താങ്ങ്
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഉത്തരങ്ങൾ താങ്ങി നിർത്തുന്നതിനായി വിവിധതരം താങ്ങുകൾ ഉപയോഗിയ്ക്കാറുണ്ട്.സ്വഭാവം അനുസരിച്ച് അവയെ പലതായി തരം തിരിയ്ക്കുകയുമാവാം.താങ്ങുകളിൽ കേന്ദ്രീകരിയ്ക്കപ്പെടുന്ന ബലത്തിന്റെയും മോമന്റിന്റെയും അടിസ്ഥാനത്തിലാണ് താങ്ങുക്അളെ പ്രധാനമായും വർഗ്ഗീകരിച്ചിരിയ്ക്കുന്നത്.
വിജാഗിരി താങ്ങുകൾ(Hinged Supports)
[തിരുത്തുക]ഇവിടെ താങ്ങുകൾക്ക് തിരശ്ചീനവും ലംബവുമായ ബലങ്ങളെ എതിർക്കുന്നതിനുള്ള ശേഷിയുണ്ട്.അതിനാൽ തന്നെ ഈ രണ്ട് ദിശകളിലും പ്രതിബലം രൂപപ്പെടുന്നു.ഇത്തരം താങ്ങുകളിൽ അനുഭവവേദ്യമാകുന്ന മോമെന്റ് പൂജ്യം ആയിരിയ്ക്കും.സ്വതന്ത്രമായ രണ്ട് പ്രതിബലങ്ങളാണിവിടെ രൂപപ്പെടുക.
ഉരുളും താങ്ങുകൾ(Roller Supports)
[തിരുത്തുക]ഈ താങ്ങുകൾക്ക് ലംബമായി വരുന്ന ബലത്തെ എതിർക്കാനുള്ള ശേഷിയേ ഉള്ളൂ.അതിനാൽ തന്നെ ഈ ദിശയിലുള്ള ഒരു പ്രതിബലം മാത്രമാണ് താങ്ങിൽ രൂപപ്പെടുക.ഇവിടെയും മോമെന്റ് പൂജ്യം ആയിരിയ്ക്കും.
ഉറച്ച താങ്ങുകൾ(Fixed Supports)
[തിരുത്തുക]താരതമ്യേന നിർമ്മിയ്ക്കാൻ ബുദ്ധിമുട്ടുള്ള ഒരു തരം താങ്ങാണിത്.കാരണം നൂറു ശതമാനം ഉറപ്പ് ലഭിയ്ക്കുക എന്നത് പ്രായോഗികമല്ലാത്ത ഒന്നാണ്.ഇവിടെ ലംബവും തിരശ്ചീനവുമായ ബലങ്ങളെയും മോമെന്റിനെയും എതിർക്കുന്നതിനുൾള ശേഷി താങ്ങുകൾക്കുണ്ടാകും.അതിനാൽ തന്നെ പ്രതിബലങ്ങളോടൊപ്പം ഒരു പ്രതി-മോമെന്റും അവിടെ രൂപപ്പെടുന്നു.മൂന്നു സ്വതന്ത്ര പ്രതിബലങ്ങൾ ഇവിടെ രൂപപ്പെടുന്നു എന്ന് സാരം.