച്ചിത്രത്തിന്റെ ഒടുവിൽ ആരാച്ചാർ ഛേദിച്ച ശിരസ്സ് ഉയർത്തിക്കാട്ടുന്നുണ്ട്.

ഈ ചലച്ചിത്രം പകർപ്പവകാശം അവസാനിച്ചതിനാൽ പൊതുസഞ്ചയത്തിലാണ്

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.filmsite.org/visualeffects1.html