താജുൽ മസാജിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Taj-ul-Masajid
Coordinates: 23°15′47″N 77°23′34″E / 23.262934°N 77.392802°E / 23.262934; 77.392802Coordinates: 23°15′47″N 77°23′34″E / 23.262934°N 77.392802°E / 23.262934; 77.392802
Location Bhopal, India
Branch/tradition Hanafi Deobandi
Architectural information
Style Mughal
Capacity 175,000
Covered area 400,000 m² (4,300,000 sq ft)
Dome(s) 3
Minaret(s) 2

ഇന്ത്യയിലെ ഭോപാലിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ പഴക്കമേറിയ ഒരു പള്ളിയാണ് താജുൽ മസാജിദ്. പള്ളി എന്നതിന്റെ അറബി പദമായ മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുൽ മസാജിദ് എന്നാൽ പള്ളികളുടെ കിരീടം എന്നാണ് അർഥം. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയും ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നും ആണ് താജുൽ മസാജിദ്.

ചരിത്രം[തിരുത്തുക]

മുഗൾ ചക്രവർത്തിയായ ബഹദൂർഷ സഫറിന്റെ കാലത്താണ് ഈ പള്ളി നിർമ്മിക്കുന്നത്. ബാഖി മുഹമ്മദ്‌ ഖാന്റെ പത്നിയായിരുന്ന നവാബ് ഷാജഹാൻ ബീഗത്തിന്റെ കാലത്ത് ആരംഭിച്ച നിർമ്മാണം മകൾ സുൽത്താനാ ജഹാൻ ബീഗത്തിന്റെ കാലത്തും തുടർന്നു. എന്നാൽ 1857 ഒന്നാം സ്വാതന്ത്ര സമരം ആരഭിച്ചതോടെ പള്ളിയുടെ നിർമ്മാണം നിലച്ചു. പിന്നീട് ഒരു നൂറ്റാണ്ടിനു ശേഷം 1971 ൽ അല്ലാമാ മുഹമ്മദ്‌ ഇംറാൻ ഖാൻ നദവി അസ്ഹരി, മൗലാനാ സയ്യിദ് ഹാഷ്മത്ത് അലി സാഹിബ് എന്നിവരുടെ ഭഗീര പ്രയത്ന ഫലമായി പുനർനിർമ്മാണം ആരംഭിച്ചു. 1985ൽ ഇതിന്റെ പണി പൂർത്തിയായി. ഇതിന്റെ പ്രധാന കവാടം നിർമ്മിക്കുന്നതിനു സാമ്പത്തിക സഹായം നൽകിയത് കുവൈത്ത് അമീർ ആയിരുന്നു. അദ്ദേഹത്തിന്റെ മരണപ്പെട്ട ഭാര്യയുടെ ഒര്മാക്കായാണ് അദ്ദേഹം ഇതിൽ സഹായം ചെയ്തത്. ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തമായ പള്ളികളിൽ ഒന്നാണിത്. ഇതിന്റെ കൂടെ വലിയ ഒരു വിദ്യാലയവും പ്രവർത്തിക്കുന്നു.

Gallery[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താജുൽ_മസാജിദ്&oldid=3316388" എന്ന താളിൽനിന്ന് ശേഖരിച്ചത്