ദി ആർട്ട് ഓഫ് വാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Inscribed bamboo slips of The Art of War, unearthed in Yinque Mountain, Linyi, Shandong in 1972, dated back to the 2nd century BC.
ദി ആർട്ട് ഓഫ് വാർ
Traditional Chinese: 孫子兵法
Simplified Chinese: 孙子兵法
Hanyu Pinyin: Sūnzĭ Bīngfǎ
Literal meaning: Sun Tzu's Military Principles

ചൈനീസ് യുദ്ധതന്ത്രങ്ങളെപറ്റി പ്രതിപാദിക്കുന്ന ഒരു പുരാതന ഗ്രന്ഥമാണ് സൺ ത്സൂ രചിച്ച ദി ആർട്ട് ഓഫ് വാർ.[1] വസന്ത-ശരത് കാലഘട്ടത്തിന്റെ അവസാനം എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന, പതിമൂന്ന് അധ്യായങ്ങൾ അടങ്ങിയ ഈ ഗ്രന്ഥത്തിന്റെ അധ്യായങ്ങൾ, അക്കാലത്ത് നിലവിലിരുന്ന വ്യത്യസ്ത യുദ്ധതന്ത്രങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

പ്രമേയങ്ങൾ[തിരുത്തുക]

സൺ ത്സൂ യുദ്ധത്തെ കഴിയുന്നതും ഒഴിച്ചുനിർത്തേണ്ട ഒരു തിന്മയായാണ് കണക്കാക്കിയിരുന്നത്. യുദ്ധം പെട്ടെന്ന് തീർപ്പാകുന്ന വിധത്തിലാകണം പോരാടേണ്ടത് (സാമ്പത്തികനഷ്ടം കുറയ്ക്കുവാൻ): "നീണ്ട യുദ്ധങ്ങൾ കൊണ്ട് ഒരു രാജ്യത്തിനും ലാഭം നേടാൻ സാധിച്ചിട്ടില്ല. 100 പോരാട്ടങ്ങളിൽ നിന്ന് 100 വിജയം നേടുന്നത് പുച്ഛിക്കപ്പെടേണ്ടതാണ്. ശത്രുക്കളെ കീഴ്പ്പെടുത്തുന്നതിൽ മുന്നിൽ നിൽക്കുന്നയാൾ ശത്രുക്കളുടെ ഭീഷണി ഉയരുന്നതിനു മുൻപു തന്നെ വിജയിച്ചിരിക്കും." ഈ ഗ്രന്ഥമനുസരിച്ച് കൂട്ടക്കൊലയും ക്രൂരതയും ഒഴിച്ചുനിർത്തേണ്ടതാണ്. ഇത്തരം പെരുമാറ്റങ്ങൾ ചെറുത്തിനിൽപ്പിന് ശക്തി വർദ്ധിപ്പിക്കുകയും യുദ്ധത്തിന്റെ ഗതി തനിക്കനുകൂലമാക്കാൻ ശത്രുവിനെ സഹായിക്കുകയും ചെയ്തേക്കും.[2] വിജയിയെ സംബന്ധിച്ചിടത്തോളം "ശത്രുരാജ്യത്തെ കേടുപാടുകളില്ലാതെ പിടിച്ചടക്കുക എന്നതാണ് ഏറ്റവും നല്ല പദ്ധതി. മറ്റൊരു മാർഗ്ഗവും ലഭ്യമല്ലെങ്കിൽ മാത്രമേ രാജ്യം നശിപ്പിക്കാവൂ."[2]

സൺ ത്സൂ സൈന്യത്തിന്റെ സ്ഥാനത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. ഭൗതിക ലോകത്തെ അവസ്ഥകളും ആ ലോകത്തെ ജനങ്ങളുടെ വിശ്വാസങ്ങളും അനുസരിച്ചുവേണം സൈന്യത്തിന്റെ സ്ഥാനം നിർണ്ണയിക്കാൻ. ഒരു പട്ടികയനുസരിച്ച് പ്രവർത്തിക്കുന്നതല്ല തന്ത്രരൂപീകരണം എന്നാണ് അദ്ദേഹം കരുതിയിരുന്നത്. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പ്രവർത്തിക്കുകയാണ് യുദ്ധതന്ത്രമായി ഇദ്ദേഹം കരുതിയിരുന്നത്.

13 അദ്ധ്യായങ്ങൾ[തിരുത്തുക]

ദി ആർട്ട് ഓഫ് വാർ എന്ന ഗ്രന്ഥത്തിൽ 13 അദ്ധ്യായങ്ങളാണുള്ളത്.

