താമ്രപത്രി
താമ്രപത്രി | |
---|---|
Acalypha wilkesiana | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മാൽപീഗൈൽസ് |
Family: | Euphorbiaceae |
Genus: | Acalypha |
Species: | A. wilkesiana
|
Binomial name | |
Acalypha wilkesiana Müll.Arg.
|
Acalypha wilkesiana, common names copperleaf and Jacob’s coat,[1] പ്രധാനമായും ഒരു ഉദ്യാനസസ്യ ജനുസ്സാണ് താമ്രപത്രി അഥവാ കോപ്പർ ലീഫ് എന്ന സസ്യം. ഇലകളിലെ ചെമ്പു നിറത്തിലും ചെമ്പുകലർന്ന പച്ച നിറത്തിലും കടും പച്ചനിറത്തിലുമൊക്കെ കാണപ്പെടുന്ന ഇലച്ചെടിയായ ഇത് അക്കാലിഫ (Acalypha) എന്ന ജനുസ്സിൽ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ ഇലകളുടെ ആകൃതിയിലും നിറത്തിലുമൊക്കെ വ്യത്യാസം ഉണ്ടെങ്കിലും പൊതുവെ ഇതിനെ അക്കാലിഫ വിൽക്കിസിയാന (Acalypha wilkesiana) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നു.
സവിശേഷതകൾ
[തിരുത്തുക]ദക്ഷിണ പസഫിക് പ്രദേശങ്ങളായ ഫിജി ഉൾപ്പെടെയുള്ള ദ്വീപു സമൂഹങ്ങളാണ് ജന്മദേശമെന്നു കരുതപ്പെടുന്ന ഈ സസ്യം ഉഷ്ണ മിതോഷ്ണ മേഖലകളിൽ നന്നായി വളരുന്നു. സൂര്യപ്രകാശം അധികം ആവശ്യമില്ലാത്ത ഇവയുടെ ഇലകൾക്ക് മികച്ച നിറം ഉണ്ടാകാൻ തെളിഞ്ഞ പ്രകാശം അത്യാവശ്യ ഘടകമാണ്.
ഘടന
[തിരുത്തുക]നല്ല നീർവാഴ്ചയുള്ള പ്രദേശത്തു് വളരുവാനിഷ്ടപ്പെടുന്ന ഒരു നിത്യഹരിത സസ്യമാണ് കോപ്പർ ലീഫ്. ഏകദേശം മൂന്നുമീറ്ററോളം പൊക്കത്തിൽ വളരുന്ന ഈ സസ്യം; ശാഖോപശാഖകളായി ഏകദേശം 2-3 മീറ്റർ വരെ വ്യാസത്തിൽ വളരുന്നു. തണ്ടുകൾ ചാര നിറമോ ചെമ്പു നിറമോ കലർന്നതും രോമിലവുമാണ്. ഇലകൾ രോമാവൃതവും പച്ച കലർന്ന നിറത്തോടു ചുവപ്പു നിറം കലർന്നതും അരികുകൾ പല്ലുകൾ പോലെ ആകൃതിയിലുള്ളതുമാണ്. ഇലകൾക്ക് പരമാവധി 12-25 സെന്റീ മീറ്റർ നീളത്തിലും 10-15 സെന്റീ മീറ്റർ വരെ വീതിയിലും വലിപ്പമുണ്ടാകാറുണ്ട്. ശിഖരങ്ങളുടെ അഗ്രഭാഗത്തായി പൂക്കൾ കുലകളായി ഏകദേശം 10-15 സെന്റീ മീറ്റർ വരെ നീളമുള്ള തണ്ടിൽ ഉണ്ടാകുന്നു.
അവലംബം
[തിരുത്തുക]- ↑ RHS Plant Finder 2017. United Kingdom: Royal Hortiultural Society. 2017. pp. 960. ISBN 1907057773.