ദിഗ്വിജയ സിംഗ്
ദ്വിഗ്വിജയ് സിംഗ് | |
---|---|
രാജ്യസഭാംഗം | |
ഓഫീസിൽ 2020-തുടരുന്നു, 2014-2020 | |
മണ്ഡലം | മധ്യപ്രദേശ് |
മധ്യപ്രദേശ് മുഖ്യമന്ത്രി | |
ഓഫീസിൽ 1998-2003, 1993-1998 | |
മുൻഗാമി | സുന്ദർലാൽ പട്വ |
പിൻഗാമി | ഉമ ഭാരതി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഇൻഡോർ, മധ്യപ്രദേശ് | 28 ഫെബ്രുവരി 1947
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളികൾ | ആശ, അമൃത |
കുട്ടികൾ | 4 പെൺമക്കൾ 1 മകൻ |
As of 2 ഒക്ടോബർ, 2022 ഉറവിടം: ഇലക്ഷൻസ്.ഇൻ |
1993 മുതൽ 2003 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് ദ്വിഗ്വിജയ് സിംഗ്. (ജനനം : 28 ഫെബ്രുവരി 1947) രണ്ട് തവണ ലോക്സഭാംഗം, അഞ്ച് തവണ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സിംഗ് നിലവിൽ 2014 മുതൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു.[1][2][3][4]
ജീവിതരേഖ
[തിരുത്തുക]മധ്യ പ്രദേശിലെ ഇൻഡോറിൽ ബാലഭദ്ര സിംഗിൻ്റെയും അപർണ ദേവിയുടേയും മകനായി 1947 ഫെബ്രുവരി 28ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇൻഡോറിലുള്ള ഡാലി കോളേജിൽ നിന്ന് ബിരുദം നേടി. ഇൻഡോറിലെ എസ്.ജി.എസ്.ഐ.ടി.എസ് എൻജിനീറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിറിംഗിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1977-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ രഘോഹഢിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദ്വിഗ്വിജയ് സിംഗിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1984, 1991 വർഷങ്ങളിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1993-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് ആദ്യമായി മധ്യപ്രദേശ് മുഖ്യമന്ത്രിയായി. 1998-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം നിലനിർത്തിയതിനെ തുടർന്ന് രണ്ടാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2003-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിംഗ് പത്ത് വർഷത്തേയ്ക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ചു. 2014-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഭോപ്പാലിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ പ്രഗ്യസിംഗ് ഠാക്കുറിനോട് പരാജയപ്പെട്ടു.
പ്രധാന പദവികളിൽ
- 1969 : പ്രസിഡൻ്റ്, രഘോഹഢ് മുനിസിപ്പൽ കൗൺസിൽ
- 1977 : നിയമസഭാംഗം (1)
- 1980 : നിയമസഭാംഗം (2), സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
- 1984 : ലോക്സഭാംഗം, (1)
- 1985-1988 : മധ്യപ്രദേശ്, പി.സി.സി പ്രസിഡൻ്റ്
- 1991 : ലോക്സഭാംഗം, (2)
- 1992-1993 : മധ്യപ്രദേശ്, പി.സി.സി പ്രസിഡൻറ്
- 1993-1998 : മധ്യപ്രദേശ്, മുഖ്യമന്ത്രി (1)
- 1994 : നിയമസഭാംഗം, (3)
- 1998 : നിയമസഭാംഗം, (4)
- 1998-2003 : മധ്യപ്രദേശ് മുഖ്യമന്ത്രി, (2)
- 2003 : നിയമസഭാംഗം, (5)
- 2014-2020 : രാജ്യസഭാംഗം, (1)
- 2020-തുടരുന്നു : രാജ്യസഭാംഗം, (2)
അവലംബം
[തിരുത്തുക]- ↑ https://www.manoramaonline.com/news/latest-news/2019/03/24/lok-sabha-elections-2019-digvijaya-singh-versus-shivraj-chouhan-at-bhopal.html
- ↑ https://www.manoramaonline.com/news/india/2019/03/23/nat-cpy-modi-not-to-puri.html
- ↑ https://www.manoramaonline.com/news/latest-news/2021/12/13/controversial-marriages-of-indian-politics.html
- ↑ https://www.manoramaonline.com/news/latest-news/2022/09/30/mallikarjun-kharge-to-join-the-contest-for-congress-president.html