Jump to content

താരാ ചെറിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താരാ ചെറിയാൻ (മേയ് 1913-7നവംബർ 2000) സാമൂഹ്യപ്രവർത്തകയും രാഷ്ടീയപ്രവർത്തകയുമായിരുന്നു.1957ൽ മദ്രാസ് കോർപ്പറേഷന്റെ മേയറായി. മദ്രാസ് കോർപ്പറേഷനിലെ ആദ്യത്തെ വനിതാമേയർ. കോർപ്പറേഷൻ പരിധിയിലുള്ള സ്‌കൂളുകളിൽ ഉച്ചഭക്ഷണം നൽകാൻ പ്രത്യേകം ഫണ്ട് വകയിരുത്തിയത് താര മേയറായിരുന്ന കാലത്താണ്. ഇന്ത്യൻ എയർലൈൻസിന്റെയും എൽഐസിയുടെയും ഡിറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എം. ജി രാമചന്ദ്രൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് താര ലെജിസ്ലേറ്റീവ് കൌൺസിൽ മെമ്പറായിരുന്നു. തമിഴ് നാട് സോഷ്യൽ വെൽഫെയർ ബോർഡിന്റെ ചെയർപേഴ്സൺ ആയിരുന്നു.[1]

മദ്രാസിലെ പോസ്റ്റ്മാസ്റ്റർ ജനറൽ റാവു ബഹദൂർ ഡാനിയൽ ഐസക് യേശുദാസന്റെ മകളായിരുന്നു താരാദേവി.മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദമെടുത്ത ശേഷം ഗിൽഡ് ഓഫ് സർവീസിൽ ചേർന്നു. 1967-ൽ താരാ ചെറിയാന് പത്മഭൂഷൺ ലഭിച്ചു. [2] താരയുടെ ഭർത്താവും മലയാളിയുമായ പി.വി. ചെറിയാനും മദ്രാസ് കോർപ്പറേഷൻ മേയറായിരുന്നു. പിന്നീടദ്ദേഹം മഹാരാഷ്ട്ര ഗവർണറായി.[3]

അവലംബം

[തിരുത്തുക]
  1. http://navrangindia.blogspot.in/2015/08/mrstara-cherian-independentt-indias.html. {{cite web}}: Missing or empty |title= (help)
  2. "http://www.thehindu.com/thehindu/2000/11/08/stories/0408401b.htm". {{cite web}}: External link in |title= (help)
  3. https://web.archive.org/web/20160925132013/http://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/chennai-malayalam-news-1.1373031. Archived from the original on 2016-09-25. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=താരാ_ചെറിയാൻ&oldid=3805046" എന്ന താളിൽനിന്ന് ശേഖരിച്ചത്