Jump to content

തൈമൂർ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Öljeytü Temür Khan
Emperor Chengzong of Yuan
ഓൽജെയ്റ് തൈമൂർ ഖാൻ
മാങ്കോൽ സാമ്രാജ്യത്തിലെ 6ആം മഹാഖാൻ
യുവാൻ രാജവംശത്തിലെ രണ്ടാമത്തെ ചക്രവർത്തി
ചൈന ചക്രവർത്തി

തൈമൂർ ഖാന്റെ ഛയാചിത്രം .. നാഷണൽ പാലസ് മ്യൂസിയം , തായ്പേയ് , തായ്വാൻ .
ഭരണകാലം May 10, 1294 – ഫെബ്രുവരി 10, 1307
കിരീടധാരണം മെയ് 10, 1294
മുൻഗാമി കുമ്പളൈ ഖാൻ
പിൻഗാമി കുലുഗ് ഖാൻ
റാണി ബുൾഗാൻ
പേര്
Mongolian: ᠲᠡᠮᠦᠷ ᠥᠯᠵᠡᠶᠢᠲᠦ ᠬᠠᠭᠠᠨ
ചൈനീസ്: 鐵穆耳
Temür Öljeytü Khan
Era dates
Yuanzhen (元貞) 1295–1297
Dade (大德) 1297–1307
Temple name
Chengzong (成宗)
പിതാവ് സെൻജിൻ
മാതാവ് കോകെജിന് (ബൈറാം എഗച്ചി )
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.

യുവാൻ രാജവംശത്തിലെ രണ്ടാമത്തെ രാജാവായിരുന്നു തൈമൂർ ഖാൻ (English: Temür Öljeytü Khan (Mongolian: Өлзийт Төмөр; Middle Mongol: ᠥᠯᠵᠡᠶᠢᠲᠦ ᠲᠡᠮᠦᠷ, Öljeyitü Temür). ചൈനീസ് ചക്രവർത്തി എന്നതിന് പുറമെ മംഗോളിയയുടെ ആറാമത്തെ മഹാഖാനായും തൈമൂറിനെ കണക്കാക്കുന്നു, എങ്കിലും മംഗോൾ സാമ്രാജ്യത്തിന്റെ വിഭജനത്തെ തുടർന്ന് ഇതൊരു നാമധേയ പദവി മാത്രമാണ് യുവാൻ രാജവംശത്തിലെ നല്ലൊരു ഭരണാധികാരിയായിരുന്ന തൈമൂർ ഖാൻ സെൻജിൻ രാജകുമാരന്റെ മകനും കുംബ്ളെ ഖാന്റെ ചെറുമകനുമാണ്

ആദ്യകാല ജീവിതം

[തിരുത്തുക]

തൈമൂർ ഖാൻ തന്റെ അച്ഛനമ്മമാരുടെ മൂന്നാമത്തെ മകനായിരുന്നു.കുമ്പളൈ ഖാന്റെ ആദ്യത്തെ മകൻ ചെറുപ്പത്തിലേ മരിച്ചതിനാൽ തിമൂറിന്റെ അച്ഛൻ സെൻജിൻ കിരീടാവകാശിയായി എന്നാൽ 1286 ൽ അദ്ദേഹവും മരണമടഞ്ഞു. എങ്കിലും കുമ്പളൈ ഖാൻ തിമൂറിന്റെ അമ്മയോട് പ്രത്യേക മമത കാണിച്ചിരുന്നു. തൻറെ മുത്തച്ഛനെ പോലെ തൈമൂറും ബുദ്ധമതവിശ്വാസിയായിരുന്നു.

തൈമൂർ തന്റെ മുത്തച്ഛനെ പിന്തുടർന്നു 1287  ൽ നയാനിലെ വിപ്ളവവും മറ്റ് എതിരാളികളായ ബന്ദ്ധുക്കളെയും അടിച്ചമർത്തി. കുമ്പളൈ ഖാൻ 1293 ൽ തൈമൂറിനെ കാരക്കോറം മേഖലയുടെ മേല്നോട്ടക്കാരനായി നിയമിച്ചു, ചഗതായ് രാജകുമാരന്മാർ അദ്ദേഹം മംഗോളിയ പ്രതിരോധിക്കുന്നിനിടയിൽ കീഴടങ്ങി.1294 ൽ കുമ്പളൈ ഖാന്റെ മരണത്തിനു ശേഷം തൈമോരും ജ്യേഷ്ഠൻ ഗെമ്മലയും തമ്മിൽ കിരീടത്തിനായി ഒരു മത്സരം നടന്നു. ചെങ്കിസ് ഖാന്റെ എഴുത്തുകളിൽ കൂടുതൽ പ്രാവീണ്യം ആർക്കാണ് എന്ന് നോക്കുന്നതായിരുന്നു മത്സരം. മത്സരത്തിൽ തൈമൂർ വിജയിക്കുകയും ചൈനയുടെ ചക്രവര്തിയാവുകയും ചെയ്തു. 

