താരാദേവി (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താരാദേവി
तारा देवी
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഡോൾ കുമാരി കാർക്കി
ജനനം(1945-01-15)15 ജനുവരി 1945
ഇന്ദ്ര ചോക്,കാഠ്മണ്ഡു,നേപ്പാൾ
മരണം23 ജനുവരി 2006(2006-01-23) (പ്രായം 61)
കാഠ്മണ്ഡു,നേപ്പാൾ
തൊഴിൽ(കൾ)ഗായിക

താരാ ദേവി (നേപ്പാളി: तारा देवी; 15 ജനുവരി 1945 - 23 ജനുവരി 2006) ഒരു നേപ്പാൾ ഗായികയാണ്. "നേപ്പാളിലെ വാനമ്പാടി" എന്നാണ് അവർ അറിയപ്പെടുന്നത്.[1] ജീവിച്ചിരുന്ന കാലത്ത് അവർ 4,000-ൽപരം[2] പാട്ടുകൾ റെക്കോർഡുചെയ്തിട്ടുണ്ട്.അവരുടെ സംഗീതത്തിന്റെ ഭൂരിഭാഗവും ദേശസ്നേഹത്തെയും പ്രണയത്തെയും പ്രമേയമാക്കിയതാണ്.[3]

ആദ്യകാല ജീവിതം[തിരുത്തുക]

1945 ൽ നേപ്പാളിലെ കാഠ്മണ്ഡുവിലെ ഇന്ദ്ര ചോക്കിന്റെ സമീപപ്രദേശത്താണ് അവർ ജനിച്ചത്.അവളുടെ ബാല്യകാല നാമം ഡോൾകുമാരി കാർക്കി എന്നാണ്. ഏഴാമത്തെ വയസ്സിൽ അവർ പാടാൻ തുടങ്ങി. "സാങ്കുരി വാരി നിഹോ ത്യോ ധാര പാനി"എന്നത് അവരുടെ ജനപ്രിയ ഗാനങ്ങളിലൊന്നാണ്.1945 ൽ കാഠ്മണ്ഡുവിൽ കൃഷ്ണ ബഹദൂറിന്റെയും രാധാദേവിയുടെയും മകളായി താരാദേവി ജനിച്ചു.ഏഴാമത്തെ വയസ്സിൽ തന്നെ പാട്ടുതുടങ്ങിയ താരാദേവി 40 വർഷത്തെ തന്റെ ആലാപന ജീവിതത്തിൽ 4,000-ൽപരം ഗാനങ്ങൾ റെക്കോർഡുചെയ്തിട്ടുണ്ട്. അവർക്ക് 5 വയസ്സുള്ളപ്പോൾ റേഡിയോ നേപ്പാളിൽ പോയി പാടാനുള്ള അവസരം ലഭിച്ചിട്ടുമുണ്ട്.അവളുടെ ആലാപനം വളരെ വ്യത്യസ്തമായിരുന്നു.അതിനാൽ ജനക്കൂട്ടത്തിലെ വളരെയധികം ആകർഷിച്ചു അത്. റേഡിയോ നേപ്പാളിലെ കുട്ടികളുടെ പരിപാടികൾക്കായി പാടുന്നതിൽ അവർ പ്രധാനമായും പങ്കാളിയായിരുന്നു.പഠനത്തോടൊപ്പം സംഗീതജീവിതം തുടരാനും അവർക്ക് കഴിഞ്ഞു. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കുകയും ചെയ്തു.

ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ‌ റേഡിയോ നേപ്പാളിൽ ഒരു ഗാനത്തിന് 5 രൂപ ആയിരുന്നു അവർക്ക് ലഭിച്ചിരുന്നത്. ഇത് ഒടുവിൽ 100 രൂപയായി മാറി. തന്റെ ആലാപന ജീവിതത്തിൽ വളരെ സംതൃപ്തിയുള്ള അവർ റേഡിയോ നേപ്പാളിൽ ഒരു ഖരീദറായി നിയമിതനായി.പിന്നീട് റേഡിയോ നേപ്പാളിനോടുള്ള 30 വർഷത്തെ പ്രതിജ്ഞാബദ്ധതയിൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.

താരാ ദേവിയെ "നേപ്പാളിലെ വാനമ്പാടി" എന്നാണ് അവർ അറിയപ്പെടുന്നത്. പ്രാർത്ഥന ഗാനങ്ങൾ മുതൽ നേപ്പാളി നാടോടി ഗാനങ്ങൾ വൈവിധ്യമാർന്ന രീതിയിൽ താരാദേവി റെക്കോർഡുചെയ്‌തു, ഇവയിൽ മിക്കതും നേപ്പാളിലെ ക്ലാസിക് ഗാനങ്ങളായി കണക്കാക്കപ്പെടുന്നു.നേപ്പാളിലെ മിക്കവാറും എല്ലാ വനിതാ ഗായികമാരെയും താരാ ദേവിയുടെ ഗാനരീതി സ്വാധീനിച്ചിട്ടുണ്ട്. 'ഉകാലി ഒറാലി ഹാരു മാ', 'പൂൾ കോ തുംഗ', 'നിർദോഷ് മെറോ പചൗരിമ', 'എ കാഞ്ച', 'ഹിമാൽ കോ കഖാമ'എന്നിവ അവരുടെ പ്രശസ്തമായ ചില ഗാനങ്ങളാണ്.

