തെർമോന്യൂക്ലിയർ റിയാക്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിയന്ത്രിതമായ രീതിയിൽ അണുസംയോജനം നടത്തി താപം ഉല്പാദിപ്പിക്കുന്ന സംവിധാനത്തെയാണ് തെർമോന്യൂക്ലിയർ റിയാക്റ്റർ അഥവാ ഫ്യൂഷൻ റീയാക്റ്റർ എന്നു പറയുന്നത്.

ഇത്തരം റിയാക്റ്ററുകൾ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. അമേരിക്കയിലെ ഇത്തരത്തിലുള്ള ഒരു പരീക്ഷണറിയാക്റ്ററായ ടോകമാക് റിയാക്റ്ററിൽ, വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജനെ ഉന്നത താപനിലയിൽ ചൂടാക്കി അണുസംയോജനം സാധ്യമാക്കിയെങ്കിലും ഉപയോഗപ്രദമായ അളവിലുള്ള ശക്തി ഉല്പാദിപ്പിക്കാൻ സാധിച്ചിട്ടില്ല.

അവലംബം[തിരുത്തുക]

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി