തുർക്‌മാൻ ഗേറ്റ് ഒഴിപ്പിക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുർക്ക്മാൻ ഗേറ്റ് സംഭവം
1975-1977 ലെ അടിയന്തരാവസ്ഥ (ഇന്ത്യ)-യുടെ ഭാഗം
തുർക്ക്മാൻ ഗേറ്റിന്റെ ചിത്രം
തിയതി1976 മെയ് 31
46 വർഷം മുമ്പ്
സ്ഥലം
തുർക്ക്മാൻ ഗേറ്റ്, പഴയ ഡൽഹി
കാരണങ്ങൾരാഷ്ട്രീയ അടിച്ചമർത്തൽ
പോലീസ് ക്രൂരത
ലക്ഷ്യങ്ങൾതുർക്ക്മാൻ ഗേറ്റ് പൊളിക്കൽ
മാർഗ്ഗങ്ങൾകലാപം, പ്രതിഷേധങ്ങളും പ്രകടനവും (രാഷ്ട്രീയ)
Parties to the civil conflict
അതോറിറ്റി
സിവിലിയൻസ്'
താമസിക്കുന്ന ആളുകൾ
ഡൽഹി പോലീസ്
Lead figures
Casualties
Death(s)10 മരണങ്ങൾ (ഔദ്യോഗികം)
9 മരണങ്ങൾ (പോലീസ് ഉറവിടം)

1976-ൽ ഇന്ദിരാഗാന്ധിയുടെ സർക്കാർ, അടിയന്തരാവസ്ഥകാലത്ത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയെ ചേരി ഒഴിപ്പിച്ചു നഗരത്തെ വൃത്തിയാക്കാൻ നടപടികളെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഒഴിഞ്ഞുപോകാൻ തയ്യാറാകാതിരുന്ന ഡൽഹിയിലെ തുർക്‌മാൻ ഗേറ്റ് നിവാസികളെ ഒഴിപ്പിക്കാൻ വേണ്ടി ഏപ്രിൽ 18നു വെടിവയ്പ്പ് ആണ് "തുർക്‌മാൻ ഗേറ്റ് ഒഴിപ്പിക്കൽ" എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ചത്. വീടുകൾ തകർക്കുന്നതിനെതിരെ പ്രതിഷേധിച്ച ആളുകളെ പോലീസ് വെടിവച്ചു കൊന്ന അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ അടിച്ചമർത്തലിന്റെയും, പോലീസ് ക്രൂരതയുടെയും കുപ്രസിദ്ധമായ കേസായിരുന്നു ഇത്. തുർക്ക്മാൻ ഗേറ്റിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തിന്റെ ഔദ്യോഗിക കണക്ക് ലഭ്യമല്ല, കലാപവും കൂട്ടക്കൊലയും റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിച്ചില്ല. തന്റെ ഒമ്പത് സുഹൃത്തുക്കളെ പോലീസ് കൊലപ്പെടുത്തിയതായി ഒരു പ്രാദേശിക ഗൈഡ് അവകാശപ്പെട്ടു. 10-ലധികം ബുൾഡോസറുകൾ അനധികൃത വീടുകൾ ഇടിച്ചുനിരത്തുകയും, ചേരി നിർമാർജനത്തിനെതിരെ പ്രതിഷേധിച്ച ആളുകൾക്ക് നേരെ പോലീസ് വെടിവയ്ക്കുകയും ചെയ്തു.

പശ്ചാത്തലം[തിരുത്തുക]

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ സർക്കാർ, മകൻ സഞ്ജയിഗാന്ധിയുടെ പ്രേരണയാൽ, ഡൽഹിയെ ചേരികളിൽ നിന്ന് ശുദ്ധീകരിക്കാനും, ദരിദ്രരായ നിവാസികളെ ഡൽഹി വിട്ട് ദൂരെയുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് മാറാനും നീക്കം ആരംഭിച്ചു. തുർക്ക്മാൻ ഗേറ്റിലെ നിവാസികൾ, മുഗൾ കാലഘട്ടം മുതൽ അവിടെ താമസിച്ചതിനാൽ നഗരത്തിലെത്തി ഉപജീവനത്തിനായി എല്ലാ ദിവസവും ഭാരിച്ച ബസ് ചാർജുകൾ നൽകി യാത്ര ചെയ്യേണ്ടി വന്നതിനാൽ താമസിക്കാൻ വിസമ്മതിച്ചു. (ഇത് മതിലുകളുള്ള നഗരത്തിന്റെ ആന്തരിക ഭാഗമായിരുന്നു) അവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിനെതിരെ അവർ പ്രതിഷേധിച്ചു. പ്രതിഷേധക്കാർക്കെതിരെ പോലീസ് വെടിയുതിർക്കുകയും അവരിൽ പലരും കൊല്ലപ്പെടുകയും ചെയ്തു. തൊട്ടടുത്ത ഹോട്ടലിലിരുന്ന് സഞ്ജയ് ഗാന്ധി ബൈനോക്കുലറിലൂടെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടായിരുന്നുവെന്ന് കഥകളുണ്ട്.[1]

നേരത്തെ സെൻസർഷിപ്പ് ഏർപ്പെടുത്തിയ സർക്കാർ, കൂട്ടക്കൊല റിപ്പോർട്ട് ചെയ്യരുതെന്ന് പത്രങ്ങളോട് ഉത്തരവിട്ടു. ബിബിസി പോലുള്ള വിദേശ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യൻ സമൂഹം കൊലപാതകങ്ങളെ കുറിച്ച് അറിഞ്ഞത്. പ്രതിഷേധിച്ച ആളുകളെ ബുൾഡോസറുകൾ ഉപയോഗിച്ച് ഓടിക്കുകയും നിരവധി മരണങ്ങൾക്ക് കാരണമാവുകയും ചെയ്തുവെന്ന് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു.

ആകെ മരണങ്ങൾ[തിരുത്തുക]

ഷാ കമ്മീഷൻ റിപ്പോർട്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും വെടിവെപ്പിൽ 20 സാധാരണക്കാരെങ്കിലും മരിച്ചതായി ഒരു ഓഫീസ് സമ്മതിക്കുകയും ചെയ്തു.[2]

ഇതും കാണുക[തിരുത്തുക]

ഷാ കമ്മീഷൻ

ഓപ്പറേഷൻ ബ്ലൂസ്റ്റാർ

അവലംബം[തിരുത്തുക]

  1. "തുർക്മാൻ ഗേറ്റ് റിലീവ്സ് എമർജൻസി ഹൊറർ". ടൈംസ്ഓഫ്ഇന്ത്യ. 2015-06-25. Archived from the original on 2015-07-01. Retrieved 2016-01-05.{{cite news}}: CS1 maint: bot: original URL status unknown (link)
  2. Shah Commission Of Inquiry Interim Report II.