തവിട്ടു ട്രൗട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Brown trout
Bachforelle Zeichnung.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Salmoniformes
കുടുംബം: Salmonidae
ജനുസ്സ്: Salmo
വർഗ്ഗം: Salmo trutta
ശാസ്ത്രീയ നാമം
Salmo trutta
Linnaeus, 1758
Morphs

Salmo trutta morpha trutta
Salmo trutta morpha fario
Salmo trutta morpha lacustris

സാൽമോണിഡെ (Salmonidae) മത്സ്യകുടുംബത്തിൽപ്പെടുന്ന ഒരു മത്സ്യമാണ് തവിട്ടു ട്രൗട്ട്. ഇവയിൽ തനെ രണ്ടു വർഗ്ഗങ്ങൾ നിലനിൽക്കുന്നു കടൽ ട്രൗട്ടും , നദി ട്രൗട്ടും . കടൽ ട്രൗട്ടുകൾ കടൽ ജലത്തിലേക്ക് പലായനം ചെയ്യുമ്പോൾ നദി ട്രൗട്ടുകൾ മുട്ടയിടാനായി തടാകങ്ങളിൽ നിന്നും നദികളിലേക്ക് പലായനം ചെയ്യുന്നു. ഇവ 20 കിലോ വരെ ഭാരം വെക്കാവുന്ന മത്സ്യങ്ങൾ ആണ് എന്നാൽ ചെറിയ നദികളിലും മറ്റും കാണുന്ന ഇനത്തിനു 1 കിലോ ഭാരം മാത്രമേ കാണു. ഒറ്റ തവണ ഒരു കിലോ ഭാരമുള്ള പെൺ 2000 മുട്ടകൾ വരെ ഇടുന്നതായി കണക്കാക്കുന്നു. 20 വർഷം ആണ് ഇവയുടെ ശരാശരി ആയുസ്സ്.

ആവാസ സ്ഥലങ്ങൾ[തിരുത്തുക]

തവിട്ടു ട്രൗട്ട് (Salmo trutta) യൂറോപ്പിലേയും ഏഷ്യയിലേയും ജലാശയങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. എന്നാൽ പാലായന സ്വഭാവം ഉള്ളത് കൊണ്ട് ഇവക്ക് ആഗോളവ്യാപനമുണ്ടെന്ന് കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തവിട്ടു_ട്രൗട്ട്&oldid=1964564" എന്ന താളിൽനിന്നു ശേഖരിച്ചത്