ജൊനാതൻ കേപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jonathan Cape എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജൊനാതൻ കേപ്പ്
220px
മാതൃ കമ്പനി Random House
സ്ഥാപിതം 1921; 99 years ago (1921)
സ്ഥാപക(ൻ/ർ) Herbert Jonathan Cape, Wren Howard
സ്വരാജ്യം United Kingdom
ആസ്ഥാനം London
Publication types Books

1921 ൽ ഹെർബെർട്ട് ജൊനാതൻ കേപ്പ് സ്ഥാപിച്ച ലണ്ടൻ ആസ്ഥാനമായ ഒരു പ്രസിദ്ധീകരണ സ്ഥാപനമാണ് ജൊനാതൻ കേപ്പ്. 1960ൽ ഹെർബെർട്ടിന്റെ മരണം വരെ ഈ സ്ഥാപനത്തിന്റെ തലവനായിരുന്നു.

1921 ൽ കേപ്പും അദ്ദേഹത്തിന്റെ വ്യവസായ പങ്കാളി റെൻ ഹോവാർഡും കൂടി പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി. വളരെ നല്ല ഗുണമേന്മയുള്ള രൂപകൽപ്പനക്കും പ്രസിദ്ധീകരണത്തിനും ഈ സ്ഥാപനം വളരെ വേഗം പ്രസിദ്ധി സമ്പാദിച്ചു. പ്രശസ്തരായ ഇംഗ്ലീഷ് എഴുത്തുകാരുടെ ഒരു നല്ല നിര ഈ സ്ഥാപനത്തിന് കെട്ടിപ്പടുക്കാൻ കഴിഞ്ഞു. സ്ഥാപനത്തിന്റെ പ്രധാന എഡിറ്ററായ എഡ്വാർഡ് ഗാർനെറ്റിന്റെ പ്രയത്നങ്ങളായിരുന്നു ഇതിനു പിന്നിൽ. റോബർട്ട് ഫ്രോസ്റ്റ്, സി. ഡേ ലൂയിസ് തുടങ്ങിയ കവികളും ഹ്യൂഗ് ലോഫ്റ്റിങ്, ആർതർ റാൻസം തുടങ്ങിയ ബാലസാഹിത്യകാരന്മാരും ജെയിംസ് ബോണ്ട് പരമ്പരകൾ എഴുതിയ ഇയാൻ ഫ്ലെമിങ്, ജെയിംസ് ജോയ്സ്, ടി. ഇ. ലോറൻസ് തുടങ്ങിയ മുഖ്യധാരാ നോവലിസ്റ്റുകളും ജൊനാതൻ കേപ്പ് പ്രസിദ്ധീകരണ സ്ഥാപനത്തിനു കീഴിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേപ്പിന്റെ മരണശേഷം ഈ സ്ഥാപനം മറ്റ് മൂന്ന് പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായി ലയിച്ചു. 1987 ൽ റാൻഡം ഹൗസ് ഈ സ്ഥാപനം ഏറ്റെടുത്തു. റാൻഡം ഹൗസിന്റെ ബ്രിട്ടീഷ് വിഭാഗമായി ഈ സ്ഥാപനം തുടരുന്നു.

"https://ml.wikipedia.org/w/index.php?title=ജൊനാതൻ_കേപ്പ്&oldid=2526735" എന്ന താളിൽനിന്ന് ശേഖരിച്ചത്