Jump to content

തലമല്ലിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തെയ്യം, തിറ തുടങ്ങിയ നാടൻകലാരൂപങ്ങളിലെ കേശാലങ്കാരങ്ങളിലൊന്നാണ് തലമല്ലിക. തലമല്ലികയ്ക്ക് മല്ലികത്തുണി എന്ന പേരും നിലവിലുണ്ട്. തലപ്പാളിക്കു മുകളിൽ കെട്ടുന്ന കേശാലങ്കാരമാണ് തലമല്ലിക. നെറ്റിയിൽ മുകൾഭാഗത്തായി കെട്ടുന്ന നീണ്ട പട്ടുതുണിയാണ് തലപ്പാളി. തലപ്പാളിയിൽ ഓടുകൊണ്ടുണ്ടാക്കിയ 21 അലുക്കുകൾ ഞാത്തിയിട്ടിരിക്കും. ഇത് കെട്ടിയശേഷം മുകളിൽ ധരിക്കുന്നതിനു വേണ്ടിയാണ് തലമല്ലിക ഉപയോഗിക്കുന്നത്. ഇതും പട്ടുകൊണ്ടുണ്ടാക്കിയിട്ടുള്ളതാണ്. അലുക്കുകളും മയിൽപ്പീലിത്തണ്ടും തുന്നിപ്പിടിപ്പിച്ച് ഇത് ആകർഷകമാക്കുന്നു. മടേച്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങൾക്ക് കുരുത്തോല കൊണ്ടും, വിഷ്ണു മൂർത്തിക്ക് മരം കൊണ്ടുമാണ് തലമല്ലിക ഉണ്ടാക്കുന്നത്.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തലമല്ലിക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തലമല്ലിക&oldid=792226" എന്ന താളിൽനിന്ന് ശേഖരിച്ചത്