തിരികല്ല്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരികല്ല്

പണ്ടുകാലത്തു കേരളത്തിൽ ചെറുപയർ, ഉഴുന്ന്‌ എന്നിവയുടെ തൊലികളയാനും ധാന്യങ്ങൾ പൊടിക്കാനും ഉപയോഗിച്ചിരുന്ന സൂത്രകല്ലാണ്‌ തിരികല്ല്‌[1].

കരിങ്കല്ലു കൊണ്ടുണ്ടാക്കിയ വൃത്താകാരത്തിലുള്ള തിരികല്ലിന്റെ അടിയിലും മുകളിലും ആയി രണ്ടു കരിങ്കൽ പാളികൾ ഉണ്ടായിരിക്കും . അടിഭാഗത്തുള്ള പാളിയിൽ ചെറിയൊരു കമ്പി നടുവിലായി ഉറപ്പിച്ചിരിക്കുമതിനു മുകളിൽ മറ്റേ കല്ലു വയ്ക്കുന്നു. താഴത്തെ കല്ലിൽ ഉറപ്പിച്ചിരിക്കുന്ന കമ്പി കടന്നു പോകാനും ധാന്യങ്ങൾ ഇട്ടു കൊടുക്കാനും ഒരു ദാരം മുകളിലത്തെ കല്ലിൽ കാണും മുകളിലത്തെ കല്ലിൽ ഒരു കൈപിടിയും കാണും അതിൽ പിടിച്ചു വേണം കല്ല്‌ കറക്കാൻ. മിക്ക കേരളീയ ഭവനങ്ങളിലും ഇത്തരം കല്ല്‌ 1950-55 വരെ ഉണ്ടായിരുന്നു. കല്ലുകൊത്താനുണ്ടോ എന്നു ചോദിച്ചു വന്നിരുന്ന കല്ലുകൊത്തുകാരാണ്‌ ഇവ നിർമ്മിച്ചിരുന്നത്‌.[അവലംബം ആവശ്യമാണ്] ഗ്രൈൻഡറുകളും മിക്സികളും പ്രചരിച്ചതോടെ തിരികല്ലുകൾ അപ്രത്യക്ഷമായി.

വലിയ അളവിൽ ധാന്യം പൊടിക്കാൻവേണ്ടി, വലിയ തിരികല്ലുകൾ കന്നുകാലികളെ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചിരുന്നു.[2]

അവലംബം[തിരുത്തുക]

  1. ശബ്ദതാരാവലി-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള
  2. "പുല്‌പള്ളിയിൽ തിരികല്ല് കണ്ടെത്തി; പൈതൃക മ്യൂസിയത്തിലേക്ക് മാറ്റും". 19 ജനുവരി 2013. Retrieved 19 ജനുവരി 2013.[പ്രവർത്തിക്കാത്ത കണ്ണി]
  • സാഹിത്യ പോഷിണി- 2006 നവംബർ പേജ്‌ 38 ,ധാന്യങ്ങൾ പൊടിക്കാൻ സൂത്രകല്ല്‌ -മുരളീധരൻ തഴക്കര
"https://ml.wikipedia.org/w/index.php?title=തിരികല്ല്‌&oldid=3633825" എന്ന താളിൽനിന്ന് ശേഖരിച്ചത്