തിഗ്ലത്ത്-പിലീസർ I
ദൃശ്യരൂപം
തിഗ്ലത്ത്-പിലീസർ I | |
---|---|
King of Assyria | |
ഭരണകാലം | 1114 -1076 BC |
Akkadian | Tukultī-apil-Ešarra |
മരണം | 1076 BC |
മുൻഗാമി | Ashur-resh-ishi I |
പിൻഗാമി | Asharid-apal-Ekur |
തിഗ്ലത്ത്-പിലീസർ I ബി.സി. 12-ആം നൂറ്റാണ്ടിന്റെ അവസാനകാലത്തും 11-ആം നൂറ്റാണ്ടിന്റെ ആദ്യകാലത്തും അസീറിയയുടെ രാജാവായിരുന്നു. അക്കാലത്ത് അവിടെ പ്രബലരായിരുന്ന മുഷ്കി (Mushki) വംശജരെ യുദ്ധത്തിൽ തോല്പിച്ച് യൂഫ്രെട്ടസ് നദീതീരത്തുള്ള ചില പ്രദേശങ്ങളും ഉത്തര സിറിയയിലേയും ഏഷ്യാമൈനറിലേയും ഏതാനും സ്ഥലങ്ങളും കീഴടക്കി ഇദ്ദേഹം ഭരണം നടത്തി. മെഡിറ്ററേനിയൻ പ്രദേശത്തെ പല നാടോടി വർഗങ്ങളേയും പരാജയപ്പെടുത്തുവാനും ബാബിലോണിയ കീഴടക്കുവാനും ഇദ്ദേഹത്തിനു സാധിച്ചു. ഭരണകാലം ബി.സി.1116 മുതൽ 1076 വരെയായിരുന്നുവെന്ന് രേഖപ്പെടുത്തിക്കാണുന്നു. എങ്കിലും, ഇക്കാര്യത്തിൽ വ്യത്യസ്താഭിപ്രായം നിലവിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.britannica.com/EBchecked/topic/595525/Tiglath-pileser-I
- http://www.thenagain.info/Classes/Sources/Tiglathpileser.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തിഗ്ലത്ത്-പിലീസർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |