ഡോ. നോ (നോവൽ)
ദൃശ്യരൂപം
Book cover showing a stylised silhouette in black of a woman half turned away from the viewer | |
കർത്താവ് | Ian Fleming |
---|---|
പുറംചട്ട സൃഷ്ടാവ് | Pat Marriott |
രാജ്യം | United Kingdom |
പരമ്പര | James Bond |
സാഹിത്യവിഭാഗം | Spy fiction |
പ്രസാധകർ | Jonathan Cape |
പ്രസിദ്ധീകരിച്ച തിയതി | 31 March 1958 |
മാധ്യമം | |
മുമ്പത്തെ പുസ്തകം | From Russia, with Love |
ശേഷമുള്ള പുസ്തകം | Goldfinger |
ഇംഗ്ലീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങിന്റെ ആറാമത്തെ നോവലാണ് ഡോ. നോ. ജെയിംസ് ബോണ്ട് പരമ്പരയിലെ ആറാമത്തെ നോവലും ഇതാണ്. 1957 ല് ഫ്ലെമിങ് തന്റെ ജമൈക്കയിലുള്ള ഗോൾഡൻ ഐ എസ്റ്റേറ്റിൽവച്ചാണ് ഈ നോവലിന്റെ രചന നിർവ്വഹിച്ചത്. 31 മാർച്ച് 1958 ന് ജോനാതൻ കേപ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ജമൈക്കയിൽ വച്ച് കാണാതായ രണ്ട് എംഐ6 രഹസ്യ പ്രവർത്തകരുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം. ഈ പ്രവർത്തകർ ഡോ. നോ യെപ്പറ്റി അന്വേഷിച്ചുകൊണ്ടിരിക്കവേയാണ് കാണാതായത്. ക്രാബ് കീ എന്ന കരീബിയൻ ദ്വീപിലെ ഗ്വാനോ മൈനിന്റെ പ്രധാന പ്രവർത്തകരിലൊരാളാണ് ഡോക്ടർ നോ. ബോണ്ട് ഈ ദ്വീപിലേക്ക് ഒരു യാത്ര നടത്തുകയും അവിടെ ഹണിചിലി റൈഡറിനെയും പിന്നീട് ഡോക്ടർ നോയെയും കണ്ടുമുട്ടുന്നു.