തട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തട്ടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തട്ടം (വിവക്ഷകൾ) എന്ന താൾ കാണുക. തട്ടം (വിവക്ഷകൾ)

അധികം ആഴമില്ലാത്തതും അരികുകൾ മുകളിലേയ്ക്ക് വളഞ്ഞതും ഒരിനം പരന്ന പാത്രത്തെയാണ് തട്ടം എന്ന് പറയുന്നത്[1]. ആദ്യകാലത്ത് വെള്ളി, സ്വർണം എന്നിവകൊണ്ടുണ്ടാക്കിയ പരന്ന പാത്രങ്ങളെ മാത്രമേ തട്ടം എന്നു വിളിച്ചിരുന്നുള്ളൂ. തട്ടത്തിന്റെ അരികുകൾ അല്പം ഉയർന്നതായിരിക്കും. വൃത്താകൃതിയിലും ദീർഘവൃത്താകൃതിയിലും തട്ടങ്ങളുണ്ട്. ചതുരത്തിലുള്ള തട്ടങ്ങളും നിലവിലുണ്ട്. ഇപ്പോൾ സ്റ്റീൽ, കളിമണ്ണ്, പ്ളാസ്റ്റിക്, ഗ്ലാസ്സ്, തുടങ്ങിയ സാധനങ്ങൾകൊണ്ട് തട്ടങ്ങൾ ഉണ്ടാക്കുക പതിവായിരിക്കുന്നു. ഇക്കാലത്ത് പൂജാസാധനങ്ങളും താലപ്പൊലിക്കുള്ള സാധനങ്ങളും വയ്ക്കാനുപയോഗിക്കുന്ന താലത്തിനാണ് തട്ടം എന്നു പേരുള്ളത്. പഴയകാലത്ത് താംബൂലം ഇടാനും തട്ടം ഉപയോഗിച്ചിരുന്നു. നിലവിളക്കിനു കീഴിൽ ഇറ്റു വീഴുന്ന എണ്ണ എടുക്കാനായും തട്ടം വയ്ക്കുക പതിവുണ്ട്. കുച്ചിപ്പുടി തുടങ്ങിയ ചില നൃത്തപ്രയോഗങ്ങൾക്കും തട്ടം ഉപയോഗിക്കാറുണ്ട്. തളിക, താമ്പാളം എന്നീ പദങ്ങളുടെ പര്യായമായും തട്ടം ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. IndoWordNet-ൽ നിന്നും.ശേഖരിച്ച തീയതി 02.03.2018
"https://ml.wikipedia.org/w/index.php?title=തട്ടം&oldid=3717295" എന്ന താളിൽനിന്ന് ശേഖരിച്ചത്