ദിവാകരതനുജം
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ യദുകുലകാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദിവാകരതനുജം. മുത്തുസ്വാമിദീക്ഷിതരുടെ നവഗ്രഹകൃതികളിൽ ഒന്നാണിത്.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ദിവാകരതനുജം ശനൈശ്ചരം ധീരതരം സന്തതം ചിന്തയേഹം
അനുപല്ലവി
[തിരുത്തുക]ഭവാംബുനിധൗ നിമഗ്നജനാനാം ഭയങ്കരം അതിക്രൂരഫലദം
ഭവാനീശകടാക്ഷപാത്രഭൂതഭക്തിമതാമതിശയശുഭഫലദം
ചരണം
[തിരുത്തുക]കാലാഞ്ജനകാന്തിയുക്തദേഹം കാലസഹോദരം കാകവാഹം
നീലാംശുകപുഷ്പമാലാവൃതം നീലരത്നഭൂഷണാലംകൃതം
മാലിനീവിനുതഗുരുഗുഹമുദിതം മകരകുംഭരാശിനാഥം
തിലതൈലമിശ്രിതാന്നദീപപ്രിയം ദയാസുധാസാഗരം നിർഭയം
കാലദണ്ഡപരിപീഡിതജാനും കാമിതാർത്ഥഫലദകാമധേനും
കാലചക്രഭേദചിത്രഭാനും കല്പിതഛായാദേവീസൂനും