താരാപൂർ അണുവൈദ്യുതശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tarapur Atomic Power Station
താരാപൂർ അണുവൈദ്യുതശാല is located in Maharashtra
താരാപൂർ അണുവൈദ്യുതശാല
Location of Tarapur Atomic Power Station
രാജ്യംIndia
LocaleTarapur, Palghar district, Maharashtra
Coordinates19°49′44.33″N 72°39′40.34″E / 19.8289806°N 72.6612056°E / 19.8289806; 72.6612056Coordinates: 19°49′44.33″N 72°39′40.34″E / 19.8289806°N 72.6612056°E / 19.8289806; 72.6612056
StatusOperational
നിർമ്മാണ ആരംഭം began1962
കമ്മീഷണിങ് date28 October 1969
Operator(s)Nuclear Power Corporation of India

മഹാരാഷ്ട്രയിലെ താരാപൂർ നഗരത്തിലാണു ഇത് സ്ഥിതി ചെയ്യുന്നത്. മുമ്പൈനഗരത്തിന്റെ ഏതാണ്ട് 100 കി.മി വടക്കായിട്ട് അറബിക്കടലിന്റെ തീരത്ത് ഇന്ത്യയിൽ ആദ്യമായി(ഏഷ്യയിലെ തന്നെ ആദ്യത്തെ) ഈ അണുവൈദ്യുതകേന്ദ്രം പ്രവർത്തനം തുടങ്ങി. 1969 ഒൿടൊബർ മാസത്തിലായിരുന്നു ഉത്പാദനം തുടങ്ങിയത്. ഏതാണ്ട് 65 കോടി രൂപ ചെലവുചെയ്തു നിർമ്മിച്ചിരിക്കുന്ന ഈ വൈദ്യുത ശാലക്ക്, തുടക്കത്തിൽ210 മെഗവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. 1963-ൽ അമേരിക്കയും IAEA (International Atomic Energy Agency)യുമായി ഇന്ത്യയുണ്ടാക്കിയ ഒരു കരാർ(123 Agreement) ആണു ഇതിനു തുടക്കം കുറിച്ചത്. 2006-ൽ ഇതിന്റെ ശേഷി 1400 മെഗവാട്ടായി ഉയർത്തുകയുണ്ടായി.

റിയാക്ടറുകൾ[തിരുത്തുക]

ഈ കേന്ദ്രത്തിൽ രണ്ട് റിയാക്ടറുകളുണ്ട്. റിയാക്ടറുകൾ പ്രവർത്തിക്കുമ്പോൾ യുറേനിയത്തിന്റെ അണുക്കൾ വിഘടിക്കുകയും അപ്പോഴുണ്ടാകുന്ന ചൂട്കൊണ്ട് ഇന്ധനത്തെ ചുറ്റി ഒഴുകുന്ന വെള്ളം തിളച്ച് ആവിയാകുകയും ചെയ്യുന്നു. ഈ ആവികൊണ്ട് ടർബയിൻ(Turbaine) പ്രവർത്തിപ്പിച്ചാണു ഇവിടെ വൈദ്യുതി ഉണ്ടാക്കുന്നത്. അവിടെ നിന്നു പുറത്തുവരുന്ന വെള്ളം കണ്ടൻസറിലൂടെ കടന്നുപോകുമ്പോൾ സമുദ്രജലമുപയോഗിച്ച് തണുപ്പിച്ചശേഷം റിയാക്ടറിലേക്ക് പമ്പുകളിലൂടെ തിരിച്ചയക്കുന്നു. 13 സെ. മീ കനവും 268 ടൻ ഭാരവുമുള്ള ഒരു ഉരുക്കു പാത്രത്തിലാണു വിഘടനപ്രവർത്തനം നടക്കുന്നത്. ഈ പാത്രത്തിന്ന് 16.5 മീ. ഉയരവും 3.7 മീറ്റർ വ്യാസവുമുണ്ട്. ഇന്ധനം ഈ പാത്രത്തിൽ വെക്കുന്നത് ദണ്ഡുകളുടെ രൂപത്തിലാണു. ഈ ദണ്ഡുകളുടെ പുറത്ത് സിർക്കലോയി കൊണ്ടുള്ള ചട്ട നിർമ്മിച്ചിട്ടുള്ളതുകൊണ്ട് യൂറേനിയം പ്രസരണമുള്ള വിഘടനച്ചില്ലുകൾ വെളിയിൽ കടക്കാതെ സൂക്ഷിക്കുന്നു. 36 ദണ്ഢുകൾ വീതമുള്ള 284 ഇന്ധനക്കെട്ടുകൾ ഓരോ റിയാക്ടറിലുമുണ്ട്. ഓരോ റിയാക്ടറിലുമുള്ള 40 ടൺ യൂറേനിയം രണ്ടരക്കൊല്ലത്തേക്ക് മതിയാകുന്നതാണു.

"https://ml.wikipedia.org/w/index.php?title=താരാപൂർ_അണുവൈദ്യുതശാല&oldid=2278973" എന്ന താളിൽനിന്ന് ശേഖരിച്ചത്