ഭരണ കാലം

[തിരുത്തുക]
യുവാൻ രാജവംശത്തിലെ തന്നെ നല്ലൊരു ഭരണാധികാരിയായിരുന്നു തൈമൂർ ഖാൻ. കുമ്പലൈ ഖാൻ നൽകിയിട്ടു പോയ സാമ്രാജ്യത്തിനു വലിയ കൂട്ടിച്ചേർക്കലുകൾ നടത്തിയില്ലെങ്കിലും തൈമൂർ രാജ്യത്തെ നന്നായിത്തന്നെ സംരക്ഷിച്ചിരുന്നു. തൈമൂർ കുമ്പളൈ ഖാൻ തുടങ്ങി വെച്ച പല സാമ്പത്തിക പരിഷ്കാരങ്ങളും മുന്നോട്ടുകൊണ്ടുപോയി. തൈമൂർ തന്റെ രാജ്യത്തെ കുമ്പളൈ ഖാന്റെ പടയോട്ടങ്ങളിൽ നിന്നും മുറിവേറ്റ ഭാഗങ്ങളെ ഭേതപ്പെടാനനുവദിച്ചു. തൈമൂറിനെ ഉദ്യോഗസ്‌ഥർ പല പല പ്രദേശങ്ങളിൽ നിന്നുള്ളവരും പല പല വംശങ്ങളിൽ നിന്നുള്ളവരുമായിരുന്നു.
ഇക്കാലത്താണ് തൈമൂർ കൺഫ്യൂഷിസത്തെ കുറിച്ച് കൂടുതലറിയുന്നതു. അദ്ദേഹം കൺഫ്യൂഷ്യസിനെയും കൺഫ്യൂഷ്യസത്തയും വളരെ ആദരവോടെയാണ് കണ്ടിരുന്നത്. കിരീടധാരണത്തിനു ശേഷം അദ്ദേഹം കൺഫ്യൂഷത്തിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിക്കുകയും, കൺഫ്യൂസിയൂസ് അനുയായികളുമായി കൂടുതൽ ബന്ധമുയള്ള ഹർഘസുനെ ഗ്രാൻഡ് ചാന്സലൊരായി നിയമിക്കുകയും ചെയ്തു. എന്നാൽ തൈമൂറിനെ രാജസഭക്ക് കൺഫ്യൂസിയൂസിനെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളാനായില്ല.
പാശ്ചാത്യ വ്യാപാരികൾക്ക് സഹായകമായി ധാരാളം മുസ്ലിം,ചൈനീസ് കാര്യക്കാരെ തൈമൂർ നിയമിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു സയ്യിദ് അജാലിന്റ കൊച്ചുമകനായ ബയാൻ.

ടിബറ്റ്

[തിരുത്തുക]
ഭരണരംഗത്തുള്ള ടിബറ്റൻ സാനിദ്ധ്യം പതുക്കെ പതുക്കെ കൂടിവന്നു.ടിബറ്റിലെ ഖോണ് കുടുംബം ആദരിക്കപ്പെടുകയും അതിലൊരാൾ അദ്ദേഹത്തിന്റെ മരുമകനാവുകയും ചെയ്തു. കുംബളൈ ഖാന്റെ കാലത്തുകൊണ്ടുവന്ന ലാവോയിസ്റ് വിരുദ്ധ നയങ്ങളെ അദ്ദേഹം തിരുത്തുകയും താവോവിസ്റ്റായ സാങ് ലിഉസനിനെ വിദ്യാഭ്യാസ അക്കദമിയുടെ മേധാവിയാക്കുകയും ചെയ്തു. 1304 ൽ തൈമൂർ വ്യാളി കടുവ മലയുടെ ഗുരുവിനെ തന്റെ പാരമ്പര്യ വിദ്യാലയത്തിന്റെ മേധാവിയാക്കുകയും ചെയ്തു.അദ്ദ്ദേഹം മംഗോളിയയിൽ മദ്യത്തിന്റെ ഉൽപാധനവും വിതരണവും 1297ൽ തന്നെ നിരോധിച്ചിരുന്നു.ഫ്രഞ്ച് ചരിത്രകാരനായ റെനേ ഗ്രൂസ്സെറ് തന്റെ പുസ്തകമായ സ്റെപ്പിസിലെ ചക്രവര്തിയിൽ ഇതെല്ലം തന്നെ വിവരിച്ചിട്ടുണ്ട്.
ദക്ഷിണ പൂർവ ഏഷ്യ

അവലംബം

[തിരുത്തുക]
  • René Grousset The Empire of Steppes
  • Цэен-ойдов Чингис Богдоос Лигдэн Хутаг хүртэл 36 хаад
  • Man, John (2006). Kublai Khan: From Xanadu to Superpower. London: Bantam Books. ISBN 9780553817188.
"https://ml.wikipedia.org/w/index.php?title=തൈമൂർ_ഖാൻ&oldid=3778411" എന്ന താളിൽനിന്ന് ശേഖരിച്ചത്