Jump to content

ത‌യ്‌വാൻ കടലിടുക്ക്

Coordinates: 24°48′40″N 119°55′42″E / 24.81111°N 119.92833°E / 24.81111; 119.92833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Taiwan Strait
Taiwan Strait is located in Taiwan
Taiwan Strait
Taiwan Strait
Taiwan Strait is located in Asia
Taiwan Strait
Taiwan Strait
A map showing the Taiwan Strait Area
നിർദ്ദേശാങ്കങ്ങൾ24°48′40″N 119°55′42″E / 24.81111°N 119.92833°E / 24.81111; 119.92833
Basin countriesMainland China, Taiwan
പരമാവധി വീതി130 km (81 mi)
ത‌യ്‌വാൻ കടലിടുക്ക്
Traditional Chinese臺灣海峽
台灣海峽
Simplified Chinese台湾海峡
Hokkien POJTâi-ôan Hái-kiap
Taihai
Traditional Chinese臺海
台海
Simplified Chinese台海
Hokkien POJTâi-hái
Literal meaningTaiwan Sea
Black Ditch
Traditional Chinese烏水溝
Simplified Chinese乌水沟
Hokkien POJO͘ Chúi-kau
Literal meaningBlack Ditch

തയ്‌വാനും ചൈനയ്ക്കുമിടയിൽ ശരാശരി 180-kilometer (110 mi)- വീതിയുള്ള കടലിടുക്കാണ് ത‌യ്‌വാൻ കടലിടുക്ക് ( Taiwan Strait).തെക്കൻ ചൈന കടലിന്റെ ഭാഗമായ ഇതിന്റെ വടക്കായി ഈസ്റ്റ് ചൈന കടൽ സ്ഥിതിചെയ്യുന്നു. ഏറ്റവും വീതി കുറഞ്ഞ ഭാഗം 130 km (81 mi) വീതിയുള്ളതാണ്.[1]


പേരുകൾ[തിരുത്തുക]

ത‌യ്‌വാന്റെ നേരത്തെയുണ്ടായിരുന്ന പോർച്ചുഗീസ് പേരായിരുന്ന ഫോർമോസ എന്ന പേരിൽ നിന്നും ഫോർമോസ കടലിടുക്ക് (Formosa Strait) ഫോകിയെൻ കടലിടുക്ക് (Strait of Fokien) ഫ്യൂജിയാൻ കടലിടുക്ക് (Fujian ത‌യ്‌വാൻ കടലിടുക്കിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ചൈനീസ് പ്രവിശ്യയായ ഫ്യൂജിയാൻ )[2], ഹൊക്കീൻ, ഹക്ക എന്നീ ഭാഷകളിലെ പേരായ ബ്ലാക്ക് ഡിച്ച് (Black Ditch) എന്നീ പേരുകൾ ത‌യ്‌വാൻ കടലിടുക്കിനു നേരത്തേ ഉണ്ടായിരുന്നു.


ഭൂമിശാസ്ത്രം[തിരുത്തുക]

ചൈനീസ് പ്രവിശ്യയായ ഫ്യൂജിയാൻ (Fujian), ത‌യ്‌വാൻ എന്നിവയുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു കടലിടുക്കാണ് ത‌യ്‌വാൻ കടലിടുക്ക്. ത‌യ്‌വാൻ കടലിടുക്കിനെ നിർവചിക്കുന്ന അന്തരാഷ്ട്ര ഉടമ്പടികൾ ഇന്ന് നിലവിലില്ലെങ്കിലും ത‌യ്‌വാൻ കടലിടുക്ക് തെക്കൻ ചൈന കടലിൽ വടക്ക് കേപ് ഫൂഗുയി (ത‌യ്‌വാൻ ദ്വീപിന്റെTaiwan Island വടക്കേ അറ്റം) മുതൽ നിയൂഷാൻ ദ്വീപ് വരേയും തെക്ക് പിങ്ടാൻ ദ്വീപ് പടിഞ്ഞാറ് 25° 24′ മുതൽ ഫ്യൂജിയാൻ പ്രവിശ്യ വരെ. [3] വ്യാപിച്ചു കിടക്കുന്നു.

ചരിത്രം[തിരുത്തുക]

തായ്‌വാൻ ദ്വീപിലെ ആദിവാസികളുടെ തനത് സംസ്കാരത്തെ, ഹാൻ സംസ്കാരത്തിൽ നിന്നും, ത‌യ്‌വാൻ കടലിടുക്ക് സഹസ്രാബ്ദങ്ങളോളം സംരക്ഷിച്ചു. എന്നിരുന്നലും ഹക്ക and ഹികൊയൊ വംശജർ ഈ കടലിടുക്ക് താണ്ടി കച്ചവടം നടത്തുകയും കുടിയേറുകയും ചെയ്തു.

ആധുനിക തായ്‌വാൻ ആദ്യകാലങ്ങളിൽ ചൈനീസ്, ജാപ്പനീസ് കടൽക്കൊള്ളക്കാരുടെ സങ്കേതമായിരുന്നു. യൂറോപ്യൻ പര്യവേക്ഷകർ, പ്രധാനമായും സ്പാനിഷ്, ഡച്ചുകാർ, മിംഗ് സാമ്രാജ്യം ചൈന ഭരിച്ചിരുന്ന കാലത്തിൽ വ്യാപാരത്തിനായുള്ള താവളങ്ങൾ ഇവിടെ സ്ഥാപിച്ചു. ചൈനീസ് തീരത്തും എതിരാളികളായ രാജ്യങ്ങളുടെ വ്യാപാര കപ്പലുകളും ആക്രമിക്കുന്നതിനും ഈ താവളങ്ങൾ ഉപയോഗിച്ചിരുന്നു.

