ഡ്രോൺ (തേനീച്ച)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Drone bee

ഡ്രോൺ എന്നത് ആൺ തേനീച്ചയാണ്. ഇത് ബീജസംയോഗം നടക്കാത്ത മുട്ടയുടെ സന്താനമാണ്. പെൺ ജോലിക്കാരായ തേനീച്ചകളിൽ നിന്ന് വ്യത്യസ്തമായി അവയ്ക്ക് സൂചിയില്ല. അവ തേൻ ശേഖരിക്കുകയോ, പൂമ്പൊടി വഹിക്കുകയോ ചെയ്യുന്നില്ല. ഒരു ഡ്രോണിന്റെ പ്രഥമമായ കർത്തവ്യം എന്നത് റാണിയോട് ഇണചേരുക എന്നതാണ്.

ശരീരഘടന[തിരുത്തുക]

ഒരു ഡ്രോൺ വേറിട്ടിരിക്കുന്നത് ജോലിക്കാരികളായ തേനീച്ചകൾ, റാണികൾ എന്നിവരുടെ കണ്ണുകളുടെ വലിപ്പത്തേക്കാൾ രണ്ടിരട്ടിയുള്ള അവയുടെ കണ്ണുകളാലും ജോലിക്കാരികളായ തേനീച്ചകളേക്കാൾ ശരീരവലിപ്പവും എന്നാൽ സാധാരണയായി റാണി തേനീച്ചയേക്കാൾ കുറഞ്ഞ വലിപ്പത്താലുമാണ്. ജോലിക്കാരികൾ അല്ലെങ്കിൽ റാണി എന്നിവയുടെ അബ്ഡോമനേക്കൾ തടിച്ചതാണ് അവയുടെ അബ്ഡോമൻ. ഭാരമുള്ള ശരീരമാണെങ്കിലും റാണിയോടൊപ്പം ഡ്രോണിന് കൂടുതൽ വേഗതയിൽ പറക്കാൻ കഴിയും.

സ്വഭാവം[തിരുത്തുക]

ഡ്രോണുകൾ ജോലിക്കാരികളായ തേനീച്ചകളുടെ സാധാരണമായ സ്വഭാവങ്ങളായ തേൻ, പൂമ്പൊടി എന്നിവ വഹിക്കൽ, പരിചരണം അല്ലെങ്കിൽ തേനീച്ചക്കൂടിന്റെ നിർമ്മാണം എന്നിവ പ്രകടിപ്പിക്കുന്നില്ല.


അവലംബം[തിരുത്തുക]

പൊതുവായ അവലംബം[തിരുത്തുക]

Loper, G. M, Wolf, W. W., & Taylor, O. R (1992). "Honey bee drone flyways and congregation areas, radar observations". Journal of the Kansas Entomological Society. 65: 223–230.{{cite journal}}: CS1 maint: multiple names: authors list (link)

"https://ml.wikipedia.org/w/index.php?title=ഡ്രോൺ_(തേനീച്ച)&oldid=3434062" എന്ന താളിൽനിന്ന് ശേഖരിച്ചത്