ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ ദക്ഷിണേന്ത്യയിലെ ഹിന്ദി സംസാരിക്കാത്ത ജനങ്ങളുടെ ഇടയിൽ ഹിന്ദി സാക്ഷരത മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യമായി ഉള്ള സംഘടനയാണ് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ.ചെന്നൈ ത്യാഗരാ ജനഗറിൽ തനികാചലം റോഡിലാണ് അതിന്റെ ഹെഡ് ക്വോട്ടെര്സ് (കേന്ദ്രം ) മഹാത്മാ ഗാന്ധിയുടെ പിന്തുണയോടെ ആനി ബസന്റ് ആണ് സംഘടന രൂപീകരിച്ചത് .ഈ സ്ഥാപനത്തെ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി ഇന്ത്യ ഗവേന്മേന്റ്റ് അംഗീകരിച്ചിട്ടുണ്ട്

ചരിത്രം[തിരുത്തുക]

1918 ലാണ് തെക്കേ ഇന്ത്യയിൽ മഹാത്മാഗാന്ധി ഹിന്ദി പ്രസ്ഥാനം ആരംഭിക്കുന്നത് ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങള്ഹികന്ദി സംസാരിക്കുന്നതിനാൽ ഉത്തരേന്ത്യൻ ദക്ഷിണന്ത്യൻ സംസ്ഥാനങ്ങളെ യോജിപ്പിച്ചാൽ മാത്രമേ ദേശീയോദഗ്രധനമെന്ന മഹത്തായ ലക്ഷ്യപ്രാപ്തി കൈവരിക്കാനാവു എന്ന് ഗാന്ധി കണ്ടെത്തി അതുകൊണ്ട് മദ്രാസ്‌ പ്രസിഡന്സിയിലും ഹൈദരാബാദ് ,മൈസൂർ ,തിരുവിതാംകൂർ ,കൊച്ചി ,പുതുക്കോട്ട,ബംഗനപള്ളി ,സണ്ടുർ തുടങ്ങിയ നാട്ടു രാജ്യങ്ങളിലും ഹിന്ദി പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം മദ്രാസിൽ (ഇന്നത്തെ ചെന്ന )ദക്ഷിണ ഭാരത ഹിന്ദി പ്രചര സഭ സ്ഥാപിച്ചു മഹാത്മാ ഗാന്ധി ആ സ്ഥാപനത്തിന്റെ ആജീവനാന്ത പ്രസിഡന്റ്റ് ആയി .

മഹാത്മാഗാന്ധിയുടെ അധ്യക്ഷതയിൽ മദ്രാസിലെ ഗോഖലെ ഹാളിൽ വച്ച് ആനിബസന്റ് പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം നിർവഹി ച്ചു ഗാന്ധിയുടെ പുത്രൻ ദേവദാസ് ഗാന്ധി ആദ്യത്തെ ഹിന്ദി ക്ലാസ് എടുത്തു ആന്ധ്രയിലും തമിഴ്നാട്ടിലും ഹിന്ദി ട്രെയിനിംഗ് സ്കൂളുകൾ ആരംഭിച്ചു 1919- ൽ 80 കുട്ടികൾ ഉണ്ടായിരുന്നതിൽ നിന്ന് തുടര്ന്നു ള്ള വര്ഷ ങ്ങളിൽ അവരുടെ എണ്ണം നൂറായിരങ്ങളായി വര്ധിച്ചു ഇന്നീ പ്രസ്ഥാനത്തിന് വേണ്ടി 7000 ത്തിലധികം ജോലിക്കാർ നാലു ഭാഷ മേഖലകൾ മുഴുവനുമായി 6000 കേന്ദ്രങ്ങളിൽ അതായതു തമിഴ്നാട്‌ ആന്ധ പ്രദേശ്‌ തെലുങ്കാന കേരളം കര്ണ്ണാടക ഉള്പ്പടെ 12 കോടി ജനങ്ങൾ ഉള്ള 650,000 ചതുരശ്ര കിലോ മീറ്റർ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നു.

