തുമ്മൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുമ്മുന്നതിന്റെ വിവിധ രംഗങ്ങൾ പകർത്തിയപ്പോൾ

ശ്വാസകോശത്തിൽ നിന്ന് വായുവിനെ അതിശക്തിയായി പുറന്തള്ളുന്ന പ്രക്രിയയാണ് തുമ്മൽ. സാധാരണ ആംഗലേയ ഭാഷയിൽ Sneeze അല്ലെങ്കിൽ Sternutation എന്നു പറയുന്നു. ശരീരത്തിനു പുറത്തു നിന്നുള്ള വസ്തുക്കൾ മൂക്കിന്റെ ഉൾസ്തരത്തിൽ തട്ടുന്നതു മൂലമാണ് സാധാരണമായി തുമ്മൽ ഉണ്ടാകുന്നത്. കാലാവസ്ഥയിലെ അപ്രതീക്ഷിത വ്യതിയാനങ്ങൾ മൂലവും ശക്തിയേറിയ പ്രകാശം പെട്ടെന്ന് പതിക്കുന്നതു മൂലവും തുമ്മൽ ഉണ്ടാകാം. പല രോഗങ്ങളും തുമ്മലിലൂടെ പകരുന്നു.

നാം തുമ്മുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒരു നിമിഷത്തേക്കു നിർത്തപ്പെടുന്നു. തുമ്മി കഴിഞ്ഞയുടൻ വീണ്ടും പ്രവർത്തനം തുടങ്ങുന്നു. നമ്മൾ നിർത്താതെ കുറെ നേരം തുമ്മിയാൽ ശരീരം കുഴയുകയും നമ്മൾ ക്ഷീണിതരാവുകയും ചെയ്യുന്നു, കാരണം നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ തുടർച്ചയായി നിറുത്തുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്‌[അവലംബം ആവശ്യമാണ്]...

തുമ്മുമ്പോൾ മൂക്ക് മാത്രമല്ല ശരീരം മുഴുവൻ അതിൽ പങ്കു ചേരണം. മൂക്കിനുള്ളിൽ അന്യവസ്തു കയറിക്കഴിഞ്ഞാൽ ഉടനെ തലച്ചോറിലേക്ക് സന്ദേശം എത്തും. അതോടെ, ഒന്നാഞ്ഞു തുമ്മാൻ ശരീരം തയ്യാറാവും.വയറിലെയും തൊണ്ടയിലെയും നെഞ്ചിലേയും എല്ലാം പേശികൾ മുറുകും. നാവ് വായയുടെ മുകളിലേക്ക് വളയും. കൺപോളകൾ അടയും. ഇതെല്ലാം നിമിഷനേരം കൊണ്ട് സംഭവിച്ചിരിക്കും. അവിശ്വസനീയമായ വേഗത്തിലാണ് ശരീരം തുമ്മുന്നത്. ജലദോഷം ഉള്ളപ്പോഴും, അലർജി ഉള്ളപ്പോഴും ശരീരം തുമ്മുന്നത് രോഗാണുക്കളെ തുരത്താനാണ്.

"https://ml.wikipedia.org/w/index.php?title=തുമ്മൽ&oldid=2855168" എന്ന താളിൽനിന്ന് ശേഖരിച്ചത്