ദിനേശ് എം. മനയ്ക്കലാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളനാടക - ചലച്ചിത്ര - ടെലിവിഷൻ അഭിനേതാവായിരുന്നു ദിനേശ് എം. മനയ്ക്കലാത്ത്.

മൂവാറ്റുപുഴ കൊടയ്ക്കാടത്ത് അരവിന്ദാക്ഷ മേനോന്റെയും പത്മാവതിയമ്മയുടെയും മകനായി തൃശൂർ ജില്ലയിലെ ആറാട്ടുപുഴ പല്ലിശേരിയിൽ ജനിച്ചു. അമേച്വർ നാടകങ്ങളിലൂടെ കലാജീവിതം ആരംഭിച്ചു. പ്രഫഷനൽ നാടകരംഗത്തു സജീവമായി പ്രവർത്തിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റ്, കവി, കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചു. പ്രിയനന്ദനൻ സംവിധാനം ചെയ്ത സൈലൻസർ ആണ് അവസാനം അഭിനയിച്ച ചലച്ചിത്രം. 2020 ജനുവരി 13-ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ ട്രെയിൻ ഇടിച്ചു മരിച്ചനിലയിൽ കണ്ടെത്തി.

പുരസ്കാരങ്ങൾ[തിരുത്തുക]

സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിൽ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. "നടൻ ദിനേശ് എം.മനയ്ക്കലാത്ത് ട്രെയിൻ ഇടിച്ചു മരിച്ചനിലയിൽ". മനോരമ. മൂലതാളിൽ നിന്നും 15 ജനുവരി 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ജനുവരി 2020.