1966 ൽ പൈലറ്റായ ശിവ ബഹാദൂർ ശ്രേഷ്ഠയുമായി അവർ വിവാഹിതരായി. രക്താർബുധം ബാധിച്ച് 25 വയസുള്ള മകനെ നഷ്ടപ്പെട്ടതോടെ അവരുടെ ജീവിതം ഏറെ സങ്കീർണ്ണമായി. താമസിയാതെ ഭർത്താവ് വിമാനാപകടത്തിൽ മരിക്കുകയും ചെയ്തു. നാല് വർഷം മുമ്പ് ജോലി നഷ്ടപ്പെട്ടതിന്റെ ദുരന്തം, നാല് വർഷത്തിന് ശേഷം ഗർഭം അലസൽ, നാല് വർഷത്തിന് ശേഷം ഭർത്താവിന്റെ മരണം എന്നിവ താരാദേവിയുടെ ജീവിതത്തിലെ ഏറ്റവും ആഘാതകരമായ നിമിഷങ്ങളായിരുന്നു. ഈ ദുരന്തങ്ങളിൽ നിന്ന് കരകയറാൻ അവൾക്ക് കഴിഞ്ഞില്ല.അവളുടെ ആരോഗ്യം മോശമാകാൻ തുടങ്ങി.അവർ ശാരീരികമായി അവശയായിത്തീർന്നു. പിന്നീട് പാർക്കിൻസൺസ് രോഗം കണ്ടെത്തിയതോടെ അവരുടെ ആലാപന ജീവിതം അവസാനിപ്പിക്കുകയും ചെയ്തു. 2006 ജനുവരി 21 ന് 60 വയസ്സുള്ളപ്പോൾ അവർ മരണമടഞ്ഞു. അവരുടം അവസാന ആൽബമായ "അഫന്ത കോ മൻ‌മ" എന്നതിൽ നാല് ഗാനങ്ങൾ ഉൾക്കൊള്ളുന്നു.

ഗാനങ്ങൾ[തിരുത്തുക]

 • സുഭകമന
 • യകന്തമ ഏകലൈ
 • ടിമിലി ഡിയേക്ക
 • ടിംലായ് ഹസേര ബിഡ
 • ഗാം മാ പാനി മായ
 • അഖാ ഹരു ലെ റുന
 • ബിഡാ ഹ്യൂൺ ഭൈഗായോ
 • ഗുമൈ ഘുമൈ
 • മെറോ ജീവൻ കിതാബ് കോ
 • മെയിൽ ഗായെക്കോ ഗീത്മ
 • ഉക്കാലി ഓറലി ഹരുമ
 • തിമ്ര പ ഹരുമ
 • മാ ഡീപ് ഹുൻ
 • ഹിമാലാക്കോ കഖാമ
 • കാളി പാർ
 • ദിൽമ ഹാജുർ അയേര
 • സംഘുരി ബരുലി ഹോ
 • നയാലി ബസ്യോ ത്യോ
 • ടിമി മെറോ ഹൈനോ
 • ഫുലാക്കോ തുങ്ക
 • മോഹാനി ലഗ്ല ഹായ്
 • സോച്ചെ ജസ്തോ ഹുന്ന
 • നൈസയ ഖോള
 • ഫുലായ് ഫുൾ കോ മൗസം
 • ജതതൈ ഖോജെ
 • റിംജിം റിംജിം
 • പർബതി ഹോ നാം
 • ആമ ഭേയേര

അവാർഡുകൾ[തിരുത്തുക]

നാലു പതിറ്റാണ്ടായി തന്റെ അശ്രാന്ത പരിശ്രമത്തിലൂടെ ആലാപനത്തിൽ മികവ് നേടിയ അദ്ദേഹം സ്വദേശത്തും വിദേശത്തുമുള്ള സംഗീതത്തിന്റെ മെലഡിയിലൂടെ നേപ്പാളി ഭാഷയെ ജനപ്രിയമാക്കി നേപ്പാളി സാഹിത്യത്തിന്റെ അഭിവൃദ്ധിക്ക് നിർണായക സംഭാവന നൽകി.ഗാനാലാപനത്തിലൂടെ സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി മെഡലുകൾ, അവാർഡുകൾ, ബഹുമതികൾ, അഭിനന്ദനങ്ങൾ എന്നിവ അവരെ തേടിവന്നു.

 • ഓർഡർ ഓഫ് ഗോർഖ ദക്ഷിണ ബാഹു, ഫസ്റ്റ് ക്ലാസ് അംഗം.
 • മഹേന്ദ്ര-രത്‌ന അവാർഡ്.
 • ഇന്ദ്ര രാജ്യ ലക്ഷ്മി അവാർഡ്.
 • ജഗദുംബ അവാർഡ്.
 • ചിന്നലത അവാർഡ്, ‘മൈന’

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അനുബന്ധം[തിരുത്തുക]

അനുബന്ധം[തിരുത്തുക]

 1. "Swar Kinnari Tara Devi". Archived from the original on 25 നവംബർ 2020. Retrieved 11 ഫെബ്രുവരി 2021.
 2. Tara Devi MP3 Songs
 3. Nepali Singer Tara Devi Dies at 60 Archived 2006-02-07 at the Wayback Machine. OhMyNews – 23 January 2006
"https://ml.wikipedia.org/w/index.php?title=താരാദേവി_(ഗായിക)&oldid=4021028" എന്ന താളിൽനിന്ന് ശേഖരിച്ചത്