ഡോയി ഇൻതാനോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോയി ഇൻതാനോൺ ദേശീയോദ്യാനം
อุทยานแห่งชาติดอยอินทนนท์
น้ำตกวชิรธาร อุทยานแห่งชาติลำดับที่44 อุทยานแห่งชาติดอยอินทนนท์.jpg
The Wachirathan Waterfall, Doi Inthanon National Park, the highest point in Thailand
Map showing the location of ഡോയി ഇൻതാനോൺ ദേശീയോദ്യാനം
Map showing the location of ഡോയി ഇൻതാനോൺ ദേശീയോദ്യാനം
Location within Thailand
LocationChom Thong District, Chiang Mai Province, Thailand
Coordinates18°35′32″N 98°29′12″E / 18.59222°N 98.48667°E / 18.59222; 98.48667Coordinates: 18°35′32″N 98°29′12″E / 18.59222°N 98.48667°E / 18.59222; 98.48667
Area482 km2
Established1972
Governing bodyDept of National Parks
WebsiteDoi Inthanon NP

ഡോയി ഇൻതാനോൺ (Thai: อุทยานแห่งชาติดอยอินทนนท์),[1] തായ്‍ലാൻറിലെ ചിയാങ് മായി പ്രവിശ്യയിൽ, ചോം തോങ്ങ് ജില്ലയിൽ, തനോൺ തോങ്ങ് ചായി നിരയിലുള്ള ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തെ "റൂഫ് ഓഫ് തായ്‍ലാൻറ്" എന്നു വിളിക്കാറുണ്ട്.[2] രാജ്യത്തെ ഉയരം കൂടിയ പർവ്വതമായ ഡോയി ഇൻതാനോൺ പർവ്വതവും ഈ ദേശീയോദ്യാത്തിനുള്ളിലാണ്. 1972 രൂപീകരിച്ച ഈ ദേശീയോദ്യാനം 482 സ്ക്വയർ കിലോമീറ്റർ (186 സ്ക്വയർ മൈൽ) പ്രദേശത്തു സ്ഥിതി ചെയ്യുന്നു[3]

ചരിത്രം[തിരുത്തുക]

ഡോയി ഇൻതാനോൺ എന്ന പേര് ചിയാങ്ങ് മായിയിലെ അവസാനത്തെ രാജാക്കന്മാരിൽ ഒരാളായ ഇൻതാവിച്ചായാനോണിൻറെ ബഹുമാനാർഥമാണ് നല്കിയിരിക്കുന്നത്. തായ്‍ലാൻറിൻറ വടക്കുഭാഗത്തുള്ള വനമേഖലകൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം പ്രത്യേക താൽപര്യം കാണിച്ചിരുന്നു. അദ്ദേഹത്തിൻറ മരണശേഷം ശേഷിപ്പുകൾ ഈ ദേശീയോദ്യാനത്തിൽ സ്ഥാപിക്കുകയും ഉദ്യാനത്തിൻ അദ്ദേഹത്തൻറെ പേരു നൽകുകയും ചെയ്തു.

ഭൂമിശാസ്ത്രം[തിരുത്തുക]

ചിയാങ്ങ് മായി പട്ടണത്തിൽ നിന്ന് 60 കിലോമീറ്റർ (37 മൈൽ) ദൂരത്തിലാണ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. It includes കരെൻ, മിയൊ ഹ്‍മോങ്ങ് വില്ലേജുകളിലെ 4,500 ജനങ്ങളെയും ഇത് ഉൾക്കൊള്ളുന്നു[4] ഈ പ്രദേശത്തിൻറെ ഉയരം 800–2,565 മീറ്റർ (2,625–8,415 അടി) വരെയാണ്. ഈ ദേശീയോദ്യാനത്തിൻറെ അതിരുകൾക്കുള്ളിൽ അനേകം വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നു. മായി ക്ലാങ്ങ് , വാച്ചിറാറ്റാൻ , സിരിഫും, മായി യാ വെള്ളച്ചാട്ടങ്ങൾ എന്നിവയാണ് അവയിൽ ചിലത്.[5] വ്യത്യസ്ത കാലാവസ്ഥയും പരിസ്ഥിതി പരമായി വ്യത്യസ്ത പരിസ്ഥിതി മേഖലകളുമടങ്ങിയതാണ് ഈ ദേശീയോദ്യാനം.

ഡോയി ഇൻതാനോൺ പർവ്വതത്തിൻറെ പ്രഭാതകാലം ദർശനം ഗംഭീരമായ കാഴ്ചയാണ്. അനേകം വെള്ളച്ചാട്ടങ്ങളും അരുവികളും ഈ ഉദ്യാനത്തിനുള്ളിലായിട്ടുണ്ട്. മിക്കവാറും വെള്ളച്ചാട്ടങ്ങളിൽ വർഷം മുഴുവൻ ജലത്തിൻറെ ഒഴുക്കുണ്ടാകും. മെയ് മുതൽ നവംബർ വരെയുള്ള മഴക്കാലത്താണ് വെള്ളച്ചാട്ടങ്ങൾക്കു കൂടുതൽ ഗാംഭീര്യം അനുഭവപ്പെടുന്നത്. ജനുവരി ഫെബ്രുവരി മാസങ്ങളിൽ പുഷ്പിക്കുന്ന സയാമീസ് സക്കൂറ പൂക്കൾ മരങ്ങൾ മൂടി നിൽക്കുന്നത് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. പക്ഷിനിരീക്ഷണത്തിനും പേരു കേട്ടതാണ് ഈ ദേശീയോദ്യാനം.

