തിരുക്കാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുക്കാസ: രേഖാചിത്രം ആർതർ റഖാം, 1917

ക്രിസ്തുമതാചാരങ്ങളിലും സാഹിത്യങ്ങളിലും പരാമർശിച്ചിരിക്കുന്ന ഇതിഹാസപരമായ വിശുദ്ധ വസ്തുവാണ്‌ തിരുക്കാസ (ഇംഗ്ലീഷ്: Holy Grail). യേശു തന്റെ അവസാനത്തെ അത്താഴസമയത്ത് തന്റെ അനുചരന്മാർക്ക് വീഞ്ഞ് പകർന്ന് കൊടുത്ത പാത്രം അഥവാ കോപ്പയായാണ്‌ തിരുക്കാസയെ പലപ്പോഴും വിവക്ഷിക്കാറുള്ളത്. റോബർട്ട് ബി. ബോറോണിന്റെ അഭിപ്രായപ്രകാരം ജോസഫിന് ഒരു ഉദ്ബോധനത്തിലൂടെ തിരുക്കാസ ലഭിക്കുകയും അദ്ദേഹം ബ്രിട്ടണിലെ തന്റെ അനുകൂലികളുടെയടുത്തേക്ക് അയക്കുകയും ചെയ്തു. ഇതിനാൽ പിന്നീടുള്ളവർ ജോജഫ് തിരുക്കാസയിൽ യേശുവിന്റെ രക്തം ശേഖരിച്ചെന്നും, കാസ സംരക്ഷിക്കാനായി ബ്രിട്ടനിലേക്കയച്ചെന്നും കരുതിപ്പോരുന്നു. തിരുക്കാസ ക്രിസ്തുമതസിദ്ധാന്തത്തെ കെൽട്ടിക്ക് വിശ്വാസമായ വിശിഷ്ട ശക്തിയോട് കൂടിയ പാത്രങ്ങളുമായി ഇണക്കിച്ചേർക്കുന്നു. മണ്ണ്, ലോഹം, തടി എന്നിവയാൽ നിർമ്മിക്കപ്പെട്ട കോപ്പയെ സൂചിപ്പിക്കുന്ന ഫ്രഞ്ച് പദമായ ഗ്രാൽ (ഫ്രഞ്ച്: graal) എന്നതിൽ നിന്നാണ് കാസ എന്നർത്തമുള്ള ഗ്രെയിൽ (ഇംഗ്ലീഷ്: Grail) എന്ന പദം വന്നത്.

"https://ml.wikipedia.org/w/index.php?title=തിരുക്കാസ&oldid=2283291" എന്ന താളിൽനിന്നു ശേഖരിച്ചത്