തിരുവടിശരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോപാലകൃഷ്ണ ഭാരതി കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു തമിഴ് കൃതിയാണ് തിരുവടിശരണം .

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി തിരുവടി ശരണം എന്റ്രിങ്ക് നാൻ നമ്പിവന്തേൻ
ദേവാദി ദേവ നിൻ
നിന്റെ പവിത്രമായ കാൽക്കൽ അഭയം തേടാനാണ് ഞാൻ വന്നത്. ഓ, ഈശ്വരാ,
അങ്ങയുടെ പാദങ്ങൾ എന്റെ അഭയകേന്ദ്രമാണെന്ന് ഞാൻ വിശ്വസിച്ചു.
അനുപല്ലവി മറുപടിയും കരുവടൈയും കുഴിയിൽ തള്ളി
വരുത്തപടിത്ത വേണ്ടാം പൊന്നമ്പലവാ നിൻ
ഇനിയുമെന്നെ പുനർജനിക്കാൻ ഇടയാക്കരുതേ.
എന്നെ അത് വല്ലാതെ ദുരിതത്തിലാക്കും, ഈശ്വരാ!
ചരണം 1 എടുത്ത ജനനം കണൈക്കെടുക്ക തൊലയാത്
ഇറങ്കി മഗിഴ്‌ന്ത് ദേവരിർ വേണ്ടുമെന്ര്
കൊടുത്ത മാനിടജന്മം വീണാകിപോകുതെൻ
കുറൈതീർത്ത പാടുമില്ലൈ‌യേ
നിരവധി ജന്മങ്ങൾ ഞാൻ ഈ ലോകത്ത് എടുത്തിട്ടുണ്ട്.
എന്നോടു സഹതപിച്ചു നീ ഈ മനുഷ്യജന്മം എനിക്കുതന്നു.
എന്നാൽ അത് പാഴായി പോകുകയാണ്.
എന്റെ ദൗത്യവും ഫലവത്താകുന്നില്ല.
ചരണം 2 അടുത്ത് വന്ത എന്നെ തള്ളലാഗാത്
അരഹരാവെൻറ് ശൊന്നാലും പോതാതോ
തടുത്തുവന്തരുള സമയം ഗോപാലകൃഷ്ണൻ
സന്തതം പണിന്തു പുകഴ്ന്ത് പോട്രും
നിന്റടുത്ത് ഞാൻ അഭയം തേടി വരികയാണ്. ദയവായി എന്നെ
ഉപേക്ഷിക്കരുത്. “ഹര, ഹര” എന്ന് ഞാൻ പറഞ്ഞാൽ മാത്രം മതിയോ?
എന്നെയങ്ങ് (ഈ അടിമത്തത്തിൽ നിന്ന്) വിടുവിക്കേണ്ട സമയമാണിത്.
ഞാൻ, ഗോപാലകൃഷ്ണൻ, അങ്ങയെ എപ്പോഴും സ്തുതിക്കുന്നു.


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുവടിശരണം&oldid=3465672" എന്ന താളിൽനിന്ന് ശേഖരിച്ചത്