പാർക്കിലെ ആകർഷണങ്ങൾ[തിരുത്തുക]

ഹ്‍മോങ്ങ് (മിയോ) ഗോത്രക്കാരുടെ വില്ലേജായ ബാൻ ഖൂൻ ക്ലാങ്ങിൽ നിന്ന് 30.8 കിലോമീറ്റർ ദൂരത്തിലാണ് ഡോയി ഇൻതാനോൺ HQ സ്ഥിതി ചെയ്യുന്നത്. HQ യിൽ നിന്ന് 500 മീറ്റർ പടിഞ്ഞാറായി ഒരു വ്യാപരകേന്ദ്രം സ്ഥിതി ചെയ്യുന്നു. ഇവിടെ ഏതാനും ഹോട്ടലുകളും ഒരു എ.റ്റി.എം. മെഷീനുമുണ്ട്.

ഡോയി ഇൻതാനോൺ കൊടുമുടി[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് 2565 മീറ്റർ ഉയരമുള്ള ഡോയി ഇൻതാനോൺ കൊടുമുടിയാണ് തായ്‍ലൻറിലെ ഉയരം കൂടിയ കൊടുമുടി.

There is a shorter nature trail opposit the ranger station on the main road to a sphagnum bog, a good location for birdwatching of some exciting highland birds.

കാലാവസ്ഥ[തിരുത്തുക]

ഉയരമുള്ള പ്രദേശമായതിനാല‍്‍ ആർദ്രമായതും വർഷം മുഴുവൻ തണുത്ത അന്തരീക്ഷവുമാണിവിടെ. ഒരു ദിവസത്തെ ശരാശിര താപനില 10-12 °C ആണ്.

സസ്യജന്തുജാലങ്ങൾ[തിരുത്തുക]

നിത്യഹരിത വനങ്ങളാണിവിടെയുള്ളത്.[6] പക്ഷി വർഗ്ഗങ്ങൾ ഏറ്റവും കൂടുതലുള്ള തായ്‍ലാൻറിലെ രണ്ടാമത്തെ ദേശീയോദ്യാനമാണ് ഇത്. മഹിഡോൾ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെൻറർ ഫോർ വൈൽഡ് ലൈഫ്‍ റിസർച്ച്, 362 തരം പക്ഷികൾ ഈ ദേശീയോദ്യാനത്തിലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കയെങ്ങ് ക്രാച്ചൻ ദേശീയോദ്യാനം കഴിഞ്ഞാൽ പക്ഷി വർഗ്ഗങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമുള്ള ദേശീയോദ്യാനമാണിത്. ഇവിടെയുള്ള 190 തരം പക്ഷികൾ സമദ്ധമായി കാണപ്പെടുന്നവയാണ്. പൊതുവായി കാണപ്പെടുന്ന പക്ഷികൾ ഗ്രീൻ ടെയിൽഡ് സൺബേഡ്, ആഷി-ത്രോട്ടഡ് വാർബ്ലർ, ഗ്രീൻ/പർപ്പിൾ കൊച്ചോവ, സിക്കിം ട്രീക്രീപ്പർ, മറൂൺ ഒറിയോൾ, ബാർ-ത്രോട്ടഡ് മിൻല, ഗ്രീൻ-റ്റെയിൽഡ് സൺബേഡ്, റുഫൌസ്-വിങ്‍ഡ് ഫുൽവെറ്റ, സ്പെക്കിൾഡ്/ആഷി വുഡ് പിജിയൻസ് എന്നിവയാണ്. 65 തരം സസ്തനികളെ ഈ ദേശീയോദ്യാനത്തിൽ കണ്ടെത്തിയതിൽ പാതിയോളം വവ്വാൽ വർഗ്ഗങ്ങളാണ്.

വിഷയാനുബന്ധം[തിരുത്തുക]

  1. Pronunciation
  2. "Doi Inthanon National Park". Tourism Authority of Thailand (TAT). ശേഖരിച്ചത് 1 May 2015.
  3. "Jungle Law in Thailand's Forests". New Scientist. 18 Nov 1989. pp. 43–. ISSN 0262-4079. ശേഖരിച്ചത് 20 Nov 2014.
  4. Zeppel, Heather (2006). Indigenous Ecotourism: Sustainable Development and Management. CABI. pp. 237–. ISBN 978-1-84593-124-7. ശേഖരിച്ചത് 1 Oct 2011.
  5. "Doi Inthanon National Park". Tourism Authority of Thailand (TAT). ശേഖരിച്ചത് 1 May 2015.
  6. "Jungle Law in Thailand's Forests". New Scientist. 18 Nov 1989. pp. 43–. ISSN 0262-4079. ശേഖരിച്ചത് 20 Nov 2014.
"https://ml.wikipedia.org/w/index.php?title=ഡോയി_ഇൻതാനോൺ&oldid=3338959" എന്ന താളിൽനിന്ന് ശേഖരിച്ചത്