ഡോർനെ സിമ്മൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോർനെ സിമ്മൻസ്
ജനനം (1932-05-29) 29 മേയ് 1932 (പ്രായം 88 വയസ്സ്)
നോട്ടിൻഘം, ഇംഗ്ലണ്ട്
ദേശീയതഇംഗ്ലീഷ്
തൊഴിൽഎഴുത്തുകാരൻ, ലക്ചറർ, കമന്റേറ്റർ
അറിയപ്പെടുന്നത്സുമോ കമന്ററി

ഡോർനെ സിമ്മൻസ് (ജനനം: 29 മേയ് 29, 1932)[1] ഒരു ഇംഗ്ലീഷ് സുമോ കമന്റേറ്ററാണ്. 1973- ൽ ജപ്പാനിലേക്ക് മാറിയ ശേഷം അവൾ സുമോയിൽ വിദഗ്ദ്ധയായി മാറി. അവിടെ ഇംഗ്ലീഷ് ഭാഷയിൽ സുമോ പ്രക്ഷേപണങ്ങളെക്കുറിച്ച് വ്യാഖ്യാനിക്കുന്നതിന് 1992-ൽ എൻഎച്ച്കെ- യിൽ ചേർന്ന് പ്രവർത്തിച്ചു. 2017 ൽ ഓർഡർ ഓഫ് ദി റൈസിങ്ങ് സൺ അവാർഡ് നൽകി ആദരിച്ചു.

ജീവിതരേഖ[തിരുത്തുക]

സിമ്മൻസ് ഇംഗ്ലണ്ടിലെ നോട്ടിൻഘം എന്ന സ്ഥലത്ത് ജനിച്ചു. അവൾ മുണ്ടെല്ല ഗ്രാമർ സ്കൂളിൽ ഗായകസംഘത്തിൽ പാടി. 1950 മുതൽ 1954 വരെ, കേംബ്രിഡ്ജിലെ ഗിർറ്റൻ കോളേജിലും, കേംബ്രിഡ്ജിലെ ഹ്യൂസ് ഹാളിലും ദൈവശാസ്ത്രവും, ക്ലാസ്സിക്കുകളും അവൾ പഠിച്ചു. [2]ബിരുദ പഠനത്തിനു ശേഷം അവൾ ലാറ്റിൻ ഗ്രീക്ക് അധ്യാപികയായി. 1960- കളിൽ അവൾ സിംഗപ്പൂരിലെ ഒരു ബ്രിട്ടീഷ് ആർമി സ്കൂളിൽ പഠിപ്പിക്കുന്നതിന് സമയം ചെലവഴിച്ചു. അവിടെ വച്ച് അവൾ വിവാഹിതയായി.[3][4] ജപ്പാൻ ഗ്രാമങ്ങളിലേയ്ക്ക് മൂന്ന് മാസം സന്ദർശനം നടത്തിയിരുന്നു. ആ സമയങ്ങളിൽ അവൾ ഒരു ഫാമിൽ താമസിക്കുകയും അവിടെവച്ച് ടെലിവിഷനിൽ 1968 മാർച്ചിലെ സുമോ ടൂർണമെന്റ് കാണുവാൻ ഇടയായി.[4] ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയതിനു ശേഷം അവൾ ക്ലാസിക്കുകൾ പഠിപ്പിക്കുകയും മാസ്റ്റർമൈൻഡ് ടിവി പരമ്പരയിലെ ആദ്യ ഗെയിം പരമ്പരയിൽ ഒരു മത്സരാർത്ഥിയാകുകയും ചെയ്തു. ജപ്പാനിലെ പഴയ സന്ദർശനത്തിനു ശേഷം അഞ്ചു വർഷം കഴിഞ്ഞ് തിരിച്ചെത്തുന്നതിനുമുൻപ് അവിടെ1973 സെപ്തംബറിൽ അധ്യാപക ജോലിയും ഉറപ്പുവരുത്തി.[4]ടോക്കിയോയിലെ ജിൻബോചോയിലെ ഇന്റർനാഷണൽ ലാംഗ്വേജസ് സെന്ററിൽ ജോലി ചെയ്തു.[2]തുടർന്ന് വിദേശ പ്രസ്സ് സെന്ററിൽ ചേർന്നു. വിദേശ മന്ത്രാലയ പ്രസ്സ് റിലീസുകളുടെ എഡിറ്റിംഗ് പരിഭാഷകൾ നടത്തി. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്, ഹൗസ് ഓഫ് കൗൺസിലർ എന്നിവടങ്ങളിൽ നാഷണൽ ഡയറ്റ്, നാഷണൽ ഡയറ്റ് ലൈബ്രറി എന്നിവയുടെ ഇംഗ്ലീഷ് ഭാഷാ വസ്തുക്കളും അവൾ പരിശോധിച്ചിട്ടുണ്ട്.[4]

അവലംബം[തിരുത്തുക]

  1. Mealey, Rachel (18 February 2016). "How did 83yo British woman Doreen Simmons become a sumo commentator in Japan?". Australian Broadcasting Corporation. ശേഖരിച്ചത് 16 March 2018.
  2. 2.0 2.1 "Remiscences of Doreen Simmons". The Cambridge and Oxford Society, Tokyo. 2005. ശേഖരിച്ചത് 16 March 2018.
  3. Kenrick, Vivenne (26 August 2006). "Doreen Simmons". Japan Times. ശേഖരിച്ചത് 16 March 2018.
  4. 4.0 4.1 4.2 4.3 "Doreen Simmons". British Chamber of Commerce in Japan. July 2012. ശേഖരിച്ചത് 16 March 2018.
"https://ml.wikipedia.org/w/index.php?title=ഡോർനെ_സിമ്മൻസ്&oldid=3086614" എന്ന താളിൽനിന്ന് ശേഖരിച്ചത്