1927 ആയതോടെ ഹിന്ദി പ്രചാര സഭ ഒരു സ്വതന്ത്ര സ്ഥാപനമായി വളര്ന്നു മഹാത്മാഗാന്ധി 1948-ൽ മരിക്കുന്നതുവരെ സഭയുടെ പ്രസിഡ ന്റ്റ് ആയി തുടര്ന്നു അതതു പ്രദേശങ്ങളിലെ ജനങ്ങളെ ഉള്പ്പെടുത്തി അവരെക്കൊണ്ടു വേണം ദക്ഷിണ ദേശത്തെ ഹിന്ദി പ്രചരണം നടത്തേണ്ടത് എന്ന് ഗാന്ധി ആഗ്രഹിച്ചു . 1920 വരെ മദ്രാസിലെ ജോര്ജ് ടൌണിൽ ആയിരുന്നു ഇതിന്റെ ഓഫീസ് .കുറച്ചു കഴിഞ്ഞു മൈലാപ്പുരിലേയ്ക്കും പിന്നീട് 1936 വരെ ട്രിപ്ലികേനിലും പ്രവര്ത്തി്ച്ചു . 1936-ൽ ഇന്നത്തെ കേന്ദ്രമായ ടിനഗറിലേക്ക് പ്രവര്ത്ത്നം മാറ്റി.

പ്രാഥമിക പരീക്ഷകൾ1922 മുതൽ തുടര്ച്ചയായി നടത്തിവരുന്നു ആദ്യത്തെ ബിരുദ തല പരീക്ഷയായ രാഷ്ട്രഭാഷ വിശാരദ് നടത്തുകയും 1931 ലെ കാക്ക കലേക്കാർ പ്രസംഗിച്ച ബിരുദ ദാനസമ്മേളനത്തിൽ വച്ച് ബിരുദം നൽകുകയും ചെയ്തു .രണ്ടാം ലോക യുദ്ധത്തിനു ശേഷം ഗാന്ധിജിയുടെ അധ്യക്ഷതയിൽ സഭയുടെ രജത ജൂബിലി ആഘോഷിച്ചു സഭയിലെ രജത ജൂബിലിസമ്മേളനത്തിൽ അദ്ദേഹം പങ്കു കൊണ്ടതിന്റെ സ്മാരകമായി ആ ചരിത്ര സന്ദര്ഭം രേഖപ്പെടുത്താൻ ആഘോഷസ്ഥലത്ത് ഗാന്ധി മണ്ഡപം പണിയാൻ തീരുമാനിച്ചു അങ്ങനെ പണിത മണ്ഡപം1963 ജൂണി ൽ ശ്രി മൊറാര്ജി ദേശായി ഉദ്ഘാടനം ചെയ്തു .

സഭയുടെ സമീപകാല ചരിത്രത്തിലെ നാഴികകല്ലാണ് ഇന്ത്യ ഗവേന്മേന്റിന്റെ സാമ്പത്തിക സഹായത്തോടെ 85 ലക്ഷം രൂപ ചിലവിൽ നാഷണൽ ഹിന്ദി റിസേർച്ച്‌ ലൈബ്രറി സ്ഥാപിച്ചത് .മറ്റൊരു നാഴിക കല്ലാണ് സഭയുടെ ബിരുദ ദാന സമ്മേളനങ്ങളും മറ്റു പരിപടികളും മാത്രം നടത്താൻ മഹാത്മാഗാന്ധി കോൺ വെക്കേഷൻ ഹാൾ (മഹാത്മാഗാന്ധി പദവിധാൻ ണ്ടപ്‌)നിര്മ്മിച്ചത് സംഘടന

തമിഴ്നാട്‌ ,അവിഭക്ത ആന്ധ പ്രദേശ്‌ ,കേരളം കര്ണ്ണാടക എന്നീ നാലു സംസ്ഥാ നങ്ങൾ ക്കു മായി സഭയെ നാലു പ്രദേശങ്ങൾ ആയി തിരിച്ചിരിക്കുന്നു സംഘടനയുടെ കേന്ദ്രം ടി നഗറിൽ .നാലു പ്രദേശങ്ങലും അവയുടെ കേന്ദ്രങ്ങളും താഴെ • തമിൾ നാട് -തിരുച്ചിറപള്ളി Website • ആന്ധ്ര പ്രദേശ്‌ -ഹൈദരാബാദ് • കര്ണാടക –ധാർ വാട് - Website • കേരളം –എറണാകുളം - Website

അവലംബം[തിരുത്തുക]

• ദക്ഷിണ ഭാരത ഹിന്ദി പ്രചാർ സഭയുടെ ഔദ്യോഗിക വെബ് വിലാസം • Dakshina Bharat Hindi Prachar Sabha Parichay Results 2015