കടലിടുക്കിലൂടെ വ്യാപകമായി ചൈനീസ് കുടിയേറ്റം ആരംഭിച്ചത് മിംഗ് സാമ്രാജ്യത്തിന്റെ അവസാനമാണ്. ക്വിംഗ് ആക്രമണസമയത്ത് മിംഗ് അഭയാർഥികൾ തായ്‌വാനിലേക്ക് പലായനം ചെയ്തു. പഴയ സാമ്രാജ്യത്വ രാജവംശത്തിലെ സതേൺ മിംഗ് ശാഖകളുടെ പേരിൽ പ്രധാന ഭൂപ്രദേശം തിരിച്ചുപിടിക്കാൻ പദ്ധതിയിട്ട ഷെങ് ചെങ്‌ഗോംഗ് (കോക്സിംഗ) 1661-ൽ ഡച്ചുകാരെ തുരത്തുകയും ടംഗിംഗ് രാജ്യം സ്ഥാപിക്കുകയും ചെയ്തു. തെക്കൻ ചൈനയുടെ മേൽ നിയന്ത്രണം ഉറപ്പിക്കാൻ ഡോർഗോണിനും കാങ്‌സി ചക്രവർത്തിക്കും കഴിഞ്ഞു; 1683-ൽ ഈ ഉൾകാറ്റലിന്റെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന പെൻഘു ദ്വീപുകളിൽ നടന്ന യുദ്ധത്തിൽ തന്റെ അഡ്മിറൽ പരാജയപ്പെട്ടതിനു ശേഷം ഷെങ് ചെങ്‌ഗോംഗിന്റെ പൗത്രൻ ക്വിംഗിനു കീഴടങ്ങി.

അടുത്ത ഇരുന്നൂറോളം വർഷക്കാലത്തിൽ ഹാൻ, ഹൊക്ലൊ, ഹക്ക എന്നീ വിഭാഗങ്ങൾ മാഞ്ചു ജനവിഭാഗത്തിന്റെ നേതൃത്വത്തിൽ ഭരിച്ചിരുന്ന ക്വിങ് സാമ്രാജ്യത്തിന് നേരിടേണ്ടിവന്നു. ദ്വീപിന്റെ കിഴക്കു ഭാഗത്തായി താമസിച്ചിരുന്ന ആദിമവാസികളിൽ അവർക്ക് വലിയ നിയന്ത്രണാമൊന്നും ഉണ്ടായിരുന്നില്ല. ഈ ആദിമവാസികൾ കപ്പൽച്ചേതത്തിൽ അകപ്പെട്ട് രക്ഷപ്പെട്ടവരെ കൂട്ടക്കൊല ചെയ്തതിനാൽ ഇവിടെ അമേരിക്കൻ സൈന്യവും 1874-ൽ ജാപനീസ് സൈന്യവും ആക്രമിച്ചു,

ഒന്നാം ചൈന- ഇമ്പീരിയൽ ജാപ്പനീസ് യുദ്ധത്തിൽ ജപാൻ പെൻഘു ദ്വീപുകൾ കൈയടക്കി. കടലിടുക്കിന്റെ കിഴക്കൻ ഭാഗത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈയിലായതിനാൽ രണ്ടാം ലോക മഹായുദ്ധസമയത്ത്, തെക്കൻ ചൈനീസ് തീരത്തിന്റെ നിയന്ത്രണം സ്ഥാപിക്കുന്നതിന് ജപാന് ഉപയോഗപ്രദമായി. ചൈനീസ് ആക്രമണത്തിൽ നിന്നും തായ്‌വാനിലെ ജാപ്പനീസ് താവളങ്ങളെയും വ്യവസായത്തെയും ഈ കടലിടുക്ക് സംരക്ഷിച്ചു, പക്ഷേ 1943 ആയപ്പോഴേക്കും വ്യോമാക്രമണത്തിനു തയ്‌വാൻ ദ്വീപ് ഇരയായി. 1944 ലെ തായ്‌വാൻ വ്യോമാക്രമണം, യുണൈറ്റഡ് സ്റ്റേറ്റ്സ് പസഫിക് ഫ്ലീറ്റിന്, അതിന്റെ വിമാനവാഹിനിക്കപ്പൽ വ്യൂഹങ്ങളാലും ഫിലിപ്പൈൻ താവളങ്ങളാലും വ്യോമ മേധാവിത്വം നിലനിർത്താനായി.1945 ൽ ജപ്പാൻ കീഴടങ്ങുന്നതുവരെ ബോംബിംഗ് തുടർന്നു.

അവലംബം[തിരുത്തുക]

  1. "Geography". Government Information Office. Archived from the original on 29 ഡിസംബർ 2010. Retrieved 23 ജനുവരി 2011.
  2. EB (1879), പുറം. 415.
  3. IHO (1953), §49.


"https://ml.wikipedia.org/w/index.php?title=ത‌യ്‌വാൻ_കടലിടുക്ക്&oldid=3972518" എന്ന താളിൽനിന്ന് ശേഖരിച്ചത്