തോൾ ശീലൈ പോരാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1822 ൽ കന്യാകുമാരി ജില്ലയിൽ കൽക്കുളത്ത്‌ ആരംഭിക്കുകയും മൂന്ന്‌ പതിറ്റാണ്ടിലധികം നീണ്ടുനിൽക്കുകയും ചെയ്ത ജനകീയസമരമായിരുന്നു തോൾ ശീലൈ പോരാട്ടം. "തോൾശീലൈ ഉരിമൈ (മാറുമറയ്യൽ അവകാശം), ഊഴിയ വേലയ്ക്ക്‌ വിടുതലൈ/ (കൂലിയില്ലാ വേലയിൽനിന്ന്‌ മോചനം) എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. [1] മദ്രാസ്‌ പ്രവിശ്യയുടെ ഭാഗമായിരുന്ന തിരുനെൽവേലി ജില്ലയിലും സമിപസ്ഥലങ്ങളിലും ക്രിസ്തുമതം സ്വീകരിച്ച നാടാർ വിഭാഗം സത്രീകൾ 1812 ൽ തന്നെ കേണൽ മൺറോയുടെ ഉത്തരവിന്റെ പിൻബലത്തിൽ ഒരു ജാക്കറ്റ് ഉപയോഗിച്ച്‌ മാറ്‌ മറച്ചുകൊണ്ട്‌ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടിരുന്നു. ഇതിൽ ആകൃഷ്ടരായ കന്യാകുമാരി ജില്ലയിലെ സ്ത്രീകളും മതഭേദമന്യേ മാറുമറച്ചു പുറത്തിറങ്ങാൻ തീരുമാനിച്ചു. സവർണ വിഭാഗക്കാർ ജാത്യാചാരം ഒഴിവാക്കാൻ കഴിയില്ലെന്ന്‌ പ്രഖ്യാപിക്കുകയും ഇതിനെതിരെ രംഗത്തുവരികയും ചെയ്തു കൃസ്തൂമതം സ്വീകരിച്ച ഭൂതത്താൻ കുട്ടിയും ഭാര്യ ഇശക്കിയും മാറുമറച്ച് ജന്മിയായ മാടൻ പിള്ളയുമായി നടന്ന തർക്കം പൊടുന്നനെ കലാപത്തിലേക്ക്‌ നീങ്ങുകയും കൽക്കുൽക്കുളത്ത്‌ വലിയ സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.

200ാം വാർഷികം[തിരുത്തുക]

ഈ സമരത്തിന്റെ 200ാം വാർഷികം തമിഴ് നാട്ടിലെ നാഗർകോവിലിൽ 2023 ൽ നടന്നിരുന്നു. ഈ സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുത്തിരുന്നു.[2]


അവലംബം[തിരുത്തുക]

  1. പന്മന, കെ. ബാബു (6 മാർച്ച് 2023). "തോൾ ശീലൈ പോരാട്ടത്തിന് 200". ദേശാഭിമാനി. Retrieved 7 മാർച്ച് 2023.
  2. . ദേശാഭിമാനി. 7 മാർച്ച് 2023 https://www.deshabhimani.com/news/kerala/tholsheela-channar-lahala/1078095. Retrieved 7 മാർച്ച് 2023. {{cite news}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=തോൾ_ശീലൈ_പോരാട്ടം&oldid=3957622" എന്ന താളിൽനിന്ന് ശേഖരിച്ചത്