Jump to content

തോമിറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Queen Tomyris of the Massagetae, 17th century painting.

ആദ്യ പേർഷ്യൻ സാമ്രാജ്യമായ അക്കീമെനിഡ് സ്ഥാപിച്ച മഹാനായ സൈറസിനെ ബി.സി. 530 ൽ യുദ്ധത്തിൽ തോൽപ്പിക്കുകയും വധിക്കുകയും ചെയ്തുവെന്ന് ചരിത്രത്തിൽ സൂചിപ്പിക്കുന്ന വനിതയാണ് തോമിറിസ്. ഇന്നത്തെ തുർക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പടിഞ്ഞാറൻ ഉസ്ബെകിസ്ഥാൻ, തെക്കൻ കസാഖിസ്ഥാൻ എന്നിവ ചേർന്ന സൈതിയൻ മേഖലയിൽ നിന്നും കുടിയേറി വന്ന ഇറാനിയൻ ജനത സ്ഥാപിച്ച മസ്സാഗിറ്റിയുടെ ഭരണാധികാരിയായിരുന്നു തോമിറിസ്.

ചരിത്രം[തിരുത്തുക]

തോമിറിസ്, അവരുടെ മകൻ സ്പാർഗപൈസിസ് എന്നിവരുടെ പേരുകൾ ഇറാനിയൻ പശ്ചാത്തലമുള്ളതാണ്. ആദ്യകാലങ്ങളിൽ ചരിത്രകാരന്മാർ അവരെ ഗ്രീക്കുകാരിയായി വിശേഷിപ്പിച്ചിരുന്നു.

Queen Tomyris learns that her son Spargapises has been taken alive by Cyrus, by Jan Moy (1535-1550).
സൈറസ്സിന്റെ ശിരസ്സ് ഏറ്റുവാങ്ങുന്ന തോമിറിസ്

പേർഷ്യൻ ഭരണാധികാരിയും അക്കീമെനിഡ് സാമ്രാജ്യത്തിന്റെ സ്ഥാപകനുമായിരുന്ന മഹാനായ സൈറസിനെ വധിച്ചത് തോമിറിസ് ആണെന്ന് നിരവധി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് നൂറുവർഷത്തിനു ശേഷം ബി.സി. 484 നും 425 നും മദ്ധ്യേ ജീവിച്ചിരുന്ന ഹെറോഡോട്ടസ് അവരെക്കുറിച്ച് എഴുതുകയുണ്ടായി. De origine actibusque Getarum ("The origin and deeds of the Goths/Getae") എന്ന ചരിത്രസംഹിതയിൽ സ്ട്രാബോ, പോളിയേനസ്, കാസിയോഡോറസ്, ജോർഡെയ്ൻസ് എന്നിവരും തോമിറിസിന്റെ പോരാട്ടവീര്യം പരാമർശിച്ചിട്ടുണ്ട്.

മരിച്ച സൈറസിന്റെ ശിരസ്സ് രക്തം നിറച്ച പാത്രത്തിൽ മുക്കുന്ന തോമിരിസ്

ഗ്രീക്ക് ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, മസ്സാഗിറ്റി ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ സൈറസ് വിജയമുറപ്പിച്ചിരുന്നു. സൈത്തിയൻ അനുകൂലികളെ കുടുക്കുന്നതിന് അദ്ദേഹത്തിന്റെ ഉപദേശകർ ഒരു മാർഗ്ഗം നിർദ്ദേശിച്ചു. സൈത്തിയരുടെ ക്യാമ്പുകളിൽ ഉയർന്ന അളവിൽ വൈൻ എത്തിക്കുക. സഭാവിശ്വാസികളായ സൈത്തിയന്മാർ മദ്യം കഴിക്കാറില്ല. അവരുടെ പ്രധാനലഹരി ഹാഷിഷ് ആയിരുന്നു. എന്നാൽ സൈറസ് എത്തിച്ച വീര്യമുള്ള വൈൻ അവർ അറിയാതെ അമിതമായി കുടിച്ചു. അങ്ങനെ ശാരീരികമായി ദുർബലരായ മസ്സാഗിറ്റി സൈന്യത്തെ സൈറസ്സ് കീഴടക്കി. കൂടുതൽ പേരെയും കൊല്ലുന്നതിനു പകരം തടവിലാക്കുകയാണ് സൈറസ്സ് ചെയ്തത്. തടവിലാക്കപ്പെട്ടവരുടെ കൂട്ടത്തിൽ തോമിറിസിന്റെ പുത്രനും സേനാത്തലവനുമായ സ്പാർഗപൈസസും ഉണ്ടായിരുന്നു. ഹെറോഡോട്ടസ് രേഖപ്പെടുത്തിയത് അനുസരിച്ച്, പേർഷ്യൻ തടവിലായിരുന്ന സ്പാർഗപൈസസ് സൈറസ്സിനെ പാട്ടിലാക്കിതന്റെ കൈകളുടെ കെട്ടഴിപ്പിച്ച് ആത്മാഹൂതി ചെയ്തു.


