തിരൂർ റെയിൽവേ സ്റ്റേഷൻ
തിരൂർ തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
Coordinates | 10°55′05″N 75°55′19″E / 10.918°N 75.922°E |
ജില്ല | മലപ്പുറം |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 9 മീറ്റർ |
പ്രവർത്തനം | |
കോഡ് | TIR |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 3 |
ചരിത്രം |
മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ ആണ് തിരൂർ റെയിൽവേ സ്റ്റേഷൻ. തിരൂർ റെയിൽവെ സ്റ്റേഷന് ചരിത്രത്തിൽ ഉന്നതമായ സ്ഥാനമുണ്ട്. കേരളത്തിലെ ആദ്യ റെയിൽവെ ലെയ്ൻ തിരൂർ ബേപ്പൂർ പാതയാണ്. .[1].മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആയിട്ട്പോലും ഒരുപാട് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഇല്ല .ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാനഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, ജയ്പൂർ, പുണെ എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്.
സൗകര്യങ്ങൾ
[തിരുത്തുക]- ഓൺലൈൻ റിസർവേഷൻ കൌണ്ടർ
- പാർസൽ ബുക്കിംഗ് കേന്ദ്രം
- ലഘുഭക്ഷണശാല
- യാത്രക്കാർകുള്ള വിശ്രമമുറി
തിരൂരിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ
[തിരുത്തുക]- 12617- ഡൽഹിക്കുള്ള മംഗള എക്സ്പ്രസ്സ്
- 12602 - ചെന്നൈ മെയിൽ
- 16603 - മാവേലി എക്സ്പ്രസ്സ് ( തിരുവനന്തപുരം )
- 16650 - പരശുരാം എക്സ്പ്രസ്സ് (തിരുവനനന്തപുരം )
- 12081 - തിരുവനന്തപുരം ജനശതാബ്ദി
- 12075 - തിരുവനന്തപുരം ജനശതാബ്ദി
എത്തിച്ചേരാം
[തിരുത്തുക]ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ അകലെയാണ് റെയിൽവേ സ്റ്റേഷൻ . ഇവിടെ നിന്ന് കോഴിക്കോട് ,മലപ്പുറം ,കൂറ്റിപുറം ,പൊന്നാനി ,ഗുരുവായൂർ ,പരപനങ്ങാടി ,തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി ബസുകൾ ലഭ്യമാണ് . കോട്ടക്കൽ ആര്യവൈദ്യശാല, ചമ്രവട്ടം അയ്യപ്പക്ഷേത്രം, ബി.പി അങ്ങാടി ജാറം, പടിഞ്ഞാറെക്കര ബീച്ച് എന്നിവടങ്ങളിലേക്കും തിരൂരിൽ നിന്നും ബസ് സർവ്വീസുകളുണ്ട്.
References
[തിരുത്തുക]- ↑ http://indiarailinfo.com/station/news/tirur-tir/1489.
{{cite news}}
: Missing or empty|title=
(help)
{{