ഗൈൽസ്, വിംഗ്, സ്വേയർ ചൗ-ഹൗ എന്നിവരുടെ ഇംഗ്ലീഷ് തർജ്ജമകളിലെ അദ്ധ്യായനാമങ്ങൾ
അദ്ധ്യായം ലയണൽ ഗൈൽസ് (1910) ആർ.എൽ. വിംഗ് (1988) റാൽഫ് ഡി. സ്വേയർ (1996) ചൗഹൗ വീ (2003)
I പദ്ധതികൾ തയ്യാറാക്കൽ കണക്കുകൂട്ടലുകൾ ആദ്യ എസ്റ്റിമേറ്റുകൾ വിശദാംശങ്ങ‌ൾ കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതിതയ്യാറാക്കൽ
(Chinese: 始計,始计)
II യുദ്ധം ചെയ്യൽ ലക്ഷ്യം യുദ്ധം ചെയ്യൽ യുദ്ധം ചെയ്യൽ
(Chinese: 作戰,作战)
III തന്ത്രമനുസരിച്ച് ആക്രമിക്കുക ആക്രമണപദ്ധതി ആക്രമണം ആസൂത്രണം ചെയ്യുക തന്ത്രപരമായ ആക്രമണം
(Chinese: 謀攻,谋攻)
IV തന്ത്രമനുസരിച്ചുള്ള സ്ഥാനങ്ങൾ സ്ഥാനനിർണ്ണയം സൈനിക സ്ഥാനങ്ങൾ സൈന്യത്തിന്റെ സ്ഥാനം
(Chinese: 軍形,军形)
V ഊർജ്ജം വഴിതിരിച്ചുവിടൽ തന്ത്രപരമായ സൈനികശക്തി ബലങ്ങൾ
(Chinese: 兵勢,兵势)
VI ശക്തിദൗർബല്യങ്ങൾ യാഥാർത്ഥ്യവും സങ്കല്പവും വസ്തുതയും ശൂന്യതയും ദൗർബല്യങ്ങളും ശക്തികളും
(Chinese: 虛實,虚实)
VII മനൂവറിംഗ് സൈന്യവുമായി കോർക്കുക സൈന്യത്തിന്റെ യുദ്ധം സൈന്യത്തിന്റെ മനൂവറുകൾ
(Chinese: 軍爭,军争)
VIII തന്ത്രങ്ങളുടെ മാറ്റങ്ങൾ ഒൻപത് വ്യത്യസ്ത തന്ത്രങ്ങൾ ഒൻപത് മാറ്റങ്ങൾ സാഹചര്യങ്ങളോട് ചേരും വിധം മാറുക
(Chinese: 九變,九变)
IX സൈന്യം മാർച്ച് ചെയ്യുമ്പോൾ സൈന്യത്തെ നീക്കുന്നത് സൈന്യത്തെ മനൂവർ ചെയ്യുന്നത് സൈന്യത്തെ നീക്കുകയും വിന്യസിപ്പിക്കുകയും ചെയ്യുന്നത്
(Chinese: 行軍,行军)
X ഭൂമി സാഹചര്യമനുസരിച്ചുള്ള വിന്യാസം ഭൂമിയുടെ കിടപ്പ് ഭൂമി
(Chinese: 地形)
XI ഒൻപത് സാഹചര്യങ്ങൾ ഒൻപത് സാഹചര്യങ്ങൾ ഒൻപത് തരം ഭൂമികൾ ഒൻപത് യുദ്ധഭൂമികൾ
(Chinese: 九地)
XII തീയുപയോഗിച്ചുള്ള ആക്രമണം തീകൊണ്ടുള്ള ആക്രമണം കത്തുന്നവകൊണ്ടുള്ള ആക്രമണം അഗ്നികൊണ്ട് ആക്രമിക്കൽ
(Chinese: 火攻)
XIII ചാരമ്നാരെ ഉപയോഗിക്കുന്നത് വിവരങ്ങൾ ഉപയോഗിക്കുന്നത് ചാരന്മാരെ ഉപയോഗിക്കുന്നത് ചാരവൃത്തിയും വിവരശേഖരണവും
(Chinese: 用間,用间)

സ്രോതസ്സുകളും തർജ്ജമകളും[തിരുത്തുക]

റണ്ണിംഗ് പ്രസ്സ് മിനിയേച്ചർ എഡിഷൻ 1994-ൽ റാൽഫ് ഡി. സ്വേയർ തർജ്ജമ. 2003-ൽ പ്രിന്റ് ചെയ്തത്

അവലംബം[തിരുത്തുക]

  1. Griffith, Samuel B. The Illustrated Art of War. 2005. Oxford University Press. p. 17, 141-143.
  2. 2.0 2.1 Nicolas Werth, Karel Bartošek, Jean-Louis Panné, Jean-Louis Margolin, Andrzej Paczkowski, Stéphane Courtois, The Black Book of Communism: Crimes, Terror, Repression, Harvard University Press, 1999, hardcover, 858 pages, ISBN 0-674-07608-7, page 467.


പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Art of War എന്ന താളിലുണ്ട്.
Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ദി ആർട്ട് ഓഫ് വാർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ദി_ആർട്ട്_ഓഫ്_വാർ&oldid=2639080" എന്ന താളിൽനിന്നു ശേഖരിച്ചത്