തേവുകൊട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പഴയ കാലത്ത് കർഷകർ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ് തേവുകൊട്ട [1]. ഉയരം കൂടിയ മരക്കാലുകൾ നാട്ടി അതിന്റെ താഴ്ഭാഗത്തായി മരം കൊണ്ടുള്ള (ചിലപ്പോൾ തകര കൊണ്ടും ഉള്ള) തേവുകൊട്ട ഘടിപ്പിക്കും. തേവുകൊട്ടക്ക് താഴ്ഭാഗത്ത് ഇരുവശത്തേക്ക് കയറുകൾ ഉണ്ടാകും. ഈ കയറുകളിൽ ഓരോന്നിലും ഓരോ ആളുകൾ പിടിച്ച് വെള്ളമുള്ള പ്രദേശത്തേക്ക് കൊട്ട താഴ്ത്തി വെള്ളം വേണ്ട ഭാഗത്തേക്ക് വലിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് താഴ്ഭാഗത്തേക്ക് ചാലുകൾ കീറിയായിരുന്നു വെള്ളമെത്തിച്ചിരുന്നത്. എന്നാൽ താഴ്ഭാഗത്ത് നിന്ന് ഉയർന്ന ഭൂമിയിലേക്ക്- കൂടുതലും പാടത്തു നിന്ന് കരഭൂമിയിലേക്ക്- വെള്ളമെത്തിക്കാൻ തേവുകൊട്ട സംവിധാനം ഉപയോഗിച്ചിരുന്നു.

പ്രവർത്തനം[തിരുത്തുക]

ഇരുമ്പ് തകരം കൊണ്ടോ മരം കൊണ്ടോ ഉള്ള തേവുകൊട്ട പ്രവർത്തിപ്പിക്കൽ ഒരു പ്രയാസമേറിയ പണിയാണ്. കൊട്ടയുടെ ഇരു വശങ്ങളിൽ കയർ കെട്ടാനുള്ള പിടിയുണ്ടാകും. ഈ പിടിയിലൂടെ കയർ രണ്ട് മടക്കുകളായി ഇട്ട് (ഇരു വശങ്ങളിലും) വെള്ളമുള്ളപ്രദേശത്തേക്കു താഴ്ത്തി വെള്ളമെത്തിക്കേണ്ടിടത്തേക്ക് വീശി ഒഴിക്കുന്നത് ഒരു ശ്രമകരമായ ജോലിയാണ്. ഇരു വശങ്ങളിലുമുള്ള കയറുകളിൽ രണ്ട് പേർ പിടിച്ചുവലിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. നല്ല ആരോഗ്യമുള്ളവർക്കേ ഇത് കൂടുതൽ നേരം പ്രവർത്തിപ്പിക്കാൻ സാധിക്കൂ. ഇത് നല്ലൊരു വ്യായാമമുറകൂടിയായിരുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-29.
"https://ml.wikipedia.org/w/index.php?title=തേവുകൊട്ട&oldid=3634166" എന്ന താളിൽനിന്ന് ശേഖരിച്ചത്