തിരൂർ റെയിൽവേ സ്റ്റേഷൻ

Coordinates: 10°55′05″N 75°55′19″E / 10.918°N 75.922°E / 10.918; 75.922
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tirur railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരൂർ തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates10°55′05″N 75°55′19″E / 10.918°N 75.922°E / 10.918; 75.922
ജില്ലമലപ്പുറം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 9 മീറ്റർ
പ്രവർത്തനം
കോഡ്TIR
സോണുകൾSR
പ്ലാറ്റ്ഫോമുകൾ3
ചരിത്രം

മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ ആണ് തിരൂർ റെയിൽവേ സ്റ്റേഷൻ. തിരൂർ റെയിൽവെ സ്റ്റേഷന് ചരിത്രത്തിൽ ഉന്നതമായ സ്ഥാനമുണ്ട്. കേരളത്തിലെ ആദ്യ റെയിൽവെ ലെയ്ൻ തിരൂർ ബേപ്പൂർ പാതയാണ്. .[1].മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആയിട്ട്പോലും ഒരുപാട് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ്‌ ഇല്ല .ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാനഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, ജയ്പൂർ, പുണെ എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്.

സൗകര്യങ്ങൾ[തിരുത്തുക]

  • ഓൺലൈൻ റിസർവേഷൻ കൌണ്ടർ
  • പാർസൽ ബുക്കിംഗ് കേന്ദ്രം
  • ലഘുഭക്ഷണശാല
  • യാത്രക്കാർകുള്ള വിശ്രമമുറി

തിരൂരിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ[തിരുത്തുക]

  • 12617- ഡൽഹിക്കുള്ള മംഗള എക്സ്പ്രസ്സ്‌
  • 12602 - ചെന്നൈ മെയിൽ
  • 16603 - മാവേലി എക്സ്പ്രസ്സ്‌ ( തിരുവനന്തപുരം )
  • 16650 - പരശുരാം എക്സ്പ്രസ്സ്‌ (തിരുവനനന്തപുരം )
  • 12081 - തിരുവനന്തപുരം ജനശതാബ്ദി
  • 12075 - തിരുവനന്തപുരം ജനശതാബ്ദി

എത്തിച്ചേരാം[തിരുത്തുക]

ബസ്‌ സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ അകലെയാണ് റെയിൽവേ സ്റ്റേഷൻ . ഇവിടെ നിന്ന് കോഴിക്കോട് ,മലപ്പുറം ,കൂറ്റിപുറം ,പൊന്നാനി ,ഗുരുവായൂർ ,പരപനങ്ങാടി ,തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി ബസുകൾ ലഭ്യമാണ് . കോട്ടക്കൽ ആര്യവൈദ്യശാല, ചമ്രവട്ടം അയ്യപ്പക്ഷേത്രം, ബി.പി അങ്ങാടി ജാറം, പടിഞ്ഞാറെക്കര ബീച്ച് എന്നിവടങ്ങളിലേക്കും തിരൂരിൽ നിന്നും ബസ് സർവ്വീസുകളുണ്ട്.

References[തിരുത്തുക]

  1. http://indiarailinfo.com/station/news/tirur-tir/1489. {{cite news}}: Missing or empty |title= (help)

{{

"https://ml.wikipedia.org/w/index.php?title=തിരൂർ_റെയിൽവേ_സ്റ്റേഷൻ&oldid=3731058" എന്ന താളിൽനിന്ന് ശേഖരിച്ചത്