Jump to content

ഡൊറോത്തി മലോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൊറോത്തി മലോൺ
ഡൊറോത്തി മലോൺ 1963ൽ
ജനനം
മേരി ഡൊറോത്തി മലോണി

(1924-01-29)ജനുവരി 29, 1924
മരണംജനുവരി 19, 2018(2018-01-19) (പ്രായം 93)
കലാലയംസതേൺ മെതഡിസ്റ്റ് യൂണിവേഴ്സിറ്റി
തൊഴിൽനടി
സജീവ കാലം1943–1992
ജീവിതപങ്കാളി(കൾ)
റോബർട്ട് ടൊമാർകിൻ
(m. 1969; annul. 1969)

ചാൾസ് ഹസ്റ്റൻ ബെൽ‌
(m. 1971; div. 1973)
കുട്ടികൾ2
ബന്ധുക്കൾറോബർട്ട് ബി. മലോണി (സഹോദരൻ)

ഡൊറോത്തി മലോൺ (ജനനം, മേരി ഡൊറോത്തി മലോണി; ജനുവരി 29, 1924 - ജനുവരി 19, 2018) ഒരു അമേരിക്കൻ നടിയായിരുന്നു. 1943-ൽ സിനിമാ ജീവിതം ആരംഭിച്ച അവർ ആദ്യ വർഷങ്ങളിൽ പ്രധാനമായും ബി-സിനിമകളിൽ ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും ദി ബിഗ് സ്ലീപ്പ് (1946) എന്ന ചിത്രം ഇതിനൊരു അപവാദമായിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം, പ്രത്യേകിച്ച് റിട്ടൺ ഓൺ ദി വിൻഡ് (1956) എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം തന്റെ പ്രതിച്ഛായ അപ്പാടെ മാറ്റിയ അവർ ഈ ചിത്രത്തിലെ അഭിനയത്തിൻറെ പേരിൽ, മികച്ച സഹനടിക്കുള്ള ഓസ്കാർ അവാർഡ് നേടി.

1960 കളുടെ തുടക്കത്തോടെ തൻറെ കരിയറിൻ ഉയർച്ചയുടെ പടവുകൾ താണ്ടിയ അവർ, പെയ്റ്റൺ പ്ലേസ് (1964-1968) എന്ന ടെലിവിഷൻ പരമ്പരയിലെ കോൺസ്റ്റൻസ് മക്കെൻസി എന്ന വേഷത്തിലൂടെ പിൽക്കാല വിജയം നേടി. പിന്നീടുള്ള വർഷങ്ങളിൽ അഭിനയരംഗത്ത് അത്ര സജീവമല്ലാതിരുന്ന അവർ 1992-ൽ ബേസിക് ഇൻസ്‌റ്റിങ്ക്‌റ്റ് എന്ന ചിത്രത്തിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.[1]

2018 ജനുവരി 19-ന് അന്തരിച്ച മലോൺ ഹോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അവസാനത്തെ താരങ്ങളിൽ ഒരാളായിരുന്നു.

ആദ്യകാലം

[തിരുത്തുക]

1924 ജനുവരി 29-ന്[2] ഷിക്കാഗോയിൽ മേരി ഡൊറോത്തി മലോണി[3] എന്ന പേരിൽ, എസ്തർ എമ്മ "എലോയിസ്" സ്മിത്തിൻറേയും[4] AT&T കമ്പനിയുടെ ഓഡിറ്ററായ ഭർത്താവ് റോബർട്ട് ഇഗ്നേഷ്യസ് മലോണിയുടേയും[5] അഞ്ച് കുട്ടികളിൽ ഒരാളായി ജനിച്ചു. രണ്ട് സഹോദരിമാരായ പാറ്റ്‌സിയും ജോവാനും പോളിയോ ബാധിച്ച് മരണമടഞ്ഞിരുന്നു. റോബർട്ട്, വില്യം എന്നീ രണ്ട് സഹോദരന്മാരും അവർക്കുണ്ടായിരുന്നു.

ഏതാണ്ട് ആറുമാസം പ്രായമുള്ളപ്പോൾ, കുടുംബം ടെക്സസിലെ ഡാളസിലേക്ക് താമസം മാറി.[6][7] അവിടെ നെയ്മാൻ മാർക്കസിനായി ഒരു മോഡലായ അവർ ഡാളസിലെ ഉർസുലൈൻ അക്കാദമി, ഹൈലാൻഡ് പാർക്ക് ഹൈസ്കൂൾ, ഹൊക്കാഡേ ജൂനിയർ കോളേജ്, പിന്നീട് സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റി (SMU) എന്നിവിടങ്ങളിലായി പഠനം നടത്തി. അവർ ആദ്യം ഒരു നഴ്‌സ് ആകാൻ ആഗ്രഹിച്ചു.[8][9] എസ്‌എം‌യുവിൽ ഒരു നാടകത്തിൽ അഭിനയിക്കുമ്പോൾ,[10] ഒരു നടനെ കണ്ടെത്താൻ ശ്രമിച്ചിരുന്ന എഡ്ഡി റൂബിൻ[11] എന്ന ടാലന്റ് സ്കൗട്ടാണ് അവരെ കണ്ടെത്തിയത്.

അവലംബം

[തിരുത്തുക]
  1. "Dorothy Malone, Star of TV's Peyton Place, Dies at 93". The New York Times. January 19, 2018. Retrieved January 20, 2018.
  2. "Mary Dorothy Maloney". Illinois, Cook County, Birth Certificates, 1871–1940. Retrieved February 2, 2018 – via FamilySearch.org.
  3. "Mary Dorothy Maloney". Illinois, Cook County, Birth Certificates, 1871–1940. Retrieved February 2, 2018 – via FamilySearch.org.
  4. "Dorothy Malone". Glamour Girl of the Silver Screen. Archived from the original on 2022-08-12. Retrieved 2022-04-12.
  5. "Robert Ignatius Maloney Sr". Geni.com (MyHeritage Ltd.). Retrieved February 2, 2018.
  6. "Dorothy Malone". Glamour Girl of the Silver Screen. Archived from the original on 2022-08-12. Retrieved 2022-04-12.
  7. Liebenson, Donald (May 23, 2009). "Dorothy Malone recalls her days in 'Peyton Place'". Los Angeles Times. Archived from the original on March 3, 2017. Retrieved June 19, 2017.
  8. Geissler, Hazel (May 29, 1981). "Dorothy Malone is settled, happy". Evening Independent. St. Petersburg, Florida. Retrieved May 17, 2014.
  9. "Dorothy Malone". Glamour Girl of the Silver Screen. Archived from the original on 2022-08-12. Retrieved 2022-04-12.
  10. SMU Libraries, digitalcollections.smu.edu; accessed December 12, 2021.
  11. "Dorothy Malone". Glamour Girl of the Silver Screen. Archived from the original on 2022-08-12. Retrieved 2022-04-12.
"https://ml.wikipedia.org/w/index.php?title=ഡൊറോത്തി_മലോൺ&oldid=4118851" എന്ന താളിൽനിന്ന് ശേഖരിച്ചത്