വിവരങ്ങളറിഞ്ഞ തോമിറിസ്, സൈറിസിന്റെ ക്രൂരതകൾക്ക് മറുപടിയായി തന്റെ സർവ്വസന്നാഹങ്ങളെയും കൊണ്ട് രണ്ടാമതൊരു യുദ്ധത്തിനു വെല്ലുവിളിച്ചു. യുദ്ധം തുടങ്ങുകയും, മസ്സാഗിറ്റിക്ക് യുദ്ധത്തിൽ മുൻതൂക്കം ലഭിക്കുകയും ചെയ്തു. ആ യുദ്ധത്തിൽ പേർഷ്യക്കാരെ സൈത്തിയന്മാർ തോൽപ്പിച്ചു. സൈറസ്സിന്റെ തലവെട്ടുകയും ശേഷം ക്രൂശിലേറ്റുകയും ചെയ്തതായി ഹെറോഡോട്ടസ് പറയുന്നു. സൈറസ്സിന്റെ ശിരസ്സ് മനുഷ്യരക്തം നിറച്ച വീഞ്ഞുപാത്രത്തിൽ മുക്കിയതായും പറയുന്നു. ആ സമയത്ത് തോമിറിസ് പറഞ്ഞതായി രേഖപ്പെടുത്തിയ വാക്കുകൾ ഇങ്ങനെയാണ്: "രക്തത്തിനു വേണ്ടിയുള്ള നിന്റെ ദാഹം അവസാനിപ്പിക്കുമെന്ന് ഞാൻ താക്കീത് ചെയ്തതാണ്. അതുകൊണ്ട് ഞാൻ ഇത് ചെയ്യുന്നു." എന്നാൽ ഇതല്ലാതെ സൈറസ്സിന്റെ മരണം സംബന്ധിച്ച് വേറെയും കാരണങ്ങൾ ചിലർ പറയുന്നുണ്ട്.

പൈതൃകം[തിരുത്തുക]

തോമിറിസ്- 15ആം നൂറ്റാണ്ടിലെ കാസ്റ്റഗ്നോ എന്ന ചിത്രകാരന്റെ ഭാവനയിൽ

Eustache Deschamps എന്ന കവി അദ്ദേഹത്തിന്റെ കവിതയിൽ ഒമ്പത് ഉത്തമസ്ത്രീകളിൽ ഒരാളായി തോമിറിസിനെ ഷെയ്ക്സ്പിയറുടെ ആദ്യകാല നാടകമായ കിങ് ഹെൻറി VI ൽ, ഒന്നാം ഭാഗത്തിൽ, താൽബോട്ട് പ്രഭുവിന്റെ ആഗമനത്തിൽ ഔറനിലെ പ്രഭ്വി ഈ വരികൾ പറയുന്നുണ്ട്:


 The plot is laid: if all things fall out right,
 I shall as famous be by this exploit
 As Scythian Tomyris by Cyrus' death.

തോമിറിസിനെ 'മസ്സാഗിറ്റിയുടെ രാജ്ഞി' എന്ന ഗ്രീക്ക് വിശേഷണത്തിനു പകരം 'സൈത്തിയരുടെ രാജ്ഞി' എന്നാണ് ഷെയ്ക്സ്പിയർ വിശേഷിപ്പിച്ചത്.

തോമിറിസ് എന്ന പേരു ജീവശാസ്ത്ര വർഗ്ഗീകരണത്തിലും ഉപയോഗിച്ചിട്ടുണ്ട്. മദ്ധ്യേഷ്യയിൽ കാണപ്പെടുന്ന ഒരുകൂട്ടം ശലഭവർഗമാണ് തോമിറിസ് സ്പീഷീസ്.

590 തോമിറിസ് എന്ന പേരിൽ ഒരു ചെറുഗ്രഹമുണ്ട്.

ജനകീയ ചരിത്രത്തിൽ[തിരുത്തുക]

തോംറിസ് അല്ലെങ്കിൽ തോമറിസ് എന്ന പേരു മദ്ധ്യേഷ്യയിലും തുർക്കിയിലും കൂടുതൽ പ്രചാരത്തിൽ വന്നത് ഇരുപത്-ഇരുപത്തൊന്നാം നൂറ്റാണ്ടുകൾക്കിടയിലാണ്. ഉസ്ബെക്ക് എഴുത്തുകാരനായ ക്സുർഷിദ് ഡേവറോൺ 1984 ൽ പുറത്തിറക്കിയ Toʻmarisning Koʻzlari (The Eyes of Tomyris) എന്ന കഥ-കവിത സമാഹാരത്തിലും ഈ പേരു പറയുന്നുണ്ട്. അതുപോലെ മറ്റൊരു ഉസ്ബെക്ക് കവിയായ ഹലിമ ക്സുദോയ്ബെർദിയേവ രചിച്ച Toʻmarisning Aytgani (The Sayings of Tomyris) എന്ന കവിതാപുസ്തകത്തിലും തോമിറിസിനെ പറ്റി പറയുന്നു.

അവലംബം[തിരുത്തുക]

  • Orosius, Historiae adversus paganos II.7
  • Justtinus, Epitome Historiarum philippicarum Pompei Trogi I.8

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തോമിറിസ്&oldid=3987071" എന്ന താളിൽനിന്ന് ശേഖരിച്ചത്