തേരട്ടക്കക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തേരട്ടക്കക്ക
Temporal range: ഡെവോണിയൻ–സമീപസ്ഥം[1][2]
പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ

പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ

Tonicella-lineata.jpg
തേരട്ടക്കക്ക (Tonicella lineata)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഉപസാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
Polyplacophora

ആംഫിന്യൂറ അഥവാ പോളിപ്ലക്കോഫോറ വർഗത്തിൽപ്പെടുന്ന കക്കകളാണ് തേരട്ടക്കക്ക. ഇവ ആഴംകുറഞ്ഞ സമുദ്രത്തിലെ പാറകളിൽ ഒട്ടിപ്പിടിച്ചു ജീവിക്കുന്നു. ഇത്തരം കക്കകളെ തൊട്ടാൽ ഇവ തേരട്ടകളെപ്പോലെ ചുരുളും. അതിനാലാണ് ഇവയെ തേരട്ടക്കക്കകൾ എന്നു വിളിക്കുന്നത്. അറുന്നൂറിലധികം സ്പീഷീസുണ്ട്. ക്രാസ്പെഡോക്കൈറ്റൺ, ഇസ്ക്ക്നോക്കൈറ്റൺ എന്നിവയാണ് സാധാരണ കാണപ്പെടുന്നവ. അക്കാന്തോക്കൈറ്റൺ ചെന്നൈ കടൽത്തീരങ്ങളിൽ കാണപ്പെടുന്ന സ്പീഷീസാണ്.

ശരീരഘടന[തിരുത്തുക]

തേരട്ടക്കക്ക (Cryptoconchus porosus)

തേരട്ടക്കക്കകൾ 3 മില്ലിമീറ്റർ മുതൽ 30 സെന്റിമീറ്റർ വരെ നീളമുള്ളവയാണ്. ഇവയ്ക്ക് ശിരസ്സും നേത്രങ്ങളും ശൃംഗികകളും സ്പർശിനികളും പ്രത്യേകമായി കാണപ്പെടുന്നില്ല. അതിവ്യാപനം ചെയ്യുന്ന എട്ട് കാൽസ്യമയ ബാഹ്യാവരണത്താൽ ശരീരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പാർശ്വഭാഗങ്ങളിൽ മുള്ളുകളോ ചെതുമ്പലുകളോ കാണപ്പെടാറുണ്ട്. ശരീരത്തിന്റെ അടിഭാഗത്ത് മുഴുനീളത്തിൽ പരന്നു മാംസളമായ പാദം ഉണ്ടായിരിക്കും. പാദത്തിന്റെ സഹായത്താലാണ് തേരട്ടക്കക്കകൾ സഞ്ചരിക്കുന്നതും പാറയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതും. പാദത്തിനു ചുറ്റുമായി കാണുന്ന ചെറിയൊരു ചാലിലാണ് ശ്വസനാവയവമായ ഗില്ലുകൾ സ്ഥിതിചെയ്യുന്നത്. നത്തയ്ക്കയുടേതുപോലെ പല്ലുള്ള നാവാണ് തേരട്ടക്കക്കകളുടേത്.

പ്രജനനം[തിരുത്തുക]

ആൺ പെൺ ജീവികൾ വെവ്വേറെയായി കാണപ്പെടുന്നു. ചിലയിനം തേരട്ടക്കക്കകൾ രണ്ടുലക്ഷത്തോളം മുട്ടകൾ ഇടാറുണ്ട്. മുട്ട വിരിഞ്ഞ് ട്രോക്കോഫോർ ലാർവ പുറത്തുവരുന്നു.

അവലംബം[തിരുത്തുക]

  1. doi:10.1126/science.186.4161.311
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  2. doi:10.1007/s12052-008-0084-1
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തേരട്ടക്കക്കകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തേരട്ടക്കക്ക&oldid=1714494" എന്ന താളിൽനിന്ന് ശേഖരിച്ചത്