സഞ്ജയ് ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സഞ്ജയ് ഗാന്ധി

സഞ്ജയ് ഗാന്ധി
നിയോജക മണ്ഡലം അമേഥി, ഉത്തർ പ്രദേശ്
ജനനം1946 ഡിസംബർ 14(1946-12-14)
ന്യൂ ഡൽഹി, ഇന്ത്യ
മരണം1980 ജൂൺ 23(1980-06-23) (പ്രായം 33)
ന്യൂ ഡൽഹി, ഇന്ത്യ
ഭവനംലഖ്നൗ, ഉത്തർ പ്രദേശ്
രാഷ്ട്രീയപ്പാർട്ടി
Indian National Congress
ജീവിത പങ്കാളി(കൾ)മേനകാ ഗാന്ധി
കുട്ടി(കൾ)വരുൺ ഗാന്ധി
ബന്ധുക്കൾഇന്ദിര ഗാന്ധി (mother)
Feroze Gandhi (father)
Rajiv Gandhi (brother)
Sonia Gandhi (sister-in-law)
Jawaharlal Nehru (maternal grandfather)
കുറിപ്പുകൾ
നെഹ്രു കുടുംബാംഗം

ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവും നെഹ്രുകുടുംബത്തിലെ ഒരംഗവുമായിരുന്നു സഞ്ജയ് ഗാന്ധി (14 ഡിസംബർ 1946 – 23 ജൂൺ1980). തന്റെ ജീവിതകാലത്ത് തന്റെ മാതാവായ ഇന്ദിരാഗാന്ധിയുടെ പിന്തുടർച്ചക്കാരനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തലപ്പത്ത് സഞ്ജയ് ഗാന്ധി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സഞ്ജയ്‌യുടെ അകാലത്തിലുള്ള മരണത്തെതുടർന്ന് ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനായ രാജീവ് ഗാന്ധി രാഷ്ട്രീയ പിന്തുടർച്ചക്കാരനായി. ഒരു വിമാനാപകടത്തെതുടർന്ന് 1980ലാണ് സഞ്ജയ് ഗാന്ധി അന്തരിച്ചത്. മേനകാ ഗാന്ധിയാണ് സഞ്ജയുടെ ഭാര്യ. ബി.ജെ.പി രാഷ്ടീയപ്രവർത്തകനായ വരുൺ ഗാന്ധി ഇവരുടെ മകനാണ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെയും, ഫിറോസ് ഗാന്ധിയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ 16നായിരുന്നു സഞ്ജയ് ഗാന്ധിയുടെ ജനനം. ഡൂൺസ് സ്കൂൾ, സെന്റ്. കൊളംബാസ് സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.[1] സ്പോർട്സ് കാറുകളോട് സഞ്ജയ്ക്ക് വലിയ കമ്പമായിരുന്നു. കൂടാതെ ഒരു പൈലറ്റ് ലൈസൻസും സഞ്ജയ് കരസ്ഥമാക്കിരിരുന്നു.

മരണം[തിരുത്തുക]

1980 ജൂൺ 23ന് ന്യൂഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിനു സമീപത്തുവെച്ച് ഉണ്ടായ ഒരു വിമാനദുരന്തത്തിലാണ് സഞ്ജയ് ഗാന്ധി കൊല്ലപ്പെടുന്നത്.[2] ഡൽഹി ഫ്ലയിംഗ് ക്ലബിന്റെ ഒരു പുതിയ വിമാനം പറത്തവെയാണ് അപകടമുണ്ടായത്. സഞ്ജയ് ഗാന്ധിയെകൂടാതെ വിമാനത്തിലുണ്ടായിരുന്ന ഏക യാത്രികകൂടിയായ ക്യാപ്റ്റൻ സുഭാഷ് സക്സേനയും അപകടത്തിൽ അന്തരിച്ചു.[2]

അവലംബം[തിരുത്തുക]

  1. First Woman of India St. Petersburg Times, 10 January 1966.
  2. 2.0 2.1 Gupta, Ranjan (24 June 1980). "Sanjay Gandhi dies in plane crash". The Sydney Morning Herald. New Delhi. Reuters. Retrieved 19 January 2013. 
"https://ml.wikipedia.org/w/index.php?title=സഞ്ജയ്_ഗാന്ധി&oldid=2845441" എന്ന താളിൽനിന്നു ശേഖരിച്ചത്