തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം

ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രമാണ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം.[1] കേരളത്തിൽ കാസർകോഡ് ജില്ലയിലെ ബേക്കലിനടുത്ത് കാസർകോഡ്-കാഞ്ഞങ്ങാട് തീരദേശഹൈവേയിൽ അറബിക്കടലിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പരേതാത്മാക്കളുടെ മോക്ഷപ്രാപ്തിക്കായി നടത്തുന്ന വിവിധ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രശസ്തമാണ് ഈ ക്ഷേത്രം. അമാവാസി ദിവസങ്ങളിൽ പിതൃതർപ്പണത്തിനായി ആളുകൾ ഇവിടയെത്തുന്നു. കണ്വമഹർഷിയാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്നു. ക്ഷേത്രസ്ഥാപനകാലഘട്ടം കൃത്യമായി അറിയില്ലെങ്കിലും പതിനൊന്നാം നൂറ്റാണ്ടിൽ ക്ഷേത്രം നിലനിന്നിരുന്നു എന്നാണ് അനുമാനം. പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് എന്നതും പ്രത്യേകതയാണ്.[2]

ക്ഷേത്രശ്രീകോവിലിൽ നിന്നും നേരെ പടിഞ്ഞാ‍റു ദിശയിൽ കരയിൽ നിന്നും രണ്ട് കിലോമീറ്ററോളം അകലെ കടലിൽ ഉയർന്നു നിൽക്കുന്ന വലിയൊരു പാറ കാണാം. ഇത് പാണ്ഡ്യൻ കല്ല് എന്നറിയപ്പെടുന്നു. തൃക്കണ്ണാട് ക്ഷേത്രം ആക്രമിച്ച ഒരു പാണ്ഡ്യ രാജാവിനെ ശിവൻ കപ്പലടക്കം ഒരു പാറയാക്കി മാറ്റിയതാണ് പാണ്ഡ്യൻ കല്ല് എന്നാണ് വിശ്വാസം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "തൃക്കണ്ണാട് ശ്രീ ത്രയമ്പകേശ്വരക്ഷേത്രം". Retrieved 2023-12-20.
  2. "Thrikkanad Shiva Temple, Kasaragod, Kerala, India" (in ഇംഗ്ലീഷ്). Retrieved 2023-12-20.